പ്രതീകാത്മക ചിത്രം
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും വധഭീഷണി. കൊടുംകുറ്റവാളി ഗോള്‍ഡി ധില്ലന് (ഗുർപ്രീത് സിംഗ്) ആണ് സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയിരിക്കുന്നത്.
ലോറൻസ് ബിഷ്ണോയ് സംഘത്തിലെ രണ്ടു ഷൂട്ടർമാരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതുകൊണ്ട് ബച്ചനെ ലക്ഷ്യമിട്ടുള്ള തന്റെ പദ്ധതിയില്‍ മാറ്റമില്ലെന്നും മുംബൈയില്‍ തന്റെ ഇരുനൂറിലേറെ കൂട്ടാളികള്‍ സജീവമാണെന്നും ഗോള്‍ഡി ധില്ലന് ഭീഷണിസന്ദേശത്തില്‍ അറിയിച്ചു.
ബുള്ളറ്റ് പ്രൂഫ് കാബിന് അമിതാഭിനെയും അഭിഷേകിനെയും സംരക്ഷിക്കില്ലെന്നാണ് ഗോള്‍ഡി ധില്ലന്റെ മുന്നറിയിപ്പ്. സിക്ക് സമുദായത്തിനെതിരേ സംസാരിക്കുന്നവര്‍ക്കും ഭീഷണിയുണ്ട്.
ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള രണ്ടു ഷൂട്ടര്‍മാരെ ശനിയാഴ്ചയാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. അമിതാഭ് ബച്ചന്റെ മുംബൈയിലെ വീട്ടിലേക്ക് വെടിവയ്പ് നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായി പൊലിസ് അറിയിച്ചു. വികാസ് ഠാക്കൂര്‍, ദീപക് സിംഗ് എന്നിവരെയാണ് പിടികൂടിയത്. ഭീഷണിയെത്തുടര്‍ന്ന് ബോളിവുഡ് താരങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു.
Tags : Death Threats Threats Amitabh Bachchan Abhishek Bachchan bollywood actos bollywood