റോബർട്ട് പാറ്റിൻസൺ
ഒരു കൗമാര പ്രണയചിത്രത്തിലെ തിളങ്ങുന്ന വാമ്പയർ മുഖത്ത് നിന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്ന രഹസ്യ ഏജന്റ് 007-ലേക്ക്... സിനിമാലോകത്തിന്റെ നെറുകയിലേക്ക് റോബർട്ട് പാറ്റിൻസൺ നടത്തിയ ഈ മാറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ഒരുകാലത്ത് അഭിനയത്തിന്റെ പേരിൽ കടുത്ത പരിഹാസങ്ങൾ ഏറ്റുവാങ്ങിയ ആ നടൻ ഇന്ന് സിനിമയിലെ ഏറ്റവും അപ്രതീക്ഷിത വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഹാരി പോട്ടറിലെ ആ ചെറിയ വേഷത്തിൽ നിന്ന് ജെയിംസ് ബോണ്ടിന്റെ സ്യൂട്ടിലേക്കുള്ള പാറ്റിൻസന്റെ വിസ്മയകരമായ കരിയർ യാത്ര ഇങ്ങനെയാണ്.
2005-ൽ പുറത്തിറങ്ങിയ ഹാരി പോട്ടർ ആൻഡ് ദി ഗോബ്ലെറ്റ് ഓഫ് ഫയർ എന്ന ചിത്രത്തിലൂടെയാണ് റോബർട്ട് പാറ്റിൻസൺ വെള്ളിത്തിരയിലെത്തുന്നത്. ആ ചിത്രത്തിൽ സെഡ്രിക് ഡിഗറി എന്ന കഥാപാത്രമായി അദ്ദേഹം പ്രേക്ഷകരുടെ മനസ് കവർന്നു.
ട്രൈവിസാർഡ് ടൂർണമെന്റിൽ ഹാരി പോട്ടറുമായി മത്സരിക്കുന്ന ഏറെ ജനപ്രീതി നേടിയ ആ കാരുണ്യവാനായ കഥാപാത്രം ഒടുവിൽ സിനിമയുടെ അവസാനത്തിൽ മരണത്തിന് കീഴടങ്ങുന്നതായിരുന്നു. അതൊരു ചെറിയ വേഷമായിരുന്നെങ്കിലും 19 മാത്രമുള്ള ആ ബ്രിട്ടീഷ് നടന് അന്താരാഷ്ട്ര തലത്തിൽ ആദ്യമായി വലിയൊരു തിരിച്ചറിയൽ നേടിക്കൊടുത്തത് ആ ചിത്രമായിരുന്നു.
അതുകഴിഞ്ഞ് മൂന്നേ മൂന്ന് വർഷങ്ങൾക്ക് ശേഷം, പാറ്റിൻസൺ ലോകത്തിലെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിൽ ഒന്നായി മാറി.
സ്റ്റെഫനി മേയറുടെ നോവലിനെ ആസ്പദമാക്കി 2008-ൽ പുറത്തിറങ്ങിയ ട്വിലൈറ്റ് എന്ന ചിത്രത്തിൽ എഡ്വേർഡ് കുള്ളൻ എന്ന വാമ്പയറായി പാറ്റിൻസൺ വേഷമിട്ടപ്പോൾ, തുടർന്നുണ്ടായ സംഭവങ്ങൾ അദ്ദേഹത്തിന് പോലും ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഒരു കൗമാരക്കാരി പെൺകുട്ടിയും വാമ്പയറും തമ്മിലുള്ള പ്രണയകഥ പറഞ്ഞ ആ ചിത്രം ഒരു ആഗോള തരംഗമായി മാറി. അതിന്റെ വൻ വിജയം ചിത്രത്തിന് നാല് തുടർച്ചകൾ സമ്മാനിച്ചു. ഒപ്പം പാറ്റിൻസണെയും സഹതാരങ്ങളായ ക്രിസ്റ്റൻ സ്റ്റ്യുവർട്ട്, ടെയ്ലർ ലോട്ട്നർ എന്നിവരെയും ലോകപ്രശസ്തരാക്കുകയും പാറ്റിൻസൺ കൗമാരക്കാരുടെ ഹൃദയത്തുടിപ്പായി മാറുകയും ചെയ്തു.
