x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൈം ​മാ​സി​ക​യു​ടെ '100 നെ​ക്സ്റ്റ് ഇ​ന്ത്യ' പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി ക​നി​യും പാ​ർ​വ​തി​യും ദു​ൽ​ഖ​റും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 20, 2026 02:29 PM IST | Updated: November 20, 2026 03:48 PM IST

കനി, ദുൽഖർ, പാർവതി

ഇ​ന്ത്യ​യു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണ്ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന യു​വ​ത​ല​മു​റ​യി​ലെ പ്ര​തി​ഭ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ടൈം ​മാ​ഗ​സി​ൻ ആ​ദ്യ​മാ​യി പു​റ​ത്തി​റ​ക്കി​യ ‘ടൈം 100 ​നെ​ക്സ്റ്റ് ഇ​ന്ത്യ 2026’ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി മ​ല​യാ​ള സി​നി​മ​യും.

മ​ല​യാ​ളി​ക​ളാ​യ പാ​ർ​വ​തി തി​രു​വോ​ത്ത്, ക​നി കു​സൃ​തി, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ന​യ​ൻ​താ​ര എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ തി​ള​ങ്ങി​യ​ത്.

സി​നി​മ​യ്ക്ക​ക​ത്തും പു​റ​ത്തും സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളും ക​ലാ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് താ​ര​ങ്ങ​ളെ ആ​ഗോ​ള ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്.

‘ഫീ​നോം​സ്’ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ഭി​ന​യ​ത്തി​ന​പ്പു​റം നി​ല​പാ​ടു​ക​ളു​ടെ ക​രു​ത്ത് കൊ​ണ്ടും പാ​ർ​വ​തി വേ​റി​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് ബോ​ളി​വു​ഡ് ന​ടി റി​ച്ച ഛദ്ദ ​ടൈം മാ​ഗ​സി​നി​ൽ കു​റി​ച്ച​ത്.

തി​ര​ക്ക​ഥ​ക​ളി​ൽ മാ​ത്രം ധൈ​ര്യം കാ​ണി​ക്കു​ന്ന പ​ല​ർ​ക്കു​മി​ട​യി​ൽ യ​ഥാ​ർ​ത്ഥ ജീ​വി​ത​ത്തി​ൽ ധൈ​ര്യ​ത്തി​ന്‍റെ മു​ഖ​മാ​യി മാ​റി​യ താ​ര​മാ​ണ് പാ​ർ​വ​തി​യെ​ന്ന് റി​ച്ച വി​ല​യി​രു​ത്തു​ന്നു.

ശ​രി​യു​ടെ പ​ക്ഷം ചേ​ർ​ന്ന​തി​ന്‍റെ പേ​രി​ൽ വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യ​പ്പോ​ഴും പ​ത​റാ​തെ നി​ന്ന പാ​ർ​വ​തി​യു​ടെ സാ​ന്നി​ധ്യം സി​നി​മാ​രം​ഗ​ത്തെ സ്ത്രീ​ക​ൾ​ക്ക് വ​ലി​യ ക​രു​ത്താ​ണെ​ന്നും കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

‘ആ​ർ​ട്ടി​സ്റ്റ്സ്’ വി​ഭാ​ഗ​ത്തി​ലാ​ണ് ക​നി കു​സൃ​തി​യും ദു​ൽ​ഖ​ർ സ​ൽ​മാ​നും ഇ​ടം പി​ടി​ച്ച​ത്. ബ​ഹു​മു​ഖ ഭാ​ഷാ സി​നി​മ​ക​ളി​ലെ സാ​ന്നി​ധ്യ​വും നി​ർ​മ്മാ​ണ രം​ഗ​ത്തെ പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​ണ് ദു​ൽ​ഖ​റി​നെ ശ്ര​ദ്ധേ​യ​നാ​ക്കി​യ​തെ​ന്ന് ന​ട​ൻ അ​നി​ൽ ക​പൂ​ർ ടൈം ​മാ​ഗ​സി​നി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

മ​മ്മൂ​ട്ടി എ​ന്ന വ​ലി​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ​ക്കി​ട​യി​ലും സ്വ​ന്ത​മാ​യൊ​രു പാ​ത വെ​ട്ടി​ത്തു​റ​ക്കാ​ൻ ദു​ൽ​ഖ​ർ കാ​ണി​ച്ച ആ​ത്മ​വി​ശ്വാ​സം അ​നി​ൽ ക​പൂ​ർ എ​ടു​ത്തു​പ​റ​യു​ന്നു.

ന​ല്ല ക​ഥ​ക​ൾ​ക്കും പു​തി​യ പ്ര​തി​ഭ​ക​ൾ​ക്കും വേ​ദി​യൊ​രു​ക്കു​ന്ന നി​ർ​മ്മാ​താ​വ് എ​ന്ന നി​ല​യി​ലു​ള്ള ദു​ൽ​ഖ​റി​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ളും കു​റി​പ്പി​ൽ പ്ര​ശം​സി​ക്ക​പ്പെ​ടു​ന്നു.

പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് മ​ല​യാ​ള താ​ര​മാ​യ ന​യ​ൻ​താ​ര​യു​ടെ നേ​ട്ട​ങ്ങ​ളും സി​നി​മാ മേ​ഖ​ല​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

Tags : Time Magazine Kani kusruthi Parvathy Thiruvoth Dulquer Salmaan Dulquer ext India List

Recent News

Corehub Up