Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NextJamesBond

പ​രി​ഹാ​സ​ങ്ങ​ളി​ൽ നി​ന്നും 007-ലേ​ക്ക്: പാ​റ്റി​ൻ​സ​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ക​രി​യ​ർ യാ​ത്ര

ഒ​രു കൗ​മാ​ര പ്ര​ണ​യ​ചി​ത്ര​ത്തി​ലെ തി​ള​ങ്ങു​ന്ന വാ​മ്പ​യ​ർ മു​ഖ​ത്ത് നി​ന്ന് ലോ​കം മു​ഴു​വ​ൻ ഉ​റ്റു​നോ​ക്കു​ന്ന ര​ഹ​സ്യ ഏ​ജ​ന്‍റ് 007-ലേ​ക്ക്... സി​നി​മാ​ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്ക് റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ ന​ട​ത്തി​യ ഈ ​മാ​റ്റം ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ഒ​രു​കാ​ല​ത്ത് അ​ഭി​ന​യ​ത്തി​ന്‍റെ പേ​രി​ൽ ക​ടു​ത്ത പ​രി​ഹാ​സ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ ആ ​ന​ട​ൻ ഇ​ന്ന് സി​നി​മ​യി​ലെ ഏ​റ്റ​വും അ​പ്ര​തീ​ക്ഷി​ത വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഹാ​രി പോ​ട്ട​റി​ലെ ആ ​ചെ​റി​യ വേ​ഷ​ത്തി​ൽ നി​ന്ന് ജെ​യിം​സ് ബോ​ണ്ടി​ന്‍റെ സ്യൂ​ട്ടി​ലേ​ക്കു​ള്ള പാ​റ്റി​ൻ​സ​ന്‍റെ വി​സ്മ​യ​ക​ര​മാ​യ ക​രി​യ​ർ യാ​ത്ര ഇ​ങ്ങ​നെ​യാ​ണ്.

2005-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹാ​രി പോ​ട്ട​ർ ആ​ൻ​ഡ് ദി ​ഗോ​ബ്‌​ലെ​റ്റ് ഓ​ഫ് ഫ​യ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. ആ ​ചി​ത്ര​ത്തി​ൽ സെ​ഡ്രി​ക് ഡി​ഗ​റി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് ക​വ​ർ​ന്നു.

ട്രൈ​വി​സാ​ർ​ഡ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഹാ​രി പോ​ട്ട​റു​മാ​യി മ​ത്സ​രി​ക്കു​ന്ന ഏ​റെ ജ​ന​പ്രീ​തി നേ​ടി​യ ആ ​കാ​രു​ണ്യ​വാ​നാ​യ ക​ഥാ​പാ​ത്രം ഒ​ടു​വി​ൽ സി​നി​മ​യു​ടെ അ​വ​സാ​ന​ത്തി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ന്ന​താ​യി​രു​ന്നു. അ​തൊ​രു ചെ​റി​യ വേ​ഷ​മാ​യി​രു​ന്നെ​ങ്കി​ലും 19 മാ​ത്ര​മു​ള്ള ആ ​ബ്രി​ട്ടീ​ഷ് ന​ട​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ആ​ദ്യ​മാ​യി വ​ലി​യൊ​രു തി​രി​ച്ച​റി​യ​ൽ നേ​ടി​ക്കൊ​ടു​ത്ത​ത് ആ ​ചി​ത്ര​മാ​യി​രു​ന്നു.

അ​തു​ക​ഴി​ഞ്ഞ് മൂ​ന്നേ മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, പാ​റ്റി​ൻ​സ​ൺ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ മു​ഖ​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റി.
സ്റ്റെ​ഫ​നി മേ​യ​റു​ടെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി 2008-ൽ ​പു​റ​ത്തി​റ​ങ്ങി​യ ട്വി​ലൈ​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ എ​ഡ്വേ​ർ​ഡ് കു​ള്ള​ൻ എ​ന്ന വാ​മ്പ​യ​റാ​യി പാ​റ്റി​ൻ​സ​ൺ വേ​ഷ​മി​ട്ട​പ്പോ​ൾ, തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് പോ​ലും ഊ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു.

