ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന കാർത്തിക് സുബ്ബരാജ് ചിത്രം ദൊറോത്തിയുടെ ട്രെയിലർ എത്തി. കീർത്തി സുരേഷ് ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ സാനന്ത്, ഋഷികാന്ത് എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്.
1990കളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നൽകുന്ന സൂചനകൾ.
സൗഹൃദവും പ്രണയവും വയലൻസും നിറഞ്ഞ ചിത്രമായിരിക്കും എന്നും ട്രെയിലറിൽ വ്യക്തമാണ്. രണ്ടുപേർ തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്നാണ് ട്രെയിലറിൽ പറയുന്നത്.
1990കളിലെ തമിഴ്നാടൻ ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ജാതിയതയും അക്രമവും നിറഞ്ഞ സമൂഹത്തിലെ രണ്ട് പുരുഷന്മാർക്കിടയിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നതോടെ എന്തു സംഭവിക്കും എന്നാണ് സിനിമ പറയുന്നത്.
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രിമിയർ. ഇളയരാജയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 25 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.