പ്രതീകാത്മക ചിത്രം - എഐ
കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ കാരാപ്പുഴ മൂങ്ങാനാനിക്കല് വീട്ടില്‍ അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസില്‍ പഴുതടച്ച അന്വേഷണത്തിന് എക്സൈസ് പ്രത്യേക സംഘം രൂപീകരിച്ചു.
അസി. എക്സൈസ് കമ്മിഷണര്‍(എന്‍ഫോഴ്സ്മെന്റ്) ആര്.എന്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി. ഷറഫുദ്ദീന്, ജി. ജിഷ്ണു, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ പി.എന്‍. ശ്രീജമോള്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.എം. ബേസില്‍, പി.എസ്. സുഷാദ്, എം. അര്ജുന്, കെ.പി. വീരാന്‍ കോയ എന്നിവര്‍ അംഗങ്ങളാണ്. കല്‍പ്പറ്റ എക്സൈസ് റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പ്രത്യേക സംഘം അന്വേഷിക്കുക.
Tags : Illegal LiquorStock Excise SpecialInvestigationTeam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash