x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ളി​ർ​മ​ഴ പോ​ലെ ഞ​ങ്ങ​ളി​ലേ​ക്ക് പെ​യ്തി​റ​ങ്ങി​യ​വ​ൾ; മ​ക​ൾ​ക്ക് പേ​രി​ട്ട് സം​ഗീ​ത് പ്ര​താ​പ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 20, 2026 12:24 PM IST | Updated: November 20, 2026 03:48 PM IST

സംഗീതും ഭാര്യയും, കുഞ്ഞിന്‍റെ ചിത്രം

ആ​ദ്യ​ത്തെ ക​ൺ​മ​ണി​ക്ക് പേ​രി​ട്ട് ന​ട​ൻ സം​ഗീ​ത് പ്ര​താ​പും ഭാ​ര്യ​യും. താ​ര റെ​യ്ൻ സം​ഗീ​ത് എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ന്യൂ​ബോ​ൺ ബേ​ബി ഫോ​ട്ടോ ഷൂ​ട്ടി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

‘‘വി​ണ്ണി​ലെ ന​ക്ഷ​ത്ര​ങ്ങ​ളി​ൽ കു​റി​ക്ക​പ്പെ​ട്ട്, ഒ​രു കു​ളി​ർ​മ​ഴ പോ​ലെ ഞ​ങ്ങ​ളി​ലേ​ക്ക് പെ​യ്തി​റ​ങ്ങി​യ​വ​ളാ​ണ് നീ... ​പൊ​ടീ, നീ ​ഞ​ങ്ങ​ളു​ടെ കൊ​ച്ചു​ന​ക്ഷ​ത്ര​മാ​ണ്, ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​റാ​ണി​യാ​ണ്; ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ഇ​ന്നോ​ളം സം​ഭ​വി​ച്ച​തി​ൽ വ​ച്ച് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പു​ണ്യ​മാ​ണ് നീ.’’​കു​ഞ്ഞി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് സം​ഗീ​തും ആ​ൻ​സി​യും കു​റി​ച്ചു.

 

ഈ ​മാ​സം ആ​ദ്യ​മാ​ണ് ഇ​രു​വ​ർ​ക്കും പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച​ത്. സം​ഗീ​ത് പ്ര​താ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​ണ് 'ഹ​ലോ ഡി​യ​ർ'. മ​മി​ത ബൈ​ജു​വാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഡി​നോ​യ് പൗ​ലോ​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​മാ​ണി​ത്.

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​നാ​ണ് നി​ർ​മാ​ണം. സു​രേ​ഷ് കൃ​ഷ്ണ​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

Tags : Sangeeth Prathap Daughter Newborn Name Reveal Sangeeth

Recent News

Corehub Up