x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം; ഉസ്ബെക്കിസ്ഥാനെ തകർത്തത് 19-0ന്

സ്പോർട്സ് ഡെസ്ക്
Published: September 20, 2026 01:07 PM IST | Updated: September 20, 2026 01:07 PM IST

ഇന്ത്യൻ വനിതാ ടീമിന്‍റെ വിജ‍യാഹ്ലാദം

ഹാംഗ്ചോ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കു കൂറ്റൻ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 19 ഗോളുകൾക്ക് ഇന്ത്യ തകർത്തു.

ഇന്ത്യയ്ക്കായി എട്ടു ഗോളുകൾ നേടിയ ദീപിക, ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഒറ്റ വനിതാ ഹോക്കി മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കാർഡും സ്വന്തമാക്കി.

ടൂർണമെന്‍റിലെ രണ്ടാം റാങ്കുകാരായ ഇന്ത്യ ആദ്യ പകുതിയിൽ തന്നെ എട്ടു ഗോളുകൾ ഉസ്ബെക്ക് വലയിലെത്തിച്ചിരുന്നു. ദീപികയ്ക്കു (എട്ട്, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിൽ) പുറമെ ഇഷിക (11, 42, 54), നവ്‌നീത് കൗർ (23, 45), ലാൽതന്ത്‌ലുവാംഗി (43, 51), ലാൽറെംസിയാമി (ഏഴ്), ബൽജീത് കൗർ (12), നേഹ (18), സാക്ഷി റാണ (43) എന്നിവരാണ് മറ്റു ഗോൾ വേട്ടക്കാർ.

മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ സവിതാ പുനിയ തന്‍റെ 320-ാം അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കി. ഇതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം എന്ന വന്ദന കതാരിയയുടെ റിക്കാർഡിനൊപ്പം സവിതയുമെത്തി. തിങ്കളാഴ്‌ച ഇന്തോനേഷ്യക്കെതിരെയാണ്‌ ഇന്ത്യയുടെ രണ്ടാം മത്സരം.

Tags : India AsianGames Women Hockey Uzbekistan

Recent News

Corehub Up