Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Illegal

തി​രു​വ​ന​ന്ത​പു​ര​ത്ത് 1000 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യി​രം കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നെ​ല്ലി​മൂ​ട് ചു​ണ്ട​വി​ളാ​കം സ്വ​ദേ​ശി പ്ര​സാ​ദ്(42) എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 52 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വീ​ടി​നോ​ട് ചേ​ർ​ന്ന മു​റി​യി​ൽ ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1000 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്ന​താ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത ഉ​ത്പ​ന്ന ങ്ങ​ളു​ടെ ഉ​റ​വി​ട​വും വി​ത​ര​ണ ശൃം​ഖ​ല​യും സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു.

National

മണിപ്പുരിൽ അനധികൃത ബങ്കറുകൾ സുരക്ഷാസേന തകർത്തു

ഇം​​ഫാ​​ൽ: മ​​ണി​​പ്പൂ​​രി​​ലെ ഉ​​ഖ്​റു​​ൽ ജി​​ല്ല​​യി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി നി​​ർ​​മി​​ച്ച ആ​​റു​ ബ​​ങ്ക​​റു​​ക​​ൾ സു​​ര​​ക്ഷാ​​സേ​​ന ത​​ക​​ർ​​ത്തു.

ലി​​റ്റാ​​ൻ പ്ര​​ദേ​​ശ​​ത്ത് സാ​​യു​​ധ​​സം​​ഘ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള വെ​​ടി​​വ​യ്പി​​ൽ ഈ ​​ബ​​ങ്ക​​റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നെ​​ന്നും അ​​ന്ന് മൂ​​ന്നു പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റി​​രു​​ന്നെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ലി​​റ്റാ​​ൻ, മോ​​ങ്കോ​​ട്ട് ചെ​​പ്പു അ​​പ്പ​​ർ ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ സു​​ര​​ക്ഷാ​​സേ​​ന ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് അ​​ന​​ധി​​കൃ​​ത​​മാ​​യി നി​​ർ​​മി​​ച്ച ബ​​ങ്ക​​റു​​ക​​ൾ ക​​ണ്ടെ​​ത്തി​​യ​​തെ​​ന്ന് പോ​​ലീ​​സ് പു​​റ​​ത്തി​​റ​​ക്കി​​യ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​യു​​ന്നു.

Leader Page

നിയമവിരുദ്ധമാക്കിയതും നിയമവിരുദ്ധം

2019 ഓ​​​​​ഗ​​​​​സ്റ്റ് 22നാ​​​​​ണ് ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​യി​​​​​ലെ നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ നി​​​​​രോ​​​​​ധി​​​​​ച്ച് റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പ് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി​​​​​യ​​​​​ത്. അ​​വ​​ർ​​ക്ക് ഇ​​തി​​നു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശം ചോ​​ദ്യം ചെ​​​​​യ്യ​​​​​പ്പെ​​​​​ടാം. 2016 വ​​​​​രെ നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​ത് പൊ​​​​​തു​​​​​ഭ​​​​​ര​​​​​ണ വ​​​​​കു​​​​​പ്പാ​​​​​ണ്. ഇ​​​​​തു ത​​​​​ട​​​​​യാ​​​​​ൻ റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പി​​​​​നു ആ​​ര് അ​​​​​ധി​​​​​കാ​​​​​രം ന​​ല്കി​​യെ​​ന്നും സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​യ​​​​​ണം. 2019ൽ ​​​​​ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​യി​​​​​ലെ നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ നി​​​​​രോ​​​​​ധി​​​​​ച്ചു​​​​​ള്ള റ​​​​​വ​​​​​ന്യു ഉ​​​​​ത്ത​​​​​ര​​​​​വ് ചോ​​​​​ദ്യം ചെ​​​​​യ്തു ചി​​ല വ്യ​​​​​ക്തി​​​​​ക​​​​​ൾ കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ചു. ആ ​​​​​കേ​​​​​സി​​​​​ൽ ഹൈ​​​​​കോ​​​​​ട​​​​​തി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ട് നാ​​​​​ലു​​​​​ത​​​​​വ​​​​​ണ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം ചോ​​​​​ദി​​​​​ച്ചു. പ്ര​​​​​ശ്ന​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​നു ച​​​​​ട്ട​​​​​ത്തി​​​​​ൽ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ വ​​​​​രു​​​​​ത്താ​​​​​ൻ കോ​​​​​ട​​​​​തി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ഇ​​​​​തു ര​​​​​ണ്ടി​​​​​നും സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. 1964ലെ ​​​​​ച​​​​​ട്ട​​​​​ലം​​​​​ഘ​​​​​നം ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ലെ​​​​​ന്നും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ മു​​​​​ഴു​​​​​വ​​​​​ൻ ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും ഒ​​​​​ടു​​​​​വി​​​​​ൽ കോ​​​​​ട​​​​​തി വി​​​​​ധി​​​​​ച്ചു. നി​​​​​ർ​​​​​മാ​​​​​ണനി​​​​​രോ​​​​​ധ​​​​​നം ഇ​​​​​ടു​​​​​ക്കി​​യി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ക്കി ഇ​​​​​റ​​​​​ക്കി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വു നി​​​​​ല​​​​​നി​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഇ​​​​​ടു​​​​​ക്കി​​​​​ക്കാ​​​​​രു​​​​​ടെ​​കൂ​​​​​ടി നി​​​​​കു​​​​​തി​​​​​പ്പ​​ണം മു​​​​​ട​​​​​ക്കി സ​​​​​ർ​​​​​ക്കാ​​​​​ർ സു​​​​​പ്രീം​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ അ​​​​​പ്പീ​​​​​ൽ ഫ​​​​​യ​​​​​ൽ​​​​​ ചെ​​​​​യ്തു. ഹൈ​​​​​ക്കോ​​​​​ട​​തി​​യു​​​​​ടെ വി​​​​​ധി സു​​​​​പ്രീം​​കോ​​​​​ട​​​​​തി​​​​​യും ശ​​​​​രി​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ഭേ​​​​​ദ​​​​​ഗ​​​​​തി നി​​​​​യ​​​​​മം കൊ​​​​​ണ്ടു​​​​​വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

