Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bollywood Actos

അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണി

ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ അ​മി​താ​ഭ് ബ​ച്ച​നും മ​ക​നും ന​ട​നു​മാ​യ അ​ഭി​ഷേ​ക് ബ​ച്ച​നും വ​ധ​ഭീ​ഷ​ണി. കൊ​ടും​കു​റ്റ​വാ​ളി ഗോ​ള്‍​ഡി ധി​ല്ല​ന്‍ (ഗു​ർ​പ്രീ​ത് സിം​ഗ്) ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്.

ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘ​ത്തി​ലെ ര​ണ്ടു ഷൂ​ട്ട​ർ​മാ​രെ ഡ​ല്‍​ഹി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തു​കൊ​ണ്ട് ബ​ച്ച​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ത​ന്‍റെ പ​ദ്ധ​തി​യി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും മും​ബൈ​യി​ല്‍ ത​ന്‍റെ ഇ​രു​നൂ​റി​ലേ​റെ കൂ​ട്ടാ​ളി​ക​ള്‍ സ​ജീ​വ​മാ​ണെ​ന്നും ഗോ​ള്‍​ഡി ധി​ല്ല​ന്‍ ഭീ​ഷ​ണി​സ​ന്ദേ​ശ​ത്തി​ല്‍ അ​റി​യി​ച്ചു.

ബു​ള്ള​റ്റ് പ്രൂ​ഫ് കാ​ബി​ന്‍ അ​മി​താ​ഭി​നെ​യും അ​ഭി​ഷേ​കി​നെ​യും സം​ര​ക്ഷി​ക്കി​ല്ലെ​ന്നാ​ണ് ഗോ​ള്‍​ഡി ധി​ല്ല​ന്‍റെ മു​ന്ന​റി​യി​പ്പ്. സി​ക്ക് സ​മു​ദാ​യ​ത്തി​നെ​തി​രേ സം​സാ​രി​ക്കു​ന്ന​വ​ര്‍​ക്കും ഭീ​ഷ​ണി​യു​ണ്ട്.

ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യി സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു ഷൂ​ട്ട​ര്‍​മാ​രെ ശ​നി​യാ​ഴ്ച​യാ​ണ് ഡ​ല്‍​ഹി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മി​താ​ഭ് ബ​ച്ച​ന്‍റെ മും​ബൈ​യി​ലെ വീ​ട്ടി​ലേ​ക്ക് വെ​ടി​വ​യ്പ് ന​ട​ത്താ​ന്‍ സം​ഘം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി പൊ​ലി​സ് അ​റി​യി​ച്ചു. വി​കാ​സ് ഠാ​ക്കൂ​ര്‍, ദീ​പ​ക് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍​ക്കു​ള്ള സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു.

Latest News

Corehub Up