സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം അസിസ്റ്റന്റ് കളക്ടർ രവി മീണ നിർവഹിക്കുന്നു.
പാലക്കാട്: ഏഴുമുതൽ പത്തുവരെ പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് അസിസ്റ്റന്റ് കളക്ടർ രവി മീണ പ്രകാശനം ചെയ്തു. കാണിക്കമാത എച്ച്എസ്എസിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സലീന അധ്യക്ഷയായി.
പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ, കണ്‍വീനർ എം.എൻ. വിനോദ്, എഇഒ രമേഷ് പാറപ്പുറത്ത്, ബി. സുനിൽകുമാർ, എ.ജെ. ശ്രീനി, എൻ. സതീഷ് മോൻ, ജില്ലാ കണ്‍വീനർ ഗീത, മുസ്തഫ, രണദിവെ, വിവിധ ജില്ലാ കണ്‍വീനർമാർ എന്നിവർ പങ്കെടുത്തു.
കരിയർ ഫെസ്റ്റും സെമിനാറും
എട്ട്, ഒന്‍പത് തീയതികളിൽ
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കരിയർ ഫെസ്റ്റ് ന 8, 9 തീയതികളിൽ പാലക്കാട് ചെറിയ കോട്ടമൈതാനത്തു നടക്കും. സർക്കാർ, സ്വകാര്യമേഖലകളിലെ പതിനാറോളം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പ്ലസ് ടു പഠനത്തിനുശേഷം വിദ്യാർഥികൾക്ക് അനുയോജ്യമായ കോഴ്സുകൾ കണ്ടെത്താനും തൊഴിലവസരങ്ങൾ മനസിലാക്കാനും കരിയർ ഫെസ്റ്റ് സഹായകമാവും. പ്ലസ് ടു വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കരിയർ സെമിനാർ 9ന് രാവിലെ 10 മുതൽ 12 വരെ ഗവ. മോയൻസ് എച്ച്എസ്എസിൽ നടക്കും. കേരള ഹയർ സെക്കൻഡറി സ്റ്റേറ്റ് കരിയർ ഫാക്കൽറ്റിയും കരിയർ കൗണ്‍സിലറുമായ കെ.പി. ലുക്മാൻ ക്ലാസെടുക്കും.