x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ​യി​ല്‍ കു​രു​ങ്ങു​മോ?

വെബ് ഡെസ്ക്
Published: September 20, 2026 04:17 AM IST | Updated: September 20, 2026 04:17 AM IST

പ്രതീകാത്മക ചിത്രം

കോ​ട​ഞ്ചേ​രി: പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ക​സ്തു​രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ട് 2013 പ്ര​സി​ദ്ധീ​ക​രി​ച്ച​തു മു​ത​ല്‍ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ആ​ശ​ങ്ക​യാ​ണെ​ങ്ങും.

2013 ല്‍ 123 ​വി​ല്ലേ​ജു​ക​ളി​ലെ 13108.7 സ്‌​ക്വ​യ​ര്‍ കി​ലോ​മീ​റ്റ​ര്‍ ഏ​രി​യ പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജ​ന​കീ​യ​മാ​യ എ​തി​ര്‍​പ്പു​ക​ള്‍ ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്ന് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഉ​മ്മ​ന്‍ വി. ​ഉ​മ്മ​ന്‍ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​ക​യും ഇ​എ​സ്എ (ജൈ​വ വൈ​വി​ധ്യ മേ​ഖ​ല) മേ​ഖ​ല 123 വി​ല്ലേ​ജു​ക​ളി​ലാ​യി 9993.7 സ്‌​ക്വ​യ​ര്‍ കി​ലോ​മീ​റ്റ​ര്‍ ആ​യി കു​റ​വ് ചെ​യ്ത റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ന​ട​ന്ന ഫീ​ല്‍​ഡ്ത​ല പ​രി​ശോ​ധ​ന​യി​ല്‍ 2015ല്‍ 119 ​വി​ല്ലേ​ജു​ക​ള്‍ ആ​യി കു​റ​വ് ചെ​യ്ത നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ചു​വെ​ങ്കി​ലും ഇ​എ​സ്എ പ​രി​ധി​യി​ല്‍ വ​രു​ന്ന വ​ന​മേ​ഖ​ല​യു​ടെ വി​സ്തീ​ര്‍​ണ​ത്തി​ല്‍ കു​റ​വ് വ​ന്നി​ല്ല. ഏ​റ്റ​വും അ​വ​സാ​ന​മാ​യി ഇ​റ​ങ്ങി​യ ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലും 131 വി​ല്ലേ​ജു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി 9993.7 സ്‌​ക്വ​യ​ര്‍ കി​ലോ​മീ​റ്റ​ര്‍ എ​ന്ന വ​ന​വി​സ്തൃ​തി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 10 വി​ല്ലേ​ജു​ക​ള്‍ ആ​ണ് നി​ല​വി​ല്‍ ഇ​എ​സ്എ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. അ​തി​ല്‍ കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വി​ല്ലേ​ജു​ക​ളാ​ണ് ഉ​ള്‍​പ്പെ​ടു​ന്ന​ത്.

കോ​ട​ഞ്ചേ​രി വി​ല്ലേ​ജി​ന്‍റെ ആ​കെ വി​സ്തൃ​തി 57.72 സ്‌​ക്വ​യ​ര്‍ കി​ലോ​മീ​റ്റ​റാ​ണ്. അ​തി​ല്‍ 14.73(25.51 ശ​ത​മാ​നം)​സ്‌​ക്വ​യ​ര്‍ കി​ലോ​മീ​റ്റ​ര്‍ ഇ​എ​സ്എ മേ​ഖ​ല​യാ​യി നി​ല​വി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നെ​ല്ലി​പ്പൊ​യി​ല്‍ വി​ല്ലേ​ജി​ന്‍റെ ആ​കെ വി​സ്തൃ​തി​യാ​യ 50.51 സ്‌​ക്വ​യ​ര്‍ കി​ലോ​മീ​റ്റ​റി​ല്‍ 29.67 സ്‌​ക്വ​യ​ര്‍ കി​ലോ​മീ​റ്റ​ര്‍ ഇ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന വ​ന​മേ​ഖ​ല​യാ​ണ്. വി​ല്ലേ​ജ് വി​സ്തൃ​തി​യു​ടെ 58. 75 ശ​ത​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ത​ന്നെ നി​ല​വി​ലെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പ്ര​കാ​രം ഇ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് .

