x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​യേ​റ്റ​ർ ഒ​രു ക്ഷേ​ത്രം പോ​ലെ; രാ​മാ​യ​ണ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ നോ​ൺ വെ​ജ് വേ​ണ്ടെ​ന്ന് എ​സ്‌​വി​എ​ഫ് സി​നി​മാ​സ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 20, 2026 03:47 PM IST | Updated: November 20, 2026 03:47 PM IST

ചിത്രത്തിന്‍റെ പോസ്റ്റർ

'രാ​മാ​യ​ണ: റൈ​സ് ഓ​ഫ് എ ​ലെ​ജ​ൻ​ഡ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ തി​യേ​റ്റ​ർ ഹാ​ളു​ക​ൾ​ക്കു​ള്ളി​ൽ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം മാ​ത്ര​മേ ന​ൽ​കൂ എ​ന്ന തീ​രു​മാ​ന​വു​മാ​യി കൊ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള എ​സ്‌​വി​എ​ഫ് സി​നി​മാ​സ്. പ്രേ​ക്ഷ​ക​രു​ടെ മ​ത​വി​ശ്വാ​സ​ങ്ങ​ളെ മാ​നി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് തി​യേ​റ്റ​ർ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ​ശ്ചി​മ ബം​ഗാ​ളി​ലെ 30 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്‌​വി​എ​ഫ് സി​നി​മാ​സി​ൽ, ഈ ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​നു​ള്ളി​ലേ​ക്ക് മാം​സാ​ഹാ​രം അ​നു​വ​ദി​ക്കി​ല്ല.

എ​ന്നാ​ൽ ഈ ​നി​യ​ന്ത്ര​ണം 'രാ​മാ​യ​ണ'​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന വേ​ള​യി​ൽ ഹാ​ളി​നു​ള്ളി​ൽ വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ത്തി​ന് മാ​ത്ര​മാ​യി​രി​ക്കും ബാ​ധ​കം. മ​റ്റ് സി​നി​മ​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ലെ​ന്നും തി​യേ​റ്റ​റ്റി​ന് പു​റ​ത്തെ കൗ​ണ്ട​റു​ക​ളി​ൽ നി​ന്ന് മാം​സാ​ഹാ​രം വാ​ങ്ങാ​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

ഹൈ​ന്ദ​വ ഇ​തി​ഹാ​സ​ത്തോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ ഭ​ക്തി​യും വി​ശ്വാ​സ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​മൊ​രു മാ​റ്റം. മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ വേ​രു​ക​ളു​ള്ള ചി​ല സി​നി​മ​ക​ൾ കേ​വ​ലം വി​നോ​ദ​ത്തി​ന​പ്പു​റം വ​ലി​യ അ​ർ​ഥ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്.

ചി​ല സി​നി​മ​ക​ൾ കേ​വ​ലം സി​നി​മ മാ​ത്ര​മ​ല്ല. രാ​മാ​യ​ണ​ത്തി​നി​ടെ ഹ​നു​മാ​ൻ ചാ​ലി​സ മു​ഴ​ങ്ങു​മ്പോ​ൾ തി​യേ​റ്റ​ർ ഒ​രു ക്ഷേ​ത്രം പോ​ലെ​യാ​യി മാ​റും ത​ങ്ങ​ളും അ​ത് അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും തി​യേ​റ്റ​ർ വ​ക്താ​വ് പ​റ​ഞ്ഞു.

നേ​ര​ത്തേ 'മ​ഹാ​വ​താ​ർ ന​ര​സിം​ഹ' എ​ന്ന ആ​നി​മേ​ഷ​ൻ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ, ആ​ദ​ര​സൂ​ച​ക​മാ​യി പ​ല പ്രേ​ക്ഷ​ക​രും സ്വ​മേ​ധ​യാ ചെ​രു​പ്പു​ക​ൾ പു​റ​ത്ത് ഊ​രി​വ​ച്ച സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.

'ഹ​നു​മാ​ൻ അം​ശ്' പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ഴും തി​യേ​റ്റ​റി​നു​ള്ളി​ൽ സ​സ്യാ​ഹാ​രം മാ​ത്രം ന​ൽ​ക​ണ​മെ​ന്ന് പ്രേ​ക്ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​അ​നു​ഭ​വ​ങ്ങ​ളും പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് എ​സ്‌​വി​എ​ഫ് സി​നി​മാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Ramayana SVF Cinemas Non-Veg Theater Temple ramayana movie

Recent News

Corehub Up