ഒ​രു കൗ​മാ​ര​ക്കാ​രി പെ​ൺ​കു​ട്ടി​യും വാ​മ്പ​യ​റും ത​മ്മി​ലു​ള്ള പ്ര​ണ​യ​ക​ഥ പ​റ​ഞ്ഞ ആ ​ചി​ത്രം ഒ​രു ആ​ഗോ​ള ത​രം​ഗ​മാ​യി മാ​റി. അ​തി​ന്‍റെ വ​ൻ വി​ജ​യം ചി​ത്ര​ത്തി​ന് നാ​ല് തു​ട​ർ​ച്ച​ക​ൾ സ​മ്മാ​നി​ച്ചു. ഒ​പ്പം പാ​റ്റി​ൻ​സ​ണെ​യും സ​ഹ​താ​ര​ങ്ങ​ളാ​യ ക്രി​സ്റ്റ​ൻ സ്റ്റ്യു​വ​ർ​ട്ട്, ടെ​യ്‌​ല​ർ ലോ​ട്ട്ന​ർ എ​ന്നി​വ​രെ​യും ലോ​ക​പ്ര​ശ​സ്ത​രാ​ക്കു​ക​യും പാ​റ്റി​ൻ​സ​ൺ കൗ​മാ​ര​ക്കാ​രു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യി മാ​റു​ക​യും ചെ​യ്തു.

പ്രേ​ക്ഷ​ക​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ലും എ​ഡ്വേ​ർ​ഡി​ന്‍റെ പ്ര​ണ​യ​ത്തി​ലും വീ​ണ​പ്പോ​ൾ, സി​നി​മാ നി​രൂ​പ​ക​ർ അ​തി​ൽ തി​ക​ച്ചും അ​സം​തൃ​പ്ത​രാ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​ന്‍റെ പേ​രി​ൽ പാ​റ്റി​ൻ​സ​ൺ ക​ടു​ത്ത പ​രി​ഹാ​സ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. 'ട്വി​ലൈ​റ്റ്' സി​നി​മ​ക​ൾ അ​തി​വൈ​കാ​രി​ക​മാ​ണെ​ന്ന് പ​റ​ഞ്ഞ് പ​ല​രും ത​ള്ളി​ക്ക​ള​ഞ്ഞു. വ​മ്പ​ൻ ലാ​ഭം കൊ​യ്യാ​ൻ വ​ന്ന, ന​ല്ല മു​ഖ​മു​ള്ള ഒ​രു സാ​ധാ​ര​ണ ന​ട​ൻ മാ​ത്ര​മാ​യി പ​ല​രും അ​ദ്ദേ​ഹ​ത്തെ ക​ണ്ടു.

പ​ക്ഷേ, ആ ​വി​മ​ർ​ശ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​തി​യു​ക്ത​മാ​യി​രു​ന്നി​ല്ല. ആ ​വേ​ഷ​ങ്ങ​ളി​ൽ പ​രി​മി​തി​ക​ളു​ണ്ടാ​യി​രു​ന്നി​ട്ടും പാ​റ്റി​ൻ​സ​ൺ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ഒ​രു പ്ര​ത്യേ​ക തീ​വ്ര​ത ന​ൽ​കി​യി​രു​ന്നു. അ​ഭി​മു​ഖ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ത​ന്‍റെ സി​നി​മ​ക​ളെ​ക്കു​റി​ച്ചും ത​നി​ക്ക് ല​ഭി​ച്ച അ​മി​ത ശ്ര​ദ്ധ​യെ​ക്കു​റി​ച്ചും സ്വ​യം പ​രി​ഹ​സി​ച്ച് സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ആ ​ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ത​ന്നെ വി​വി​ധ വ​ക​ഭേ​ദ​ങ്ങ​ൾ ചെ​യ്ത് ത​ന്‍റെ ബാ​ക്കി ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ത​ള്ളി​നീ​ക്കാ​ൻ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല.