വ്യ​​​​​വ​​​​​സ്ഥ​​​ പാ​​​​​ലി​​​​​ച്ച കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ഇ​​​​​നി​​​​​യും ക്ര​​​​​മ​​​​​വ​​​​​ത്ക​​രി​​​​​ക്ക​​​​ണം

2023ലെ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി പ്ര​​​​​കാ​​​​​രം നി​​​​​ല​​​​​വി​​​​​ലെ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളും അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഫീ​​​​​സും നി​​​​​കു​​​​​തി​​​​​യും തൊ​​​​​ഴി​​​​​ലാ​​​​​ളി ക്ഷേ​​​​​മ​​​​​നി​​​​​ധി​​​​​യും അ​​​​​ട​​​​​ച്ച് നി​​​​​ർ​​​​​മി​​​​​ച്ച് വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി റ​​​​​വ​​​​​ന്യു​​​​​വി​​​​​ലും ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും നി​​​​​കു​​​​​തി​​യ​​ട​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​ക്കി​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​ണ് നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധം. നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം കെ​​​​​ട്ടി​​​​​ടം നി​​​​​ർ​​​​​മി​​​​​ച്ച​​​​​വ​​​​​രെ​​​​​യെ​​​​​ല്ലാം കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് പു​​​​​തി​​​​​യ ഭേ​​​​​ദ​​​​​ഗ​​​​​തി നി​​​​​യ​​​​​മം. നി​​​​​ർ​​​​​മി​​​​​ച്ച കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ക്ര​​​​​മ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കാ​​​​​ൻ പു​​​​​തി​​​​​യ ച​​​​​ട്ടം അ​​​​​നു​​​​​ശാ​​​​​സി​​​​​ക്കു​​​​​ന്പോ​​​​​ൾ ഇ​​​​​നി​​​​​യും പു​​​​​തി​​​​​യ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ എ​​​​​ങ്ങി​​​​​നെ നി​​​​​ർ​​​​​മി​​​​​ക്കു​​​​​മെ​​​​​ന്ന് പ​​​​​റ​​യു​​​​​ന്നു​​​​​മി​​​​​ല്ല. അ​​​​​തി​​​​​നു പു​​​​​തി​​​​​യ ച​​​​​ട്ട​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​മെ​​​​​ന്നാ​​​​​ണ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​തും വെ​​​​​റും പ​​​​​റ​​​​​ച്ചി​​​​​ലി​​​​​ൽ ഒ​​​​​ടു​​​​​ങ്ങി. ഇ​​​​​നി​​​​​യും ഒ​​​​​രു ച​​​​​ട്ട​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്ക് ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു സ​​​​​മ​​​​​യമു​​​​​ണ്ടാ​​​​​കി​​​​​ല്ല.

2019ലെ ​​​​​ഉ​​​​​ത്ത​​​​​ര​​​​​വു പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചാ​​​​​ൽ പ​​​​​രി​​​​​ഹാ​​​​​ര​​​​​മാ​​​​​കും

നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ നി​​​​​രോ​​​​​ധി​​​​​ച്ച് 2019 ഓ​​​​​ഗ​​​​​സ്റ്റ് 22നു ​​​​​റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പ് ഇ​​​​​റ​​​​​ക്കി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വു പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചാ​​​​​ൽ തീ​​​​​രു​​​​​ന്ന പ്ര​​​​​ശ്ന​​​​​മേ നി​​​​​ല​​​​​വി​​​​​ലു​​​​​ള്ളൂ. 1964 ച​​​​​ട്ട​​​​​ത്തി​​​​​ൽ ഏ​​​​​ഴാം​​വ​​​​​കു​​​​​പ്പി​​​​​ൽ പ​​​​​തി​​​​​ച്ചു ന​​​​​ൽ​​​​​കി​​​​​യ ഭൂ​​​​​മി ഉ​​​​​പ​​​​​ജീ​​​​​വ​​​​​നോ​​​​​പാ​​​​​ധി​​​​​ക​​​​​ൾ​​​​​ക്കും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാം​​​​​ എ​​​​​ന്ന ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ വ​​​​​രു​​​​​ത്തി​​​​​യാ​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ സാ​​​​​ധു​​​​​വാ​​​​​കും. നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​ലുപ്പ​​​​​വും സ്വ​​​​​ഭാ​​​​​വും ഡി​​​​​സൈ​​​​​നും ഒ​​​​​ക്കെ ക​​​​​ൽ​​​​​പ്പി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു 1964ലെ ​​​​​ച​​​​​ട്ടം വേ​​​​​ണ്ട.

വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യു​​​​​ള്ള അ​​​​​വ​​​​​ഗ​​​​​ണ​​​​​ന

ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​യി​​​​​ൽ പ​​​​​ട്ട​​​​​യ​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ വാ​​​​​ണി​​​​​ജ്യാ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള കെ​​​​​ട്ടി​​​​​ടനി​​​​​ർ​​​​​മാ​​​​​ണ​​​​​വും കൈ​​​​​വ​​​​​ശ​​ഭൂ​​​​​മി​​​​​ക്കു സ്ഥി​​​​​രാ​​​​​വ​​​​​കാ​​​​​ശം (പ​​​​​ട്ട​​​​​യം) ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തും നി​​​​​രോ​​​​​ധി​​​​​ച്ചി​​​​​ട്ടു വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി. ഏ​​​​​റ്റ​​​​​വും ഒ​​​​​ടു​​​​​വി​​​​​ൽ 2019 ഓ​​​​​ഗ​​​​​സ്റ്റ് 22ന് ​​​​ഒ​​​​​രു റ​​​​​വ​​​​​ന്യു ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ജി​​​​​ല്ല​​​​​യി​​​​​ലെ നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ നി​​​​​രോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത്. ഹൈ​​​​​ക്കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​നെത്തു​​​​​ട​​​​​ർ​​​​​ന്ന് പ​​​​​ട്ട​​​​​യ​​​​​വി​​​​​ത​​​​​ര​​​​​ണ​​​​​വും ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ത്തി. ഇ​​​​​വി​​​​​ടെ​​​​​യെ​​​​​ല്ലാം ജ​​​​​ന​​​​​ങ്ങ​​​​​ൾ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പ​​​​​ങ്ക് വ്യ​​​​​ക്ത​​​​​വു​​​​​മ​​​​​ല്ല. ആ​​​​​രാ​​​​​ണ് കേ​​​​​ര​​​​​ളം ഭ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ജ​​​​​ന​​​​​ങ്ങ​​​​​ൾ സം​​​​​ശ​​​​​യി​​​​​ച്ചു​​​​​പോ​​​​​കു​​​​​ന്ന സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ളാ​​​​​ണ് 2010 ജ​​​​​നു​​​​​വ​​​​​രി 21 മു​​​​​ത​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ൽ ന​​​​​ട​​​​​ന്നു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ട് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദ​​​​​പ്പെ​​​​​ട്ട സ​​​​​ർ​​​​​ക്കാ​​​​​ർ (ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ഭ​​​​​ര​​​​​ണ സം​​​​​വി​​​​​ധാ​​​​​നം) വ്യ​​​​​ക്ത​​​​​മാ​​​​​യ ഉ​​​​​ത്ത​​​​​രം പ​​​​​റ​​​​​യു​​​​​ന്നി​​​​​ല്ല. കോ​​​​​ട​​​​​തി​​​​​യി​​​​​ൽ പ​​​​​രി​​​​​സ്ഥി​​​​​തി സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ എ​​​​​ന്ന പേ​​​​​രി​​​​​ൽ ചി​​​​​ല​​​​​ർ ന​​​​​ൽ​​​​​കു​​​​​ന്ന ഹ​​​​​ർ​​​​​ജി​​​​​ക​​​​​ളും സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ന​​​​​ൽ​​​​​കു​​​​​ന്ന സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ല​​​​​ങ്ങ​​​​​ളും സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍റെ ഇം​​​​​ഗി​​​​​ത​​​​​ങ്ങ​​​​​ളും മാ​​​​​ത്ര​​​​​മാ​​​​​ണ് ന​​​​​ട​​​​​ന്നു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 1800ക​​​​​ളി​​​​​ൽ ത​​​​​ന്നെ ജ​​​​​ന​​​​​വാ​​​​​സ​​​​​വും കൃ​​​​​ഷി​​​​​യും ആ​​​​​രം​​​​​ഭി​​​​​ച്ച ഇ​​​​​ന്ന​​​​​ത്തെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ കി​​​​​ഴ​​​​​ക്ക​​​​​ൻ മ​​​​​ല​​​​​ക​​​​​ളി​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന മ​​​​​നു​​​​​ഷ്യ​​​​​രെ അ​​​​​വ​​​​​ഹേ​​​​​ളി​​​​​ക്കു​​​​​ന്ന ന​​​​​യം ഒ​​​​​രു സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നും ഭൂ​​​​​ഷ​​​​​ണ​​​​​മ​​​​​ല്ല. അ​​​​​ടു​​​​​ത്തൊ​​​​​രു നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ കാ​​​​​ഹ​​​​​ളം മു​​​​​ട്ടി​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന ഇ​​​​​പ്പോ​​​​​ഴെ​​​​​ങ്കി​​​​​ലും രാ​​ഷ്‌​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ന​​​​​യം വ്യ​​​​​ക്ത​​​​​മാ​​​​​ക്ക​​​​​ണം, അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ വോ​​​​​ട്ട് ചെ​​​​​യ്യാ​​​​​ൻ ക്യൂ​​​​​വി​​​​​ൽ നി​​​​​ൽ​​​​​ക്കാ​​​​​ൻ മാ​​​​​ത്രം അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ള്ള​​​​​വ​​രാ​​​​​ണ് ജ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ന്നു തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന രാ​​ഷ്‌​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളെ​​ക്കൊ​​​​​ണ്ട് ന​​​​​യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​ക്ക​​​​​ണം. അ​​​​​തി​​​​​ന് ഇ​​​​​നി​​​​​യെ​​​​​ങ്കി​​​​​ലും മ​​​​​ന​​​​​സു​​​​​കാ​​​​​ണി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ നാ​​​​​ളെ​​​​​യും വി​​​​​ലാ​​​​​പം മാ​​​​​ത്ര​​​​​മാ​​​​​കും ബാ​​​​​ക്കി.

നി​​​​​യ​​​​​മം പെ​​​​​ട്ടെ​​​​​ന്നു​​ണ്ടാ​​​​​യ​​​​​തു കു​​​​​ത​​​​​ന്ത്രം

മൂ​​​​​ന്നാ​​​​​ർ, ചെ​​​​​റു​​​​​തോ​​​​​ണി, വാ​​​​​ഗ​​​​​മ​​​​​ണ്‍ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത നി​​​​​ർ​​​​​മാ​​​​​ണ​​​​​വും സ​​​​​ർ​​​​​ക്കാ​​​​​ർ ഭൂ​​​​​മി കൈ​​​​​യേ​​​​​റ്റ​​​​​വും ത​​​​​ട​​​​​യാ​​​​​ൻ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന പ​​​​​രി​​​​​സ്ഥി​​​​​തി സം​​​​​ഘ​​​​​ട​​​​​നയു​​​​​ടെ ഹ​​​​​ർ​​​​​ജി​​യി​​​​​ൽ ഉ​​​​​ണ്ടാ​​​​​യ ഹൈ​​​​​ക്കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ന്‍റെ മ​​​​​റ​​​​​പി​​​​​ടി​​​​​ച്ചാ​​​​​ണ് അ​​​​​ന്നുമു​​​​​തൽ ഇ​​​​​ന്നു​​​​​വ​​​​​രെ ജി​​​​​ല്ല​​​​​യി​​​​​ലെ ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ​​​​​യും വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ളെ​​​​​യും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-ആ​​​​​രോ​​​​​ഗ്യ-മ​​​​​ത സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും ക​​​​​ള്ള​​ന്മാ​​​​​രാ​​​​​യി ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ച് തേ​​​​​ജോ​​​​​വ​​​​​ധം ചെ​​​​​യ്യു​​​​​ക​​​​​യും ജീ​​​​​വി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശം നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