പ്രേക്ഷകർ അദ്ദേഹത്തിന്റെ സൗന്ദര്യത്തിലും എഡ്വേർഡിന്റെ പ്രണയത്തിലും വീണപ്പോൾ, സിനിമാ നിരൂപകർ അതിൽ തികച്ചും അസംതൃപ്തരായിരുന്നു. അഭിനയത്തിന്റെ പേരിൽ പാറ്റിൻസൺ കടുത്ത പരിഹാസങ്ങൾ ഏറ്റുവാങ്ങി. 'ട്വിലൈറ്റ്' സിനിമകൾ അതിവൈകാരികമാണെന്ന് പറഞ്ഞ് പലരും തള്ളിക്കളഞ്ഞു. വമ്പൻ ലാഭം കൊയ്യാൻ വന്ന, നല്ല മുഖമുള്ള ഒരു സാധാരണ നടൻ മാത്രമായി പലരും അദ്ദേഹത്തെ കണ്ടു.
പക്ഷേ, ആ വിമർശനങ്ങൾ പൂർണമായും നീതിയുക്തമായിരുന്നില്ല. ആ വേഷങ്ങളിൽ പരിമിതികളുണ്ടായിരുന്നിട്ടും പാറ്റിൻസൺ തന്റെ കഥാപാത്രത്തിന് ഒരു പ്രത്യേക തീവ്രത നൽകിയിരുന്നു. അഭിമുഖങ്ങളിൽ അദ്ദേഹം തന്റെ സിനിമകളെക്കുറിച്ചും തനിക്ക് ലഭിച്ച അമിത ശ്രദ്ധയെക്കുറിച്ചും സ്വയം പരിഹസിച്ച് സംസാരിക്കാറുണ്ടായിരുന്നു. ആ ഒരു കഥാപാത്രത്തിന്റെ തന്നെ വിവിധ വകഭേദങ്ങൾ ചെയ്ത് തന്റെ ബാക്കി ജീവിതകാലം മുഴുവൻ തള്ളിനീക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.
അങ്ങനെ 2012-ൽ ട്വിലൈറ്റ് പരമ്പര അവസാനിച്ചപ്പോൾ, തനിക്ക് പുതിയൊരു പാതയിലേക്ക് തിരിയാനുള്ള അവസരമായി അദ്ദേഹം അതിനെ കണ്ടു. തന്നെ പ്രശസ്തനാക്കിയ വാമ്പയർ പ്രണയചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തരായ ചലച്ചിത്രപ്രവർത്തകരെ അദ്ദേഹം തേടാൻ തുടങ്ങി. ഡേവിഡ് ക്രോണെർബെർഗിന്റെ കോസ്മോപോളിസ് (2012) എന്ന ചിത്രത്തിൽ അഭിനയിച്ചത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നായിരുന്നു.
ന്യൂയോർക്കിലൂടെ ലിമോസിനിൽ സഞ്ചരിക്കുന്ന കോടീശ്വരനായ ഒരു യുവ ഫിനാൻഷ്യയറുടെ വേഷമായിരുന്നു അതിൽ. റൊമാന്റിക് ഹീറോയായ എഡ്വേർഡ് കുള്ളനിൽ നിന്ന് തികച്ചും വിഭിന്നമായ ഒരു വിചിത്രമായ ചിത്രമായിരുന്നു അത്.
തുടർന്ന് ഡേവിഡ് മിഷോഡിന്റെ ദി റോവർ, ജെയിംസ് ഗ്രേയുടെ ദി ലോസ്റ്റ് സിറ്റി ഓഫ് ഇസഡ് തുടങ്ങിയ പ്രൊജക്ടുകളിലേക്കും അദ്ദേഹം ആകർഷിക്കപ്പെട്ടു. വിചിത്രമായ വേഷങ്ങൾ ധരിക്കാനും, സൗന്ദര്യമില്ലാത്തവനായി കാണപ്പെടാനും അദ്ദേഹം ഒട്ടും മടികാണിച്ചില്ല.
2017-ൽ പുറത്തിറങ്ങിയ ഗുഡ് ടൈം പാറ്റിൻസന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറി. പൊലിസ് കസ്റ്റഡിയിൽ നിന്ന് തന്റെ മാനസിക വളർച്ചയെത്താത്ത സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്ന കോണ്ണി നിക്കാസ് എന്ന ചെറിയൊരു കുറ്റവാളിയുടെ വേഷമാണ് അദ്ദേഹം ചെയ്തത്.
കള്ളം പറയുന്ന, ആളുകളെ വഞ്ചിക്കുന്ന, എന്തുവിലകൊടുത്തും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു കഥാപാത്രം. വളരെ അപ്രിയനായ ആ കഥാപാത്രത്തെപ്പോലും പ്രേക്ഷകർക്ക് കണ്ണെടുക്കാതെ കാണാൻ കഴിയുന്ന രീതിയിൽ ആ ഊർജ്ജസ്വലതയോടെ പാറ്റിൻസൺ അവതരിപ്പിച്ചു.