അ​ങ്ങ​നെ 2012-ൽ ​ട്വി​ലൈ​റ്റ് പ​ര​മ്പ​ര അ​വ​സാ​നി​ച്ച​പ്പോ​ൾ, ത​നി​ക്ക് പു​തി​യൊ​രു പാ​ത​യി​ലേ​ക്ക് തി​രി​യാ​നു​ള്ള അ​വ​സ​ര​മാ​യി അ​ദ്ദേ​ഹം അ​തി​നെ ക​ണ്ടു. ത​ന്നെ പ്ര​ശ​സ്ത​നാ​ക്കി​യ വാ​മ്പ​യ​ർ പ്ര​ണ​യ​ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​രാ​യ ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രെ അ​ദ്ദേ​ഹം തേ​ടാ​ൻ തു​ട​ങ്ങി. ഡേ​വി​ഡ് ക്രോ​ണെ​ർ​ബെ​ർ​ഗി​ന്‍റെ കോ​സ്മോ​പോ​ളി​സ് (2012) എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

ന്യൂ​യോ​ർ​ക്കി​ലൂ​ടെ ലി​മോ​സി​നി​ൽ സ​ഞ്ച​രി​ക്കു​ന്ന കോ​ടീ​ശ്വ​ര​നാ​യ ഒ​രു യു​വ ഫി​നാ​ൻ​ഷ്യ​യ​റു​ടെ വേ​ഷ​മാ​യി​രു​ന്നു അ​തി​ൽ. റൊ​മാ​ന്‍റി​ക് ഹീ​റോ​യാ​യ എ​ഡ്വേ​ർ​ഡ് കു​ള്ള​നി​ൽ നി​ന്ന് തി​ക​ച്ചും വി​ഭി​ന്ന​മാ​യ ഒ​രു വി​ചി​ത്ര​മാ​യ ചി​ത്ര​മാ​യി​രു​ന്നു അ​ത്.

തു​ട​ർ​ന്ന് ഡേ​വി​ഡ് മി​ഷോ​ഡി​ന്‍റെ ദി ​റോ​വ​ർ, ജെ​യിം​സ് ഗ്രേ​യു​ടെ ദി ​ലോ​സ്റ്റ് സി​റ്റി ഓ​ഫ് ഇ​സ​ഡ് തു​ട​ങ്ങി​യ പ്രൊ​ജ​ക്ടു​ക​ളി​ലേ​ക്കും അ​ദ്ദേ​ഹം ആ​ക​ർ​ഷി​ക്ക​പ്പെ​ട്ടു. വി​ചി​ത്ര​മാ​യ വേ​ഷ​ങ്ങ​ൾ ധ​രി​ക്കാ​നും, സൗ​ന്ദ​ര്യ​മി​ല്ലാ​ത്ത​വ​നാ​യി കാ​ണ​പ്പെ​ടാ​നും അ​ദ്ദേ​ഹം ഒ​ട്ടും മ​ടി​കാ​ണി​ച്ചി​ല്ല.

2017-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഗു​ഡ് ടൈം ​പാ​റ്റി​ൻ​സ​ന്‍റെ ക​രി​യ​റി​ലെ ഒ​രു വ​ഴി​ത്തി​രി​വാ​യി മാ​റി. പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ത​ന്‍റെ മാ​ന​സി​ക വ​ള​ർ​ച്ച​യെ​ത്താ​ത്ത സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കോ​ണ്ണി നി​ക്കാ​സ് എ​ന്ന ചെ​റി​യൊ​രു കു​റ്റ​വാ​ളി​യു​ടെ വേ​ഷ​മാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്.

