Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reveal

മ​ല​യാ​ള​ത്തി​ലി​ഷ്ടം ദു​ൽ​ഖ​റി​നെ​യും ന​സ്‌​ലി​നെ​യും; ജേ​സ​ൺ സ​ഞ്ജ​യ് പ​റ​യു​ന്നു

ന​ട​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്‍‍​യു​ടെ മ​ക​ൻ ജേ​സ​ൺ സ​ഞ്ജ​യ് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘സി​ഗ്മ’. ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ മ​ല​യാ​ള സി​നി​മ​യെ​ക്കു​റി​ച്ചും ത​ന്‍റെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ജേ​സ​ൺ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി തു​ട​ങ്ങി​യ ഇ​തി​ഹാ​സ താ​ര​ങ്ങ​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ത​ന്‍റെ പ്രി​യ​പ്പെ​ട്ട യു​വ​താ​ര​ങ്ങ​ൾ ദു​ൽ​ഖ​ർ സ​ൽ​മാ​നും ന​സ്‌​ലി​നു​മാ​ണെ​ന്ന് ജേ​സ​ൺ വ്യ​ക്ത​മാ​ക്കി.

ഈ ​അ​ടു​ത്തി​ടെ താ​ൻ ക​ണ്ട ‘മോ​ളി​വു​ഡ് ടൈം​സ്’ എ​ന്ന സി​നി​മ ത​നി​ക്ക് വ​ള​രെ ഏ​റെ ഇ​ഷ്ട​പ്പെ​ട്ട​താ​യും സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങി​യ ചി​ത്ര​മാ​യ​തു​കൊ​ണ്ടാ​ണ് അ​ത് കൂ​ടു​ത​ൽ ആ​ക​ർ​ഷി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ന്ദീ​പ് കി​ഷ​ൻ നാ​യ​ക​നാ​കു​ന്ന ‘സി​ഗ്മ’ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ. ​സു​ബാ​സ്ക​ര​നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. മൈ​ൻ​ഡ് ഗെ​യിം ത്രി​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വ​ലി​യ ബ​ജ​റ്റി​ലു​ള്ള ഒ​രു ആ​ക്‌‌​ഷ​ൻ ത്രി​ൽ​റാ​ണ് ചി​ത്രം. ത​ന്‍റെ 25-ാം വ​യ​സി​ലാ​ണ് ജേ​സ​ൺ ഈ ​ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​ന​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന​ത്.

കൃ​ഷ്ണ​ൻ വ​സ​ന്ത് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന് ത​മ​ൻ എ​സ് സം​ഗീ​തം ഒ​രു​ക്കു​ന്നു. പ്ര​വീ​ൺ കെ.​എ​ൽ ആ​ണ് എ​ഡി​റ്റ​ർ. കൃ​ഷ്ണ​ൻ വ​സ​ന്ത് ആ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം ത​മ​ൻ എ​സ്, എ​ഡി​റ്റ​ർ പ്ര​വീ​ൺ കെ.​എ​ൽ., കോ ​ഡ​യ​റ​ക്ട​ർ സ​ഞ്ജീ​വ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ ട്യൂ​ണി ജോ​ൺ, വി​എ​ഫ്എ​ക്സ് ഹ​രി​ഹ​ര​സു​ത​ൻ, സ്റ്റി​ൽ​സ് അ​രു​ൺ പ്ര​സാ​ദ് (മോ​ഷ​ൻ പോ​സ്റ്റ​ർ), പി​ആ​ർ​ഒ ശ​ബ​രി. ചി​ത്രം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Latest News

Corehub Up