x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ചു, കീ​ർ​ത്തി​ക്ക് മോ​തി​രം സ​മ്മാ​നി​ച്ച് മി​ഷ്കി​ൻ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 20, 2026 08:29 AM IST | Updated: November 20, 2026 03:48 PM IST

കീർത്തി സുരേഷ്, മിഷ്കിൻ

ന​ടി കീ​ർ​ത്തി സു​രേ​ഷി​ന് മോ​തി​രം സ​മ്മാ​നി​ച്ച് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മി​ഷ്കി​ൻ. ‘ഡൊ​റോ​ത്തി’ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച​തി​നാ​ണ് മി​ഷ്കി​ൻ മോ​തി​രം ന​ൽ​കി​യ​ത്.

നേ​ര​ത്തെ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ന​ട​ന്മാ​രാ​യ സ​ന​ന്തി​നും റി​ഷി​കാ​ന്തി​നും മി​ഷ്കി​ൻ സ്വ​ർ​ണ മോ​തി​രം സ​മ്മാ​നി​ച്ചി​രു​ന്നു. കീ​ർ​ത്തി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന ‘സ​ത്യ​വാ​ൻ സാ​വി​ത്രി’ സി​നി​മ​യു​ടെ ട്രെ​യി​ല​ർ ലോ​ഞ്ചി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

‘‘കീ​ർ​ത്തി​യെ കാ​ണു​മ്പോ​ൾ എ​ന്‍റെ മ​ക​ളു​ടെ മു​ഖം മ​ന​സി​ൽ വ​രും. ആ​ദ്യ​മൊ​രു അ​ക​ലം ഞാ​ന്‍ വ​ച്ചി​രു​ന്നു. പി​ന്നെ മ​ക​ളു​ടെ കാ​ര്യം കീ​ർ​ത്തി​യോ​ടു പ​റ​ഞ്ഞു. അ​വ​ർ​ക്കും അ​തു കേ​ട്ട​പ്പോ​ൾ വ​ലി​യ സ​ന്തോ​ഷ​മാ​യി.

എ​ന്‍റെ മ​ക​ൾ ത​ന്നെ​യാ​ണ്. ഒ​രു ഇ​രു​പ​ത് വ​ർ​ഷം സി​നി​മ​യി​ൽ കീ​ർ​ത്തി തു​ട​ര​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. അ​ഴ​കി​യ ദേ​വ​ത പോ​ലെ മ​നോ​ഹ​രി​യാ​ണ​വ​ൾ. അ​ത്ര​യും ക​ഴി​വു​ണ്ട്. ഒ​രു സാ​മി​യെ കാ​ണു​ന്ന​തു​പോ​ലെ​യാ​ണ് മു​ഖം കാ​ണു​മ്പോ​ള്‍ തോ​ന്നു​ക. അ​ത്ര​യും  ശു​ദ്ധ​മാ​ണ​വ​ർ.

എ​ന്‍റെ​യൊ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ഞാ​ന്‍ കീ​ർ​ത്തി​യു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. പ​ക്ഷേ എ​ന്‍റെ പേ​ര് കേ​ട്ട ഉ​ട​ൻ അ​വ​ർ ഫോ​ൺ വ​ച്ചു. അ​ച്ഛ​നാ​ണോ അ​മ്മ​യാ​ണോ ഫോ​ൺ എ​ടു​ത്ത​തെ​ന്ന് അ​റി​യി​ല്ല. ഇ​ന്ന് കീ​ര്‍​ത്തി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ന​യ​തി​ൽ ഒ​രു​പാ​ട് ഭാ​ഗ്യം.

ഡൊ​റോ​ത്തി ഇ​റ​ങ്ങി​യ സ​മ​യ​ത്ത് മ​ക​ൾ​ക്കൊ​പ്പം കാ​ന​ഡ​യി​ലാ​യി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യി​യ​ൽ മു​ഴു​വ​ൻ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ൾ മാ​ത്രം.

അ​തും വൃ​ത്തി​കെ​ട്ട വാ​ക്കു​ക​ളാ​ണ് ചി​ത്ര​ത്തെ​ക്കു​റി​ച്ച് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​ന്ന് രാ​ത്രി ത​ന്നെ സി​നി​മ പോ​യി, ക​ണ്ടു. എ​ന്റെ ഹൃ​ദ​യം തൊ​ട്ട സി​നി​മ. കീ​ർ​ത്തി അ​ഭി​ന​യി​ച്ച് ഞാ​ൻ ക​ണ്ട ആ​ദ്യ സി​നി​മ കൂ​ടി​യാ​ണ് ‘ഡൊ​റോ​ത്തി’. ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ കീ​ർ​ത്തി എ​ങ്ങ​നെ ധൈ​ര്യം കാ​ണി​ച്ചു​വെ​ന്ന് ഞാ​ൻ ചി​ന്തി​ച്ചു​പോ​യി.

സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ര​ണ്ട് നാ​യ​ക​ർ​ക്കും ഞാ​ൻ മോ​തി​രം കൊ​ടു​ത്തു, ഇ​ന്ന് കീ​ർ​ത്തി​ക്കും മോ​തി​രം സ​മ്മാ​നി​ക്കു​ന്നു. ജീ​വി​ത​ത്തി​ൽ എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളും നേ​രു​ന്നു. ഇ​നി കീ​ർ​ത്തി​യു​ടെ സി​നി​മ​ക​ളി​ൽ ന​ടി​ക​ർ തി​ല​കം എ​ന്ന ടൈ​റ്റി​ൽ കൂ​ടി വ​യ്ക്ക​ണ​മെ​ന്ന് അ​ണി​യ​റ​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. അ​വ​ർ​ക്ക​തി​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വും ഉ​ണ്ട്.’’–​മി​ഷ്കി​ന്‍റെ വാ​ക്കു​ക​ൾ.

Tags : Mysskin keerthi suresh cinema dorothy tamil movie

Recent News

Corehub Up