ക​ള്ളം പ​റ​യു​ന്ന, ആ​ളു​ക​ളെ വ​ഞ്ചി​ക്കു​ന്ന, എ​ന്തു​വി​ല​കൊ​ടു​ത്തും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്രം. വ​ള​രെ അ​പ്രി​യ​നാ​യ ആ ​ക​ഥാ​പാ​ത്ര​ത്തെ​പ്പോ​ലും പ്രേ​ക്ഷ​ക​ർ​ക്ക് ക​ണ്ണെ​ടു​ക്കാ​തെ കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ആ ​ഊ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ പാ​റ്റി​ൻ​സ​ൺ അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് റോ​ബ​ർ​ട്ട് എ​ഗേ​ഴ്സി​ന്‍റെ ദി ​ലൈ​റ്റ്‌​ഹൗ​സ് വ​ന്നു. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച ആ ​സി​നി​മ ഒ​റ്റ​പ്പെ​ട്ട ഒ​രു ദ്വീ​പി​ൽ കു​ടു​ങ്ങി​പ്പോ​യ ര​ണ്ട് ലൈ​റ്റ്‌​ഹൗ​സ് കാ​വ​ൽ​ക്കാ​രു​ടെ ക​ഥ​യാ​ണ് പ​റ​ഞ്ഞ​ത്. ഇ​തി​ഹാ​സ താ​രം വി​ല്ലെം ഡാ​ഫോ​യോ​ടൊ​പ്പം അ​ഭി​ന​യി​ച്ച പാ​റ്റി​ൻ​സ​ൺ, ഭ്രാ​ന്തി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ന്ന എ​ഫ്രൈം വി​ൻ​സ്‌​ലോ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​യി വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഒ​രു കാ​ല​ത്ത് വാ​മ്പ​യ​ർ വേ​ഷ​ത്തി​ന്‍റെ പേ​രി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ട്ട ആ ​ന​ട​ൻ ഇ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ചി​ത്ര​വും ശ​ക്ത​വു​മാ​യ ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു.

പ​തി​യെ, പാ​റ്റി​ൻ​സ​ണെ​ക്കു​റി​ച്ചു​ള്ള സി​നി​മാ​ലോ​ക​ത്തി​ന്‍റെ സം​സാ​ര​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു. ത​ന്‍റെ ഭൂ​കാ​ല​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു മു​ൻ 'ട്വി​ലൈ​റ്റ്' താ​രം മാ​ത്ര​മാ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹം. ക്രോ​ണെ​ർ​ബെ​ർ​ഗ്, സാ​ഫ്ഡി സ​ഹോ​ദ​ര​ന്മാ​ർ, എ​ഗേ​ഴ്സ് തു​ട​ങ്ങി​യ പ്ര​മു​ഖ സം​വി​ധാ​യ​ക​രെ​ല്ലാം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു.

അ​തു​കൊ​ണ്ട് അ​ദ്ദേ​ഹം ഒ​രി​ക്ക​ലും കൊ​മേ​ഴ്സ്യ​ൽ സി​നി​മ​ക​ളെ ഉ​പേ​ക്ഷി​ക്കാ​ൻ ത​യ്യാ​റ​ല്ലാ​യി​രു​ന്നു. 2020-ൽ ​ക്രി​സ്റ്റ​ഫ​ർ നോ​ള​ന്‍റെ ടെ​നെ​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചു. സ​മ​യം പി​റ​കോ​ട്ട് സ​ഞ്ച​രി​ക്കു​ന്ന ഒ​രു ലോ​ക​ത്തി​ൽ നാ​യ​ക​നെ സ​ഹാ​യി​ക്കു​ന്ന നീ​ൽ എ​ന്ന ര​ഹ​സ്യ ഏ​ജ​ന്‍റാ​യി പാ​റ്റി​ൻ​സ​ൺ തി​ള​ങ്ങി. താ​ൻ മു​മ്പ് ചെ​യ്ത ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് സി​നി​മ​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ബ്ര​ഹ്മാ​ണ്ഡ ബ​ജ​റ്റി​ൽ ഒ​രു​ങ്ങി​യ ആ ​ചി​ത്ര​ത്തി​ലെ സ​ങ്കീ​ർ​ണ​മാ​യ ക​ഥാ​ഗ​തി​യെ​യും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളെ​യും അ​ദ്ദേ​ഹം ഗം​ഭീ​ര​മാ​യി കൈ​കാ​ര്യം ചെ​യ്തു.

