ജേസൺ സഞ്ജയ്
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘സിഗ്മ’. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ മലയാള സിനിമയെക്കുറിച്ചും തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ചും ജേസൺ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ ഇതിഹാസ താരങ്ങളെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, തന്റെ പ്രിയപ്പെട്ട യുവതാരങ്ങൾ ദുൽഖർ സൽമാനും നസ്ലിനുമാണെന്ന് ജേസൺ വ്യക്തമാക്കി.
ഈ അടുത്തിടെ താൻ കണ്ട ‘മോളിവുഡ് ടൈംസ്’ എന്ന സിനിമ തനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടതായും സിനിമയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായതുകൊണ്ടാണ് അത് കൂടുതൽ ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ് നിർമ്മിക്കുന്നത്. മൈൻഡ് ഗെയിം ത്രിൽ വിഭാഗത്തിൽപ്പെടുന്ന വലിയ ബജറ്റിലുള്ള ഒരു ആക്ഷൻ ത്രിൽറാണ് ചിത്രം. തന്റെ 25-ാം വയസിലാണ് ജേസൺ ഈ ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്.
കൃഷ്ണൻ വസന്ത് കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് തമൻ എസ് സംഗീതം ഒരുക്കുന്നു. പ്രവീൺ കെ.എൽ ആണ് എഡിറ്റർ. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ.എൽ., കോ ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ ശബരി. ചിത്രം ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും.
Tags : Jason Sanjay Dulquer Salmaan Naslen Reveal