ചിത്രത്തിന്റെ ടീസറിൽ നിന്നും
ധ്രുവ് വിക്രം നായകനാകുന്ന ‘ജാക്കി’ സിനിമയുടെ ആദ്യ ടീസർ എത്തി. സിനിമയിൽ ഡ്യൂപ്പ് ആയി ജോലി ചെയ്യുന്ന യുവാവ് ആയാണ് ധ്രുവ് ചിത്രത്തിലെത്തുന്നത്.
മുഴുനീള ആക്ഷൻ എന്റർടെയ്നറാകും സിനിമയെന്ന സൂചനയാണ് ആദ്യ ടീസർ നല്കുന്നത്. നവാഗതനായ കരൺ അർവിന്ദ് കുമാർ ആണ് സംവിധാനം.
സന്തോഷ് നാരായണൻ ആണ് സംഗീതം. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീനും രവിയും ചേർന്നാണ് നിർമാണം.
ഡ്യൂഡ്, മോദരാത്രി, ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമകൾക്കുശേഷം മൈത്രി നിർമിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണിത്. വികിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ജെ. സൂര്യ.
Tags : Jackie Dhruv Sai Dheena Karan Arvind