നടി കീർത്തി സുരേഷിന് മോതിരം സമ്മാനിച്ച് സംവിധായകനും നടനുമായ മിഷ്കിൻ. ‘ഡൊറോത്തി’ എന്ന സിനിമയിൽ അഭിനയിക്കാൻ ധൈര്യം കാണിച്ചതിനാണ് മിഷ്കിൻ മോതിരം നൽകിയത്.
നേരത്തെ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയ നടന്മാരായ സനന്തിനും റിഷികാന്തിനും മിഷ്കിൻ സ്വർണ മോതിരം സമ്മാനിച്ചിരുന്നു. കീർത്തിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും ഒന്നിച്ചെത്തുന്ന ‘സത്യവാൻ സാവിത്രി’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.
‘‘കീർത്തിയെ കാണുമ്പോൾ എന്റെ മകളുടെ മുഖം മനസിൽ വരും. ആദ്യമൊരു അകലം ഞാന്‍ വച്ചിരുന്നു. പിന്നെ മകളുടെ കാര്യം കീർത്തിയോടു പറഞ്ഞു. അവർക്കും അതു കേട്ടപ്പോൾ വലിയ സന്തോഷമായി.
എന്റെ മകൾ തന്നെയാണ്. ഒരു ഇരുപത് വർഷം സിനിമയിൽ കീർത്തി തുടരണമെന്നാണ് എന്റെ ആഗ്രഹം. അഴകിയ ദേവത പോലെ മനോഹരിയാണവൾ. അത്രയും കഴിവുണ്ട്. ഒരു സാമിയെ കാണുന്നതുപോലെയാണ് മുഖം കാണുമ്പോള്‍ തോന്നുക. അത്രയും ശുദ്ധമാണവർ.
എന്റെയൊരു സിനിമയിൽ അഭിനയിക്കാനായി ഞാന്‍ കീർത്തിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ എന്റെ പേര് കേട്ട ഉടൻ അവർ ഫോൺ വച്ചു. അച്ഛനാണോ അമ്മയാണോ ഫോൺ എടുത്തതെന്ന് അറിയില്ല. ഇന്ന് കീര്‍ത്തിക്കൊപ്പം അഭിനയിക്കാനയതിൽ ഒരുപാട് ഭാഗ്യം.