മൂ​​​​​ന്നാ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ഭൂ​​​​​മി കൈ​​​​​യേ​​​​​റ്റ​​​​​ങ്ങ​​​​​ളും അ​​​​​ന​​​​​ധി​​​​​കൃ​​​​​ത നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ളും ത​​​​​ട​​​​​യാ​​​​​ൻ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശം ഉ​​​​​ണ്ടാ​​​​​യ​​​​​തോ​​​​​ടെ ജ​​​​​ന​​​​​കീ​​​​​യ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഒ​​​​​ത്താ​​​​​ശ​​​​​യോ​​​​​ടെ റ​​​​​വ​​​​​ന്യു ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ചാ​​​​​ക​​​​​ര​​​​​ക്കൊ​​​​​യ്ത്ത് തു​​ട​​ങ്ങു​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മൂ​​​​​ന്നാ​​​​​റി​​​​​ലും പ​​​​​രി​​​​​സ​​​​​ര മേ​​​​​ഖ​​​​​ല​​​​​യി​​​​​ലും ‘സാ​​​​​റ​​ന്മാ​​ർ’ ​​​ഒ​​​​​രു നി​​​​​ർ​​​​​മാ​​​​​ണ​​​​​വും അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​ല്ല​​​. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഭൂ​​പ​​​​​തി​​​​​വു നി​​​​​യ​​​​​മം ഉ​​​​​ണ്ടാ​​​​​യ 1958,1960 മു​​​​​ത​​​​​ലും ഭൂ​​​​​പ​​​​​തി​​​​​വു ച​​​​​ട്ടം ഉ​​​​​ണ്ടാ​​​​​യ 1964 മു​​​​​ത​​​​​ലും 2016 വ​​​​​രെ നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മ​​​​​ല്ലാ​​​​​തി​​​​​രു​​​​​ന്ന വാ​​​​​ണി​​​​​ജ്യ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള നി​​​​​ർ​​​​​മാ​​​​​ണം 2016ൽ ​​​​​നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​ക്കി​​​​​യ​​​​​ത് മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​ണ്. 2016ൽ ​​​​​നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​ണെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന ഒ​​​​​രു നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ മു​​​​​ൻ​​​​​കാ​​​​​ല പ്രാ​​​​​ബ​​​​​ല്യ​​​​​വും ദു​​​​​രൂ​​​​​ഹ​​​​​മാ​​​​​ണ്. വി​​​​​വാ​​​​​ഹ​​​​​പ്രാ​​​​​യം 18ഉം 21 ​​​​​ഉം ആ​​​​​യി ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​നു മു​​​​​ൻ​​​​​കാ​​​​​ല പ്രാ​​​​​ബ​​​​​ല്യം ന​​​​​ൽ​​​​​കി​​​​​യാ​​​​​ലു​​​​​ണ്ടാ​​​​​കു​​​​​ന്ന അ​​​​​തേ ദു​​​​​ര​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണു ഭൂ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ലും ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

നി​​​​​ർ​​​​​മാ​​​​​ണനി​​​​​രോ​​​​​ധ​​​​​നം വ​​​​​ന്ന​​​​​വ​​​​​ഴി

ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ മൂ​​​​​ന്നാ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്താ​​​​​ൻ റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പി​​​​​ന്‍റെ എ​​​​​ൻ​​​​​ഒ​​​​​സി വേ​​​​​ണ​​​​​മെ​​​​​ന്ന് വ​​​​​കു​​​​​പ്പ് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി. മൂ​​​​​ന്നാ​​​​​റി​​​​​ൽ​​നി​​​​​ന്ന് 26 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം അ​​​​​ക​​​​​ലെ​​​​​യു​​​​​ള്ള ചി​​​​​ന്ന​​​​​ക്ക​​​​​നാ​​​​​ലി​​​​​ൽ മ​​​​​ധു ജോ​​​​​ണ്‍ എ​​​​​ന്ന വ്യ​​​​​ക്തി വാ​​​​​ണി​​​​​ജ്യ നി​​​​​ർ​​​​​മാ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പി​​​​​ന്‍റെ എ​​​​​ൻ​​​​​ഒ​​​​​സി വാ​​​​​ങ്ങി​​​​​യി​​​​​ല്ലെ​​​​​ന്ന കാ​​​​​ര​​​​​ണം കാ​​​​​ട്ടി ചി​​​​​ന്ന​​​​​ക്ക​​​​​നാ​​​​​ൽ വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫീ​​​​​സ​​​​​ർ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു സ്റ്റോ​​​​​പ്പ് മെ​​​​​മ്മോ ന​​​​​ൽ​​​​​കി. ഇ​​​​​തു ചോ​​​​​ദ്യം​​ചെ​​​​​യ്ത് ഇ​​ദ്ദേ​​ഹം കോ​​​​​ട​​​​​തിയെ സ​​​​​മീ​​​​​പി​​​​​ച്ചു.

