ന്യൂഡൽഹി: ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബക്കിസ്ഥാനിലെത്തി. ഉസ്ബക്കിസ്ഥാനു പുറമേ കിർഗിസ്ഥാനും പ്രധാനമന്ത്രി സന്ദർശിക്കും. ബിഷ്കെക്കിൽ നടക്കുന്ന എസ്സിഒ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഭീകരവാദ വിമുക്തമേഖലയ്ക്കായി ഒരുമിച്ചു പ്രവർത്തിക്കാൻ മധ്യേഷ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയാണ് സന്ദർശന ലക്ഷ്യമെന്ന് മോദി പറഞ്ഞു. ഇന്ന് ഉസ്ബസ്ക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കുന്ന മോദി എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നാളെ കിർഗിസ്ഥാനിലേക്ക് പോകും.
സുരക്ഷ, പരസ്പര ബന്ധം എന്നിവയിൽ ഊന്നിയുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കാനും ഭീകരവാദമുക്ത മേഖലക്കായി സഹരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും താൻ ആഗ്രഹിക്കുന്നതായി മോദി പ്രസ്താവനയിൽ പറഞ്ഞു.