പ്രതീകാത്മക ചിത്രം
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 57-ാം പതിപ്പിന് വെള്ളിയാഴ്ച തിരിതെളിയും. ഒമ്പതുദിവസം നീളുന്ന മേളയിൽ 230 ലേറെ സിനിമകൾ പ്രദർശിപ്പിക്കും.
സ്പെയിൻ ആയിരിക്കും മേളയിലെ കൺട്രി ഓഫ് ഹോണർ എന്ന് ഗോവമുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. റഷ്യയാണ് പങ്കാളിത്തരാജ്യം. അതിരുകളില്ലാത്ത കഥകൾ എന്നാതാണ് മേളയുടെ പ്രമേയം.
ലോകമെന്പാടുമുള്ള സിനിമാപ്രവർത്തകരുടെയും പ്രക്ഷേകരുടെയും സംഗമഭൂമിയായി ഗോവ മാറും- മുഖ്യമന്ത്രി വിശദീകരിച്ചു. നൂറ്റിയന്പതോളം വിദേശചിത്രങ്ങളും 86 ഇന്ത്യൻ ചിത്രങ്ങളുമാണ് ആറ് വേദികളിലെ 13 സ്ക്രീനുകളിലായി പ്രദർശിപ്പിക്കുന്നത്. നാലായിരത്തോളം പ്രതിനിധികൾക്കു മേളയിൽ ഇരിപ്പിടമുണ്ട്. ഇന്ത്യൻ പനോരമയിൽ 25 ഫീച്ചർ ചിത്രങ്ങളും 20 നോൺഫീച്ചർ ചിത്രങ്ങളും ഉണ്ടാകും. ബ്രിക്സ് രാജ്യങ്ങളിലെ സിനിമയ്ക്കു ഇത്തവണ കൂടുതൽ പ്രാധാന്യം നൽകും-അദ്ദേഹം വ്യക്തമാക്കി.
Tags : Goa Film Festival iffi cinema World Cinema Friday Film Festival