x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യൻ ഗെയിംസിൽ ചരിത്രംകുറിച്ച് മലയാളി; ഷൂട്ടിംഗിൽ വിദർശയ്ക്ക് വെള്ളി

സ്പോർട്സ് ഡെസ്ക്
Published: September 20, 2026 10:45 AM IST | Updated: September 20, 2026 10:45 AM IST

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി നേടിയ വിദർശ കെ. വിനോദ്

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി മലയാളി. ഷൂട്ടിംഗിൽ വിദർശ കെ. വിനോദ് വെള്ളി മെഡൽ സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് മെഡൽ. ഇതോടെ, ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ.

വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. താരത്തിന്‍റെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.

ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്നും കുടുംബത്തിന്‍റെയും പരിശീലകരുടെയുമെല്ലാം പിന്തുണയോടെയാണ് ഇവിടെ വരെ എത്താൻ കഴിഞ്ഞതെന്ന് വിദർശ പ്രതികരിച്ചു.

Tags : Malayali AsianGames VidarshaKVinod Sports

Recent News

Corehub Up