ഹ​​​​​ർ​​​​​ജി പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച കോ​​​​​ട​​​​​തി നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ന് എ​​​​​ൻ​​​​​ഒ​​​​​സി ന​​​​​ൽ​​​​​കാ​​​​​നും സ്റ്റോ​​​​​പ്പ് മെ​​​​​മ്മോ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കാ​​​​​നും നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി. ഇ​​​​​തി​​​​​നെ മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​ൻ മൂ​​​​​ന്നാ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യെ​​​​​ന്നാ​​​​​ൽ ദേ​​​​​വി​​​​​കു​​​​​ളം, ചി​​​​​ന്ന​​​​​ക്ക​​​​​നാ​​​​​ൽ, വെ​​​​​ള്ള​​​​​ത്തൂ​​​​​വ​​​​​ൽ, ആ​​​​​ന​​​​​വി​​​​​ര​​​​​ട്ടി, ആ​​​​​ന​​​​​വി​​​​​ലാ​​​​​സം, പ​​​​​ള്ളി​​​​​വാ​​​​​സ​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടെയു​​​​​ള്ള എ​​​​​ട്ടു വി​​​​​ല്ലേ​​​​​ജു​​​​​ക​​​​​ളാ​​​​​ണെ​​​​​ന്ന് ജി​​​​​ല്ലാ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി വ്യാ​​​​​ഖ്യാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​ക്കി. പ​​​​​രി​​​​​സ്ഥി​​​​​തി വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന നാ​​​​​ഷ​​​​​ണ​​​​​ൽ ഗ്രീ​​​​​ൻ​​​ ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലി​​​​​ന്‍റെ മൂ​​​​​ന്നാ​​​​​ർ ബെഞ്ചി​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ൽ വ​​​​​രു​​​​​ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ എ​​​​​ല്ലാം മൂ​​​​​ന്നാ​​​​​ർ ആ​​​​​ണെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പി​​​​​ന്‍റെ ക​​​​​ണ്ടു​​​​​പി​​​​​ടിത്തം. (എ​​​​​ൻ​​​​​ഒ​​​​​സി വേ​​​​​ണ​​​​​മെ​​​​​ന്നു റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പ് നി​​​​​ഷ്ക​​​​​ർ​​​​​ഷി​​​​​ച്ചി​​​​​രു​​​​​ന്ന ആ​​​​​ന​​​​​വി​​​​​ലാ​​​​​സം വി​​​​​ല്ലേ​​​​​ജി​​​​​നെ 2023ൽ ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ മൂ​​​​​ന്നാ​​​​​റി​​​​​ൽ​​നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കി. ഇ​​​​​ത്ര​​​​​യും ഗൗ​​​​​ര​​​​​വ​​​​​മേ ഈ ‘മൂ​​​​​ന്നാ​​​​​റി​​​’നു​​​​​ള്ളൂ).

കേ​​​​​സ് ജ​​​​​യി​​​​​ക്കാ​​​​​ൻ പു​​​​​തി​​​​​യ ക​​​​​ണ്ടു​​​​​പി​​​​​ടിത്തം

ക​​​​​ഥ അ​​​​​വി​​​​​ടെ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചി​​​​​ല്ല, 2016ൽ ​​​​​പ​​​​​ള്ളി​​​​​വാ​​​​​സ​​​​​ൽ വി​​​​​ല്ലേ​​​​​ജി​​​​​ൽ സ​​​​​മാ​​​​​ന​​​​​ സം​​​​​ഭ​​​​​വമു​​​​​ണ്ടാ​​​​​യി. പ​​​​​ള്ളി​​​​​വാ​​​​​സ​​​​​ൽ വി​​​​​ല്ലേ​​​​​ജി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ റി​​​​​സോ​​​​​ർ​​​​​ട്ട് നി​​​​​ർ​​​​​മാ​​​​​ണം റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പി​​​​​ന്‍റെ എ​​​​​ൻ​​​​​ഒ​​​​​സി വാ​​​​​ങ്ങി​​​​​യി​​​​​ല്ലെ​​​​​ന്ന കാ​​​​​ര​​​​​ണം കാ​​ണി​​ച്ച് റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പ് ത​​​​​ട​​​​​ഞ്ഞു. മൂ​​​​​ന്നാ​​​​​റി​​​​​നേ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ എ​​​​​ൻ​​​​​ഒ​​​​​സി നി​​​​​ബ​​​​​ന്ധ​​​​​ന പ​​​​​ള്ളി​​​​​വാ​​​​​സ​​​​​ലി​​​​​ൽ ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ലെ​​​​​ന്നു​​​​​കാ​​​​​ട്ടി ര​​​​​ണ്ടു വ്യ​​​​​ക്തി​​​​​ക​​​​​ൾ കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ചു. കേ​​​​​സി​​​​​ൽ വാ​​​​​ദം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി വ​​​​​രു​​​​​ന്പോ​​​​​ൾ സ​​​​​ർ​​​​​ക്കാ​​​​​ർ തോ​​​​​ൽ​​​​​ക്കു​​​​​മെ​​​​​ന്ന ഘ​​​​​ട്ടം വ​​​​​ന്ന​​​​​പ്പോ​​​​​ഴാ​​​​​ണ് അ​​​​​തു​​​​​വ​​​​​രെ ആ​​​​​രും കാ​​​​​ണാ​​​​​തി​​​​​രു​​​​​ന്ന 1964ലെ ​​​​​ഭൂ​​​​​പ​​​​​തി​​​​​വു ച​​​​​ട്ട​​​​​ത്തി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ പു​​​​​തി​​​​​യ രൂ​​​​​പ​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു​​വ​​​​​ന്ന​​​​​ത്.