തുടർന്ന് റോബർട്ട് എഗേഴ്സിന്റെ ദി ലൈറ്റ്ഹൗസ് വന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ആ സിനിമ ഒറ്റപ്പെട്ട ഒരു ദ്വീപിൽ കുടുങ്ങിപ്പോയ രണ്ട് ലൈറ്റ്ഹൗസ് കാവൽക്കാരുടെ കഥയാണ് പറഞ്ഞത്. ഇതിഹാസ താരം വില്ലെം ഡാഫോയോടൊപ്പം അഭിനയിച്ച പാറ്റിൻസൺ, ഭ്രാന്തിലേക്ക് വഴുതിവീഴുന്ന എഫ്രൈം വിൻസ്ലോ എന്ന ചെറുപ്പക്കാരനായി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു. ഒരു കാലത്ത് വാമ്പയർ വേഷത്തിന്റെ പേരിൽ വിമർശിക്കപ്പെട്ട ആ നടൻ ഇന്ന് ലോകത്തിലെ ഏറ്റവും വിചിത്രവും ശക്തവുമായ ചിത്രങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.
പതിയെ, പാറ്റിൻസണെക്കുറിച്ചുള്ള സിനിമാലോകത്തിന്റെ സംസാരങ്ങൾ മാറിമറിഞ്ഞു. തന്റെ ഭൂകാലത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു മുൻ 'ട്വിലൈറ്റ്' താരം മാത്രമായിരുന്നില്ല അദ്ദേഹം. ക്രോണെർബെർഗ്, സാഫ്ഡി സഹോദരന്മാർ, എഗേഴ്സ് തുടങ്ങിയ പ്രമുഖ സംവിധായകരെല്ലാം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചു.
അതുകൊണ്ട് അദ്ദേഹം ഒരിക്കലും കൊമേഴ്സ്യൽ സിനിമകളെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. 2020-ൽ ക്രിസ്റ്റഫർ നോളന്റെ ടെനെറ്റ് എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു. സമയം പിറകോട്ട് സഞ്ചരിക്കുന്ന ഒരു ലോകത്തിൽ നായകനെ സഹായിക്കുന്ന നീൽ എന്ന രഹസ്യ ഏജന്റായി പാറ്റിൻസൺ തിളങ്ങി. താൻ മുമ്പ് ചെയ്ത ഇൻഡിപെൻഡന്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങിയ ആ ചിത്രത്തിലെ സങ്കീർണമായ കഥാഗതിയെയും ആക്ഷൻ രംഗങ്ങളെയും അദ്ദേഹം ഗംഭീരമായി കൈകാര്യം ചെയ്തു.
അതിലും വലിയൊരു അവസരം അദ്ദേഹത്തെ തേടിയെത്തിയത് മാറ്റ് റീവ്സ് അദ്ദേഹത്തെ ദി ബാറ്റ്മാൻ എന്ന ചിത്രത്തിൽ ബ്രൂസ് വെയ്ൻ ആയി തിരഞ്ഞെടുത്തപ്പോഴാണ്. ഈ പ്രഖ്യാപനം ആദ്യം വലിയ സംശയങ്ങൾക്കാണ് വഴിവെച്ചത്. വാമ്പയറായി അഭിനയിച്ച ആ നടൻ ലോകപ്രശസ്തനായ ബാറ്റ്മാനെ അവതരിപ്പിക്കാൻ അനുയോജ്യനാണോ എന്ന് പലരും സംശയിച്ചു. എന്നാൽ തനിക്ക് ഏത് പ്രയാസകരമായ കഥാപാത്രവും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പാറ്റിൻസൺ തെളിയിച്ചുകഴിഞ്ഞിരുന്നു.
മുൻകാല ബാറ്റ്മാൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചിത്രത്തിൽ ബാറ്റ്മാന്റെ മാനസിക സംഘർഷങ്ങൾക്ക് കൂടുതൽ ആഴം നൽകിയിരുന്നു. ക്രിസ്റ്റൻ ബെയ്ലിന്റെ ബാറ്റ്മാന്റെ ശതകോടീശ്വര പ്ലേബോയ് ഇമേജിൽ നിന്ന് വ്യത്യസ്തമായി, ഗൗതം നഗരത്തിലെ പ്രതികാരദാഷിയായ, വിഷമങ്ങൾ നിറഞ്ഞ ഒരു സാധാരണ മനുഷ്യനായി പാറ്റിൻസൺ ബ്രൂസ് വെയ്നെ അവതരിപ്പിച്ചു. നോയിർ സിനിമകളുടെ ശൈലിയിലുള്ള ഒരു ഡിറ്റക്ടീവ് കഥാപാത്രമായാണ് ബാറ്റ്മാനെ അതിൽ അവതരിപ്പിച്ചത്.
