സമാന്ത പങ്കുവച്ച ചിത്രം
ആദ്യ കൺ മണിയെ വരവേറ്റ് തെന്നിന്ത്യൻ നായിക സമാന്ത റൂത്ത് പ്രഭു.
സമാന്തയ്ക്കും സംവിധായകന് രാജ് നിധിമൊരുവിനും ആൺ കുഞ്ഞാണ് പിറന്നത്. ദേവ് നിധിമൊരു എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
നവംബര്‍ 19 നാണ് കുഞ്ഞ് ജനിച്ചത്. അമ്മയുടെ വിരല്‍ പിടിച്ചു കിടക്കുന്ന കുഞ്ഞ് വിരലിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇരുവരും വാര്‍ത്ത പങ്കിട്ടത്.
‘‘ഞങ്ങളുടെ സുന്ദരനായ കുഞ്ഞ്, ദേവ് നിധിമൊരു. 19.11.2026, ഞങ്ങളുടെ ഹൃദയം ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച സമയം’’ എന്ന കുറിപ്പോടെയാണ് കുഞ്ഞിന്റെ വരവ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമാ ലോകത്തുനിന്നും നിരവധി പേരാണ് സാമന്തയ്ക്കും രാജിനും ആശംസകളുമായെത്തുന്നത്
Tags : samantha ruth prabhu Raj Nidimoru Samantha Baby Boy Baby Boy