കേ​​​​​സ് ജ​​​​​യി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​ഭി​​​​​ഭാ​​​​​ഷ​​ക​​ബു​​​​​ദ്ധി ഫ​​​​​ലം ക​​​​​ണ്ടു. 1964ലെ ​​​​​ച​​​​​ട്ട​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ചു ഭൂ​​​​​മി പ​​​​​തി​​​​​ച്ചു​​ന​​​​​ൽ​​​​​കി​​​​​യ​​​​​ത് വ്യ​​ക്തി​​​​​ഗ​​​​​ത കൃ​​​​​ഷി​​​​​ക്കും വാ​​​​​സ​​ഗൃ​​​​​ഹ​​​​​ത്തി​​​​​നും മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ കോ​​​​​ട​​​​​തി​​​​​യെ ധ​​​​​രി​​​​​പ്പി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, ഭൂ​​​​​മി പ​​​​​തി​​​​​ച്ചു​​ന​​​​​ല്കി​​​​​യ​​​​​ത് കൃ​​​​​ഷി​​​​​ക്കും വാ​​​​​സ​​ഗൃ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്കും മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് ച​​​​​ട്ട​​​​​ത്തി​​​​​ലും നി​​​​​യ​​​​​മ​​​​​ത്തി​​​​​ലും പ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല. ‘മാ​​​​​ത്രം’ ​​​എ​​​​​ന്ന അ​​​​​സ്ത്രം സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ കൈ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​ടു​​​​​ത്തി​​​​​ട്ട​​​​​താ​​​​​ണ്.

ച​​​​​ട്ട​​​​​ത്തി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് ഭൂ​​​​​മി പ​​​​​തി​​​​​ച്ചു ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത് പേ​​​​​ഴ്സ​​​​​ണ​​​​​ൽ ക​​​​​ൾ​​​​​ട്ടി​​​​​വേ​​​​​ഷ​​​​​ൻ, ഹൗ​​​​​സ് സൈ​​​​​റ്റ് ആ​​​​​ൻ​​​​​ഡ് ബ​​​​​ന​​​​​ഫി​​​​​ഷ​​ൽ എ​​​​​ൻ​​​​​ജോ​​​​​യി​​​​​ൻ​​മെ​​​​​ന്‍റ് എ​​ന്നി​​വ​​യ്ക്കാ​​ണ് എ​​​​​ന്നാ​​​​​ണ്. ബ​​​​​ന​​​​​ഫി​​​​​ഷ​​ൽ എ​​​​​ൻ​​​​​ജോ​​​​​യി​​​​​ൻ​​മെ​​​​​ന്‍റ് എ​​​​​ന്നാ​​​​​ൽ പ​​​​​തി​​​​​ച്ചു ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ഭൂ​​​​​മി​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള അ​​​​​പ്രോ​​​​​ച്ച് റോ​​​​​ഡ്, വാ​​​​​ട്ട​​​​​ർ കോ​​​​​ഴ്സ് ആ​​​​​ൻ​​​​​ഡ് ബി​​​​​ൽ​​​​​ഡിം​​​​​ഗ്​​​​​സ് എ​​​​​ന്നാ​​​​​ണ് ച​​​​​ട്ട​​​​​ത്തി​​​​​ൽ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. വീ​​​​​ടി​​​​​നും കൃ​​​​​ഷി​​​​​ക്കും മാ​​​​​ത്രം എ​​​​​ന്നു നി​​​​​യ​​​​​മ​​​​​ത്തി​​​​​ലും ച​​​​​ട്ട​​​​​ത്തി​​​​​ലും പ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല. വാ​​​​​ണി​​​​​ജ്യാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു നി​​​​​ർ​​​​​മാ​​​​​ണം ന​​​​​ട​​​​​ത്താ​​​​​മെ​​​​​ന്നും പാ​​​​​ടി​​​​​ല്ലെ​​​​​ന്നും പ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല.

ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു കൃ​​​​​ഷി​​​​​ചെ​​​​​യ്യാ​​​​​ൻ ഭൂ​​​​​മി അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്പോ​​​​​ൾ സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യ ജ​​​​​ന​​ജീ​​​​​വി​​​​​ത​​​​​വും അ​​​​​വി​​​​​ടെ സാ​​​​​ധ്യ​​​​​മാ​​​​​ക​​​​​ണം. വി​​​​​ള​​​​​വു സൂ​​​​​ക്ഷി​​​​​ക്കാ​​​​​ൻ ഇ​​​​​ടം വേ​​​​​ണം, വി​​​​​ൽ​​​​​പ്പ​​​​​ന ന​​​​​ട​​​​​ത്താ​​​​​ൻ സം​​​​​വി​​​​​ധാ​​​​​നം വേ​​​​​ണം. കൃ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്ക് രോ​​​​​ഗം വ​​​​​ന്നാ​​​​​ൽ ചി​​​​​കി​​​​​ത്സി​​​​​ക്കാ​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ വേ​​​​​ണം. മ​​​​​ക്ക​​​​​ൾ​​​​​ക്ക് പ​​​​​ഠി​​​​​ക്കാ​​​​​ൻ സ്കൂ​​​​​ൾ വേ​​​​​ണം. പ​​​​​ണി ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​ക്കാ​​​​​നും ന​​​​​ന്നാ​​​​​ക്കാ​​​​​നും കൊ​​​​​ല്ല​​​​​നും ആ​​​​​ല​​​​​യും വേ​​​​​ണം. വ​​​​​സ്ത്രം ധ​​​​​രി​​​​​ക്കാ​​​​​ൻ കൃ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കും അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ണ്ട്. ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ വേ​​​​​ണം. ഇ​​​​​തൊ​​​​​ക്കെ​​​​​യേ ഈ ​​​​​നാ​​​​​ട്ടി​​​​​ൽ ചെ​​​​​യ്തി​​​​​ട്ടു​​​​​ള്ളൂ. ഇ​​ന്നാ​​ക​​ട്ടെ ഇ​​തെ​​ല്ലാം വി​​​​​ല​​​​​ക്ക​​​​​പ്പെ​​​​​ട്ട പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ളാ​​​​​ണ്.

