Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mysskin

'കാ​ലി​ൽ മി​ഷ്കി​ൻ തൊ​ട്ട​ത് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി'; മ​റു​പ​ടി​യു​മാ​യി കീ​ർ​ത്തി സു​രേ​ഷ്  

സം​വി​ധാ​യ​ക​ൻ മി​ഷ്കി​ൻ ത​ന്‍റെ കാ​ൽ​മു​ട്ടി​ൽ സ്പ​ർ​ശി​ച്ച​തി​നെ​ച്ചൊ​ല്ലി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ട്രോ​ളു​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ചു​ട്ട മ​റു​പ​ടി​യു​മാ​യി ന​ടി കീ​ർ​ത്തി സു​രേ​ഷ്. പു​തി​യ ചി​ത്ര​മാ​യ ‘സ​ത്യ​വാ​ൻ സാ​വി​ത്രി’​യു​ടെ പ്ര​മോ​ഷ​ൻ ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം.

താ​നും മി​ഷ്കി​നും ത​മ്മി​ലു​ള്ള​ത് അ​ച്ഛ​നും മ​ക​ളും പോ​ലെ​യു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണെ​ന്നും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തും പൊ​തു​വി​ട​ങ്ങ​ളി​ലെ പെ​രു​മാ​റ്റ​വും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യു​ന്ന​വ​ർ ചി​ന്താ​ഗ​തി തി​രു​ത്ത​ണ​മെ​ന്നും കീ​ർ​ത്തി വ്യ​ക്ത​മാ​ക്കി.

കോ​ർ​ട്ട് റൂം ​ഡ്രാ​മ​യാ​യ ‘സ​ത്യ​വാ​ൻ സാ​വി​ത്രി’​യി​ൽ കീ​ർ​ത്തി സു​രേ​ഷും മി​ഷ്കി​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. ചെ​ന്നൈ​യി​ൽ ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​നി​ടെ കീ​ർ​ത്തി​യെ പ്ര​ശം​സി​ച്ച് സം​സാ​രി​ക്ക​വെ മി​ഷ്കി​ൻ താ​ര​ത്തി​ന്‍റെ കാ​ൽ​മു​ട്ടി​ൽ സ്പ​ർ​ശി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

മി​ഷ്കി​ന്‍റെ പ്ര​വൃ​ത്തി​യി​ൽ കീ​ർ​ത്തി അ​സ്വ​സ്ഥ​യാ​യി എ​ന്നാ​ണ് ചി​ല​ർ വീ​ഡി​യോ വ​ഴി പ്ര​ച​രി​പ്പി​ച്ച​ത്. സി​നി​മ​ക​ളി​ൽ സ​ഹ​താ​ര​ങ്ങ​ൾ സ്പ​ർ​ശി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കു​ന്ന ന​ടി​ക്ക് പൊ​തു​വേ​ദി​യി​ൽ എ​ന്താ​ണ് ഇ​ത്ര അ​സ്വ​സ്ഥ​ത എ​ന്നാ​യി​രു​ന്നു എ​ക്സി​ൽ ഒ​രാ​ളു​ടെ പ​രി​ഹാ​സം.

‘‘ഒ​ന്നാ​മ​താ​യി, എ​ന്‍റെ മു​ഖ​ത്ത് എ​വി​ടെ​യാ​ണ് നി​ങ്ങ​ൾ അ​സ്വ​സ്ഥ​ത ക​ണ്ട​ത്? ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള​ത് അ​ച്ഛ​നും മ​ക​ളും പോ​ലെ​യു​ള്ള ബ​ന്ധ​മാ​ണെ​ന്ന് ഞാ​നും അ​ദ്ദേ​ഹ​വും പ​റ​ഞ്ഞ​ത് നി​ങ്ങ​ൾ കേ​ട്ടി​ല്ലേ? ര​ണ്ടാ​മ​താ​യി, എ​നി​ക്ക് അ​സ്വ​സ്ഥ​ത തോ​ന്നി​യെ​ന്ന് ത​ന്നെ വ​യ്ക്കു​ക; സി​നി​മ​ക​ളി​ൽ അ​ത്ത​രം രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്ന് ക​രു​തി പൊ​തു​വി​ട​ങ്ങ​ളി​ലും അ​തെ​ല്ലാം സ​ഹി​ക്ക​ണ​മെ​ന്നാ​ണോ നി​ങ്ങ​ൾ പ​റ​യു​ന്ന​ത്? സ​ഹോ​ദ​രാ, നി​ങ്ങ​ളു​ടെ ചി​ല ചി​ന്താ​ഗ​തി​ക​ൾ തി​രു​ത്തേ​ണ്ട​തു​ണ്ട്.’’ കീ​ർ​ത്തി സു​രേ​ഷ് കു​റി​ച്ചു.

Latest News

Corehub Up