അങ്ങാടിപ്പുറം: മലപ്പുറം സയന്‍സ് ഫെസ്റ്റിവല്‍ സീസണ് രണ്ട് വിപുലമായി നടത്താന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രവര്‍ത്തക യോഗ തീരുമാനം. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഗ്രാമീണ ശാസ്ത്രോത്സവങ്ങള്‍ നടത്തും.
പൊന്നാനിയിലെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശാസ്ത്രാടനം-സയന്‍സ് ഇന്‍ ആക്ഷന്‍ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ അവതരിപ്പിക്കും. "മലപ്പുറം: മണ്ണും മനുഷ്യനും' പ്രാദേശിക കാമ്പയിന് നടത്താനും തീരുമാനമായി. പ്രഫ. ടി.പി. കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.ആര്. പ്രമോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മനോജ് കുമാര്‍, ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി, കെ.കെ. ജനാര്ദ്ദനന്, വി.വി. ദിനേശ്, പി. രമേഷ് കുമാര്‍, കെ. വിജയന്, വി.വി. മണികണ്ഠന്, ടി.ടി. ജയ എന്നിവര്‍ പ്രസംഗിച്ചു.
Tags : Decision to hold Science Festival