ക​സ്തൂ​രം​ഗ​ന്‍, ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ളി​ല്‍ ത​ന്നെ പ​തി​നാ​യി​രം ജ​ന​സം​ഖ്യ​യി​ല്‍ അ​ധി​കം അ​ധി​വ​സി​ക്കു​ന്ന വി​ല്ലേ​ജു​ക​ളെ ഇ​എ​സ്എ പ​രി​ധി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശ​ങ്ങ​ളു​ണ്ട്. കോ​ട​ഞ്ചേ​രി വി​ല്ലേ​ജി​ല്‍ 18736 പേ​രും നെ​ല്ലി​പ്പൊ​യി​ല്‍ വി​ല്ലേ​ജി​ല്‍ 10293 ജ​ന​ങ്ങ​ളും അ​ധി​വ​സി​ക്കു​ന്നു​ണ്ട്. കോ​ട​ഞ്ചേ​രി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​യാ​ഥാ​ര്‍​ഥ്യം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മ​റ​ച്ചു​വ​ച്ചു​വെ​ന്ന ആ​ക്ഷേ​പ​വും ഉ​ണ്ട്.

സ​ര്‍​ക്കാ​രു​ക​ള്‍ തെ​റ്റ് തി​രു​ത്ത​ണം

കേ​ര​ള​ത്തി​ന്‍റെ ആ​കെ വ​ന വി​സ്തൃ​തി​യെ ഇ​എ​സ്എ പ​രി​ധി​യി​ല്‍ വ​രു​ന്ന വി​ല്ലേ​ജു​ക​ളു​ടെ മാ​ത്രം വ​ന വി​സ്തൃ​തി​യാ​യി തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് തി​രു​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ച്ചേ മ​തി​യാ​കു.

കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ട​ഞ്ചേ​രി, നെ​ല്ലി​പ്പൊ​യി​ല്‍ വി​ല്ലേ​ജ് പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ​യോ​ഗ​ങ്ങ​ള്‍ ചേ​രും. ജ​ന​വാ​സ മേ​ഖ​ല​യെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ക, ഇ​എ​സ്എ വ​ന​മേ​ഖ​ല​യി​ല്‍ നി​ജ​പ്പെ​ടു​ത്തു​ക, വി​ല്ലേ​ജ് ഒ​രൊ​റ്റ യൂ​ണി​റ്റാ​യി എ​ടു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, 10000 ജ​ന​സം​ഖ്യ​യി​ല്‍ അ​ധി​ക​മു​ള്ള വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കും. ഗ്രാ​മ​സ​ഭ തീ​രു​മാ​ന​ങ്ങ​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യ​വും ഇ​മെ​യി​ല്‍ വ​ഴി കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ല​ക്‌​സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി,
കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്


കൃ​ഷി​യി​ട​ങ്ങ​ളെ​യും ജ​ന​വാ​സ മേ​ഖ​ല​യെ​യും ഒ​ഴി​വാ​ക്ക​ണം

പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് എ​ടു​ക്കു​മ്പോ​ള്‍ ക​ര്‍​ഷ​ക​രെ​യും സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​വ​ണം.പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് കൃ​ഷി​യി​ട​ങ്ങ​ളെ​യും ജ​ന​വാ​സ മേ​ഖ​ല​യെ​യും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​വ​ണം. മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​യ്ക്ക് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജി​ജി എ​ലി​വാ​ലു​ങ്ക​ല്‍,
കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് അം​ഗം.


വ​നാ​തി​ര്‍​ത്തി​യി​ല്‍ സീ​റോ ബ​ഫ​ര്‍​സോ​ണ്‍ ആ​ക്ക​ണം

വ​ന​വും റ​വ​ന്യൂ​ഭൂ​മി​യും കൃ​ഷി​ഭൂ​മി​യും വേ​ര്‍​തി​രി​ച്ച് സീ​റോ ബ​ഫ​ര്‍​സോ​ണ​ക്കി വ​നാ​തി​ര്‍​ത്തി​യി​ല്‍ ഇ​എ​സ്എ നി​ല​നി​ര്‍​ത്ത​ണം.കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ല്‍​കി​യ മാ​പ്പ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്ക​ണം. ക​ര്‍​ഷ​ക​ര്‍​ക്ക് സ​മാ​ധാ​ന​പ​ര​മാ​യി, ത​ട​സ​ങ്ങ​ളി​ല്ലാ​തെ കൃ​ഷി ചെ​യ്ത് ജീ​വി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​വ​ണം.

ജോ​ണ്‍ നെ​ടു​ങ്ങാ​ട്ട് (ക​ര്‍​ഷ​ക​ന്‍),
കോ​ട​ഞ്ചേ​രി

Tags : District News Nattuvishesham ESA?

Recent News

Corehub Up