Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JamesBond

Europe

ജെയിംസ് ബോണ്ടിനായി ഹോളിവുഡിൽ വൻ മത്സരം; ജാക്ക് ലോഡൻ ചർച്ചകളിൽ

ബെ​ർ​ലി​ൻ: ഡാ​നി​യ​ൽ ക്രെ​യ്ഗി​ന് ശേ​ഷം അ​ടു​ത്ത ജെ​യിം​സ് ബോ​ണ്ട് ആ​രാ​കു​മെ​ന്ന ആ​കാം​ക്ഷ​യ്ക്കി​ടെ ഹോ​ളി​വു​ഡി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്നു. പ്ര​മു​ഖ ബ്രി​ട്ടീ​ഷ് ന​ട​ൻ ജാ​ക്ക് ലോ​ഡ​ൻ അ​ടു​ത്ത 007 ആ​കാ​നു​ള്ള സാ​ധ്യ​ത​ക​ളി​ൽ മു​ന്നി​ലെ​ത്തി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തെ സ്വ​ന്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​മ​സോ​ണും ആ​പ്പി​ളും ത​മ്മി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​മ​സോ​ൺ എം​ജി​എം സ്റ്റു​ഡി​യോ​സ് അ​ടു​ത്ത ബോ​ണ്ടാ​യി ജാ​ക്ക് ലോ​ഡ​നെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി ബ്രി​ട്ടീ​ഷ് അ​വ​താ​ര​ക​ൻ റി​ച്ചാ​ർ​ഡ് ഓ​സ്മാ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​പ്പി​ൾ ടി​വി​യു​ടെ ജ​ന​പ്രി​യ സ്പൈ ​ത്രി​ല്ല​ർ പ​ര​മ്പ​ര​യാ​യ "സ്ലോ ​ഹോ​ഴ്സ​സി​ൽ' ജാ​ക്ക് ലോ​ഡ​ൻ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ റി​വ​ർ കാ​ർ​ട്ട്റൈ​റ്റി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്.

ഒ​രേ ന​ട​ൻ ഒ​രേ​സ​മ​യം ര​ണ്ട് പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ബ്രി​ട്ടീ​ഷ് ചാ​ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഉ​യ​രു​ന്ന​ത്. ‘സ്ലോ ​ഹോ​ഴ്സ​സി​ന്‍റെ’ തു​ട​ർ സീ​സ​ണു​ക​ൾ​ക്കാ​യി ജാ​ക്ക് ലോ​ഡ​നെ നി​ല​നി​ർ​ത്താ​ൻ ആ​പ്പി​ൾ താ​ത്പ​ര്യ​പ്പെ​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​തി​നി​ടെ, ജാ​ക്ക് ലോ​ഡ​ന്‍റെ ഭാ​ര്യ​യും പ്ര​മു​ഖ ന​ടി​യു​മാ​യ സി​ർ​ഷ റോ​ണ​നും ബോ​ണ്ട് ഫ്രാ​ഞ്ചൈ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​ണ്. ബോ​ണ്ട് ചി​ത്ര​ത്തി​ൽ ശ​ക്ത​മാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് അ​വ​ർ എം​പ​യ​ർ മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജാ​ക്ക് ലോ​ഡ​ൻ അ​ടു​ത്ത 007 ആ​യി എ​ത്തു​മോ, ആ​മ​സോ​ണോ ആ​പ്പി​ളോ ഈ ​താ​ര​പ്പോ​രാ​ട്ട​ത്തി​ൽ വി​ജ​യി​ക്കു​മോ എ​ന്ന​താ​ണ് സി​നി​മാ​ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

Latest News

Corehub Up