അ​തി​ലും വ​ലി​യൊ​രു അ​വ​സ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​ത് മാ​റ്റ് റീ​വ്സ് അ​ദ്ദേ​ഹ​ത്തെ ദി ​ബാ​റ്റ്മാ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ബ്രൂ​സ് വെ​യ്ൻ ആ​യി തി​ര​ഞ്ഞെ​ടു​ത്ത​പ്പോ​ഴാ​ണ്. ഈ ​പ്ര​ഖ്യാ​പ​നം ആ​ദ്യം വ​ലി​യ സം​ശ​യ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വെ​ച്ച​ത്. വാ​മ്പ​യ​റാ​യി അ​ഭി​ന​യി​ച്ച ആ ​ന​ട​ൻ ലോ​ക​പ്ര​ശ​സ്ത​നാ​യ ബാ​റ്റ്മാ​നെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​യോ​ജ്യ​നാ​ണോ എ​ന്ന് പ​ല​രും സം​ശ​യി​ച്ചു. എ​ന്നാ​ൽ ത​നി​ക്ക് ഏ​ത് പ്ര​യാ​സ​ക​ര​മാ​യ ക​ഥാ​പാ​ത്ര​വും കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് പാ​റ്റി​ൻ​സ​ൺ തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു.

മു​ൻ​കാ​ല ബാ​റ്റ്മാ​ൻ ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ചി​ത്ര​ത്തി​ൽ ബാ​റ്റ്മാ​ന്‍റെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​ഴം ന​ൽ​കി​യി​രു​ന്നു. ക്രി​സ്റ്റ​ൻ ബെ​യ്‌​ലി​ന്‍റെ ബാ​റ്റ്മാ​ന്‍റെ ശ​ത​കോ​ടീ​ശ്വ​ര പ്ലേ​ബോ​യ് ഇ​മേ​ജി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഗൗ​തം ന​ഗ​ര​ത്തി​ലെ പ്ര​തി​കാ​ര​ദാ​ഷി​യാ​യ, വി​ഷ​മ​ങ്ങ​ൾ നി​റ​ഞ്ഞ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി പാ​റ്റി​ൻ​സ​ൺ ബ്രൂ​സ് വെ​യ്‌​നെ അ​വ​ത​രി​പ്പി​ച്ചു. നോ​യി​ർ സി​നി​മ​ക​ളു​ടെ ശൈ​ലി​യി​ലു​ള്ള ഒ​രു ഡി​റ്റ​ക്ടീ​വ് ക​ഥാ​പാ​ത്ര​മാ​യാ​ണ് ബാ​റ്റ്മാ​നെ അ​തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

വ​ലി​യൊ​രു സ്റ്റു​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ ത​നി​ക്ക് ഒ​റ്റ​യ്ക്ക് ചു​മ​ലി​ലേ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ച്ച ചി​ത്രം കൂ​ടി​യാ​യി​രു​ന്നു അ​ത്. ദി ​ബാ​റ്റ്മാ​ൻ വ​ലി​യ സാ​മ്പ​ത്തി​ക വി​ജ​യം നേ​ടു​ക​യും അ​ദ്ദേ​ഹ​ത്തി​ന് പു​തി​യൊ​രു ആ​രാ​ധ​ക​വൃ​ന്ദ​ത്തെ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

2026-ൽ ​അ​ദ്ദേ​ഹം വീ​ണ്ടും നോ​ള​നൊ​പ്പം ദി ​ഒ​ഡീ​സി എ​ന്ന ചി​ത്ര​ത്തി​ൽ ആ​ന്‍റി​നൂ​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി. ഒ​ഡ്യൂ​സി​യ​സി​ന്‍റെ അ​ഭാ​വ​ത്തി​ൽ പെ​നെ​ലോ​പ്പി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കൗ​ശ​ല​ക്കാ​ര​നാ​യ സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യി അ​ദ്ദേ​ഹം തി​ള​ങ്ങി.

അ​ങ്ങ​നെ താ​രം സാ​ധാ​ര​ണ കൊ​മേ​ഴ്സ്യ​ൽ ചി​ത്ര​ങ്ങ​ൾ​ക്കും വി​ചി​ത്ര​മാ​യ പ്ര​മേ​യ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ ത​ന്‍റെ​അ​ഭി​ന​യ​ജീ​വി​തം വി​ജ​യ​ക​ര​മാ​യി തു​ട​രു​ന്നു. ബോ​ങ് ജൂ ​ഹോ​യു​ടെ സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്ര​മാ​യ 'മി​ക്കി 17'-ൽ ​ഒ​രേ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ത​ന്നെ ധീ​ര​നും ഭീ​രു​വു​മാ​യ വി​വി​ധ വേ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹം ചെ​യ്തു​വ​ച്ചു.