(തുടരും)

National

പ്രതിപക്ഷ നേതാവിനെ തടഞ്ഞത് ചട്ടവിരുദ്ധമെന്ന് പി.ജെ. കുര്യൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു ത​​​ട​​​ഞ്ഞ​​​ത് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കും കീ​​​ഴ്‌വ​​​ഴ​​​ക്ക​​​ങ്ങ​​​ൾ​​​ക്കും വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു രാ​​​ജ്യ​​​സ​​​ഭ മു​​​ൻ ഉ​​​പാ​​​ധ്യ​​​ക്ഷ​​​നും പ്ര​​​മു​​​ഖ പാ​​​ർ​​​ല​​​മെ​​​ന്‍റേ​​​റി​​​യ​​​നു​​​മാ​​​യ പ്ര​​​ഫ. പി.​​​ജെ. കു​​​ര്യ​​​ൻ.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ എം​​​പി​​​മാ​​​ർ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ചി​​​ല ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​വും നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ​​​ഭ​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​വുമാ​​​ണെ​​​ന്നും എ​​​ട്ടു ത​​​വ​​​ണ പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​മാ​​​യി​​​രു​​​ന്ന കു​​​ര്യ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പ്ര​​​സം​​​ഗി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ ഉ​​​ദ്ധ​​​രി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങി​​​യ​​​ത് നി​​​യ​​​മ​​​പ്ര​​​കാ​​​രം പ​​​ബ്ലി​​​ഷ് ചെ​​​യ്ത ഒ​​​രു പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ലെ ലേ​​​ഖ​​​ന​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ്. പൊ​​​തു​​​സ​​​ഞ്ച​​​യ​​​ത്തി​​​ലു​​​ള്ള (പ​​​ബ്ലി​​​ക് ഡൊ​​​മെ​​​യ്ൻ) ലേ​​​ഖ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ഭാ​​​ഗം പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ നി​​​യ​​​മ​​​വും ച​​​ട്ട​​​ങ്ങ​​​ളു​​​മി​​​ല്ല.

പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത ബു​​​ക്കി​​​ന്‍റെ കാ​​​ര്യം പ​​​റ​​​ഞ്ഞു പൊ​​​തു​​​മ​​​ധ്യ​​​ത്തി​​​ലു​​​ള്ള ഉ​​​ദ്ധ​​​ര​​​ണി (ക്വോ​​​ട്ട്) ത​​​ട​​​യാ​​​നും വ​​​കു​​​പ്പി​​​ല്ല. പൊ​​​തു​​​സ​​​ഞ്ച​​​യ​​​ത്തി​​​ലു​​​ള്ള​​​ത് ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ ത​​​ട​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന നി​​​യ​​​മ​​​മോ കീ​​​ഴ‌്‌വ​​​ഴ​​​ക്ക​​​മോ രീ​​​തി​​​യോ ലോ​​​ക്സ​​​ഭ​​​യി​​​ലി​​​ല്ല.- പ്ര​​​ഫ. കു​​​ര്യ​​​ൻ തു​​​റ​​​ന്ന​​​ടി​​​ച്ചു.

സ്പീക്കർ നീതിമാനാകണം

ഉ​​​ദ്ധ​​​ര​​​ണി​​​യു​​​ടെ സ​​​ത്യ​​​സ​​​ന്ധ​​​ത​​​യെ​​​ക്കു​​​റി​​​ച്ച് സ്പീ​​​ക്ക​​​ർ​​​ക്കു സം​​​ശ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​ത് ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​ക്കാ​​​ൻ (ഒ​​​ഥ​​​ന്‍റി​​​ക്കേ​​​റ്റ്) ചെ​​​യ്യാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടാം. സ്പീ​​​ക്ക​​​ർ അ​​​തു ചെ​​​യ്തി​​​ല്ല. ഉ​​​ദ്ധ​​​രി​​​ച്ച​​​തി​​​ൽ സ​​​ത്യ​​​സ​​​ന്ധ​​​മ​​​ല്ലാ​​​ത്ത​​​തോ അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ​​​തോ എ​​​ന്തെ​​​ങ്കി​​​ലും ഉ​​​ണ്ടെ​​​ങ്കി​​​ൽ സ്പീ​​​ക്ക​​​ർ​​​ക്ക് അ​​​തു നീ​​​ക്കംചെ​​​യ്യാം. അം​​​ഗ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യാം. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പ​​​റ​​​ഞ്ഞ​​​ശേ​​​ഷ​​​മു​​​ള്ള നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ മാ​​​ർ​​​ഗം അ​​​താ​​​യി​​​രു​​​ന്നു. അ​​​തി​​​നു പ​​​ക​​​രം സ്പീ​​​ക്ക​​​ർ ചെ​​​യ്ത​​​തു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ ത​​​ട​​​യു​​​ക​​​യാ​​​ണ്.

“വീ​​​ണ്ടും ലോ​​​ക്സ​​​ഭാ സ്തം​​​ഭ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച്”എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ ഇ​​​തേ​​​ക്കു​​​റി​​​ച്ചെ​​​ഴു​​​തി​​​യ ര​​​ണ്ടാ​​​മ​​​ത്തെ കു​​​റി​​​പ്പി​​​ൽ കു​​​ര്യ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
“മു​​​ൻ​​​കൂ​​​ർ നോ​​​ട്ടീ​​​സ് കൊ​​​ടു​​​ത്തി​​​ട്ടാ​​​യാ​​​ലും കൊ​​​ടു​​​ക്കാ​​​തെ​​​യാ​​​യാ​​​ലും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ന്നു ത​​​ട​​​യു​​​ന്ന​​​ത് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കീ​​​ഴ്‌വ​​​ഴ​​​ക്ക​​​ങ്ങ​​​ൾ​​​ക്കും (ക​​​ണ്‍വെ​​​ൻ​​​ഷ​​​ൻ​​​സ്) ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കും വി​​​രു​​​ദ്ധ​​​മാ​​​ണ്.