വലിയൊരു സ്റ്റുഡിയോ പ്രൊഡക്ഷൻ തനിക്ക് ഒറ്റയ്ക്ക് ചുമലിലേറ്റാൻ കഴിയുമെന്ന് തെളിയിച്ച ചിത്രം കൂടിയായിരുന്നു അത്. ദി ബാറ്റ്മാൻ വലിയ സാമ്പത്തിക വിജയം നേടുകയും അദ്ദേഹത്തിന് പുതിയൊരു ആരാധകവൃന്ദത്തെ സമ്മാനിക്കുകയും ചെയ്തു.
2026-ൽ അദ്ദേഹം വീണ്ടും നോളനൊപ്പം ദി ഒഡീസി എന്ന ചിത്രത്തിൽ ആന്റിനൂസ് എന്ന കഥാപാത്രമായി. ഒഡ്യൂസിയസിന്റെ അഭാവത്തിൽ പെനെലോപ്പിയെ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന കൗശലക്കാരനായ സൂത്രധാരന്മാരിൽ ഒരാളായി അദ്ദേഹം തിളങ്ങി.
അങ്ങനെ താരം സാധാരണ കൊമേഴ്സ്യൽ ചിത്രങ്ങൾക്കും വിചിത്രമായ പ്രമേയങ്ങൾക്കും ഇടയിൽ തന്റെഅഭിനയജീവിതം വിജയകരമായി തുടരുന്നു. ബോങ് ജൂ ഹോയുടെ സയൻസ് ഫിക്ഷൻ ചിത്രമായ 'മിക്കി 17'-ൽ ഒരേ കഥാപാത്രത്തിന്റെ തന്നെ ധീരനും ഭീരുവുമായ വിവിധ വേഷങ്ങൾ അദ്ദേഹം ചെയ്തുവച്ചു.
നവംബർ 16-ന്, ഡാനിയൽ ക്രേഗിന് ശേഷം അടുത്ത 007 ആയി പാറ്റിൻസൺ എത്തുമെന്ന് ആമസോൺ എംജിഎം സ്റ്റുഡിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെനിസ് വില്ലെനൂവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സ്റ്റീവൻ നൈറ്റാണ്. ആമസോൺ എംജിഎമ്മിന്റെ കീഴിൽ നിർമിക്കുന്ന ആദ്യ ബോണ്ട് ചിത്രം കൂടിയാണിത്.
40-ാം വയസിൽ വലിയൊരു ഉത്തരവാദിത്തമാണ് പാറ്റിൻസണെ തേടിയെത്തിയിരിക്കുന്നത്. ഇതിനുമുമ്പ് സീൻ കോണറി, പിയേഴ്സ് ബ്രോസ്നൻ, റോജർ മൂർ തുടങ്ങിയ പ്രമുഖരാണ് ബോണ്ട് വേഷങ്ങൾ അണിഞ്ഞിട്ടുള്ളത്.
ഒരു കൗമാര പ്രണയചിത്രത്തിന്റെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന ഒരു നടന് ഇത് ചരിത്രപരമായ ഒരു മുന്നേറ്റമാണ്. ഭൗതികമായ ആത്മവിശ്വാസം, ചാരുത, നർമ്മബോധം എന്നിവയെല്ലാമാണ് ഒരു ബോണ്ട് ചിത്രത്തിന് ആവശ്യം. പാറ്റിൻസൺ തന്റെ മുൻകാല ചിത്രങ്ങളിലൂടെ ഇവയെല്ലാം തെളിയിച്ചിട്ടുണ്ടെങ്കിലും, ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും.
സെഡ്രിക് ഡിഗറി എന്ന ചിത്രത്തിന്റെ തുടക്കത്തിൽത്തന്നെ മരണപ്പെടുന്ന ഒരു ചെറിയ കഥാപാത്രത്തിൽ നിന്ന്, എഡ്വേർഡ് കുള്ളനിലൂടെ ലോകപ്രശസ്തനായ ഒരു താരത്തിലേക്ക്, അവിടെനിന്ന് കോണ്ണി നിക്കാസിലൂടെയും എഫ്രൈം വെയ്ൻസിലൂടെയും തന്റെ അഭിനയശേഷി തെളിയിച്ച ഒരു പ്രതിഭയിലേക്ക്, ബാറ്റ്മാനിലൂടെ പുതിയൊരു നായകനായി, ഒടുവിൽ ജെയിംസ് ബോണ്ടിലേക്ക്... രണ്ട് പതിറ്റാണ്ടുകൾ എടുത്തു, എങ്കിലും പാറ്റിൻസൺ ഒന്നുറപ്പിച്ചു പറഞ്ഞു: "അടുത്തതായി ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല!"
Tags : Robert Pattinson JamesBond 007 NextJamesBond HollywoodNews MovieNews