ന​വം​ബ​ർ 16-ന്, ​ഡാ​നി​യ​ൽ ക്രേ​ഗി​ന് ശേ​ഷം അ​ടു​ത്ത 007 ആ​യി പാ​റ്റി​ൻ​സ​ൺ എ​ത്തു​മെ​ന്ന് ആ​മ​സോ​ൺ എം​ജി​എം സ്റ്റു​ഡി​യോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഡെ​നി​സ് വി​ല്ലെ​നൂ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് സ്റ്റീ​വ​ൻ നൈ​റ്റാ​ണ്. ആ​മ​സോ​ൺ എം​ജി​എ​മ്മി​ന്‍റെ കീ​ഴി​ൽ നി​ർ​മി​ക്കു​ന്ന ആ​ദ്യ ബോ​ണ്ട് ചി​ത്രം കൂ​ടി​യാ​ണി​ത്.

40-ാം വ​യ​സി​ൽ വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് പാ​റ്റി​ൻ​സ​ണെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​മു​മ്പ് സീ​ൻ കോ​ണ​റി, പി​യേ​ഴ്സ് ബ്രോ​സ്ന​ൻ, റോ​ജ​ർ മൂ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ് ബോ​ണ്ട് വേ​ഷ​ങ്ങ​ൾ അ​ണി​ഞ്ഞി​ട്ടു​ള്ള​ത്.

ഒ​രു കൗ​മാ​ര പ്ര​ണ​യ​ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം അ​റി​യ​പ്പെ​ട്ടി​രു​ന്ന ഒ​രു ന​ട​ന് ഇ​ത് ച​രി​ത്ര​പ​ര​മാ​യ ഒ​രു മു​ന്നേ​റ്റ​മാ​ണ്. ഭൗ​തി​ക​മാ​യ ആ​ത്മ​വി​ശ്വാ​സം, ചാ​രു​ത, ന​ർ​മ്മ​ബോ​ധം എ​ന്നി​വ​യെ​ല്ലാ​മാ​ണ് ഒ​രു ബോ​ണ്ട് ചി​ത്ര​ത്തി​ന് ആ​വ​ശ്യം. പാ​റ്റി​ൻ​സ​ൺ ത​ന്‍റെ മു​ൻ​കാ​ല ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​വ​യെ​ല്ലാം തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും.

സെ​ഡ്രി​ക് ഡി​ഗ​റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ മ​ര​ണ​പ്പെ​ടു​ന്ന ഒ​രു ചെ​റി​യ ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്ന്, എ​ഡ്വേ​ർ​ഡ് കു​ള്ള​നി​ലൂ​ടെ ലോ​ക​പ്ര​ശ​സ്ത​നാ​യ ഒ​രു താ​ര​ത്തി​ലേ​ക്ക്, അ​വി​ടെ​നി​ന്ന് കോ​ണ്ണി നി​ക്കാ​സി​ലൂ​ടെ​യും എ​ഫ്രൈം വെ​യ്‌​ൻ​സി​ലൂ​ടെ​യും ത​ന്‍റെ അ​ഭി​ന​യ​ശേ​ഷി തെ​ളി​യി​ച്ച ഒ​രു പ്ര​തി​ഭ​യി​ലേ​ക്ക്, ബാ​റ്റ്മാ​നി​ലൂ​ടെ പു​തി​യൊ​രു നാ​യ​ക​നാ​യി, ഒ​ടു​വി​ൽ ജെ​യിം​സ് ബോ​ണ്ടി​ലേ​ക്ക്... ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ എ​ടു​ത്തു, എ​ങ്കി​ലും പാ​റ്റി​ൻ​സ​ൺ ഒ​ന്നു​റ​പ്പി​ച്ചു പ​റ​ഞ്ഞു: "അ​ടു​ത്ത​താ​യി ഞാ​ൻ എ​ന്താ​ണ് ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ല!"

Latest News

Corehub Up