എ​​​ന്‍റെ ദീ​​​ർ​​​ഘ​​​കാ​​​ല പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ച​​​രി​​​ത്ര​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ൽ​​​പോ​​​ലും അ​​​ങ്ങ​​​നെ​​​യൊ​​​രു സം​​​ഭ​​​വം അ​​​റി​​​യി​​​ല്ല. സ​​​ഭാ​​​നേ​​​താ​​​വോ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വോ എ​​​പ്പോ​​​ൾ എ​​​ഴു​​​ന്നേ​​​റ്റാ​​​ലും അ​​​വ​​​ർ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ക​​​യാ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള കീ​​​ഴ​​​്‌വ​​​ഴ​​​ക്കം. സ്പീ​​​ക്ക​​​ർ​​​സ്ഥാ​​​നം ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഒ​​​രു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ദ​​​വി​​​യാ​​​ണ്. അ​​​ദ്ദേ​​​ഹം നീ​​​തി​​​മാ​​​നാ​​​യാ​​​ൽ മാ​​​ത്രം പോ​​​രാ, മ​​​റി​​​ച്ച് അ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്നു തോ​​​ന്നി​​​പ്പി​​​ക്കു​​​ക​​​യും വേ​​​ണം. ര​​​ണ്ടു രീ​​​തി​​​യി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്” - രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ മു​​​ൻ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ഉ​​​ദ്ധ​​​രി​​​ക്കാ​​​ൻ ആ​​​സ്പ​​​ദ​​​മാ​​​ക്കിയ വി​​​ഷ​​​യം അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്ന​​​താ​​​ണു മ​​​റ്റൊ​​​രു കാ​​​ര്യ​​​മെ​​​ന്ന് പ്ര​​​ഫ. കു​​​ര്യ​​​ൻ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ചൈ​​​നീ​​​സ് പ​​​ട്ടാ​​​ളം ന​​​മ്മു​​​ടെ അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്ക് ക​​​യ​​​റു​​​ന്പോ​​​ഴു​​​ണ്ടാ​​​യ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​സം​​​ഗ​​​ത​​​യാ​​​ണു വി​​​ഷ​​​യം. രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ചും ചൈ​​​നീ​​​സ് ആ​​​ക്ര​​​മ​​​ണ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ഷ്ക്രി​​​യ​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​മാ​​​ണി​​​ത്. ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​വാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം പ​​​ട്ടാ​​​ള​​​ത്തി​​​നു വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ ഈ ​​​വീ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ല​​​ല്ലാ​​​തെ എ​​​വി​​​ടെ​​​യാ​​​ണു ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട​​​ത്? സൈ​​​നി​​​ക​​​മേ​​​ധാ​​​വി​​​യു​​​ടെ ആ​​​രോ​​​പ​​​ണം തെ​​​റ്റാ​​​ണെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന​​​തു നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യാം. അ​​​ത്ത​​​ര​​​മൊ​​​രു ച​​​ർ​​​ച്ച നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യം എ​​​ന്താ​​​ണ്? ഇ​​​ത്ര വ​​​ലി​​​യ വീ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റും ജ​​​ന​​​ങ്ങ​​​ളും അ​​​റി​​​യേ​​​ണ്ട​​​ത​​​ല്ലേ​​​യെ​​​ന്നും മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വാ​​​യ കു​​​ര്യ​​​ൻ ചോ​​​ദി​​​ച്ചു.

ലെ​​​ജി​​​സ്‌​​​ലേ​​​ച്ച​​​റി​​​നുമേ​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ന്‍റെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റം

ചി​​​ല വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള എം​​​പി​​​മാ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യോ വേ​​​ണ്ടെ​​​ന്ന് ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​യും കു​​​ര്യ​​​ൻ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​പ്ര​​​കാ​​​രം അ​​​ങ്ങ​​​നെ​​​യൊ​​​രു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കോ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​നോ അ​​​ധി​​​കാ​​​ര​​​മി​​​ല്ല. ചോ​​​ദ്യം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​ത് ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റാ​​​ണ്. സ​​​ർ​​​ക്കാ​​​രി​​​ന് അ​​​തി​​​ൽ യാ​​​തൊ​​​രു അ​​​ധി​​​കാ​​​ര​​​വു​​​മി​​​ല്ല. ലെ​​​ജി​​​സ്‌​​​ലേ​​​ച്ച​​​റി​​​ന്‍റെ മേ​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ന്‍റെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണു ന​​​ട​​​ന്ന​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ത​​​ത്വ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണി​​​തെ​​​ന്നും പ്ര​​​ഫ. കു​​​ര്യ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Kerala

കോ​ഴി​ക്കോ​ട്ട് അ​ന​ധി​കൃ​ത​മാ​യി പു​ഴ​മ​ണ​ൽ ക​ട​ത്തി​യ ടി​പ്പ​ർ ലോ​റി പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: മാ​വൂ​രി​ൽ അ​ന​ധി​കൃ​ത​മാ​യി പു​ഴ​മ​ണ​ൽ ക​ട​ത്തി​യ ലോ​റി പി​ടി​കൂ​ടി. പ​ന്നി​ക്കോ​ട് സ്വ​ദേ​ശി ജി​യാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ണ​ൽ ക​യ​റ്റി​യ ടി​പ്പ​ർ ലോ​റി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മാ​വൂ​രി​ൽ വ​ച്ച് നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മാ​വൂ​ർ പോ​ലീ​സ് ലോ​റി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പു​ഴ​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ എ​ടു​ക്കു​ന്ന​താ​യി മാ​വൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​റി പി​ടി​കൂ​ടി​യ​ത്.

മാ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ദി​നേ​ഷ്, സി​പി​ഒ വി​നീ​ത്, ഹോം ​ഗാ​ര്‍​ഡ് വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് ലോ​റി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പോ​ലീ​സി​നെ ക​ണ്ട് ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Latest News

Corehub Up