x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രധാനമന്ത്രി മോ​ദി ഉ​സ്ബ​ക്കി​സ്ഥാനിൽ

വെബ്ഡെസ്ക്
Published: August 30, 2026 12:15 AM IST | Updated: August 30, 2026 12:15 AM IST

താ​ഷ്കെ​ന്‍റി​ലെ​ത്തി​യ ന​രേ​ന്ദ്ര​ മോ​ദി​യെ ഉ​സ്ബ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ് ഷാ​വ്ക​ത്ത് മി​ർ​സി​യോ​യേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ച്ച​പ്പോ​ൾ.

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ദ്വി​​​രാ​​​ഷ്‌​​​ട്ര സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി ഉ​​​​​​സ്ബ​​​​​​ക്കി​​​​​​സ്ഥാ​​​നി​​​ലെ​​​ത്തി. ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​നു പു​​​റ​​​മേ കി​​​​​​ർ​​​​​​ഗി​​​​​​സ്ഥാ​​​​​​നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സന്ദർശിക്കും. ബി​​​​​​ഷ്കെ​​​​​​ക്കി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന എ​​​​​​സ്‌​​​​​​സി‌​​​​​​ഒ ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​യി​​​​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും.

ഭീ​​​​​​ക​​​​​​ര​​​​​​വാ​​​​​​ദ വി​​​​​​മു​​​​​​ക്ത​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യ്ക്കാ​​​​​​യി ഒ​​​​​​രു​​​​​​മി​​​​​​ച്ചു പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ മ​​​​​​ധ്യേ​​​​​​ഷ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളോ​​​​​​ട് ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്യു​​​​​​ക​​​​​​യാ​​​​​​ണ് സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന ല​​​​​​ക്ഷ്യ​​​​​​മെ​​​​​​ന്ന് മോ​​​​​​ദി പ​​​​​​റ​​​​​​ഞ്ഞു. ഇ​​​ന്ന് ഉ​​​​​​സ്ബ​​​​​​സ്ക്കി​​​​​​സ്ഥാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന മോ​​​​​​ദി എ​​​​​​സ്‌​​​​​​സി‌​​​​​​ഒ ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി നാ​​​ളെ കി​​​​​​ർ​​​​​​ഗി​​​​​​സ്ഥാ​​​​​​നി​​​​​​ലേ​​​​​​ക്ക് പോ​​​​​​കും.

സു​​​​​​ര​​​​​​ക്ഷ, പ​​​​​​ര​​​​​​സ്പ​​​​​​ര ബ​​​​​​ന്ധം എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ൽ ഊ​​​​​​ന്നി​​​​​​യു​​​​​​ള്ള ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട് മു​​​​​​ന്നോ​​​​​​ട്ട് വയ്ക്കാ​​​​​​നും ഭീ​​​​​​ക​​​​​​ര​​​​​​വാ​​​​​​ദ​​​​​​മു​​​​​​ക്ത മേ​​​​​​ഖ​​​​​​ല​​​​​​ക്കാ​​​​​​യി സ​​​​​​ഹ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ചേ​​​​​​ർ​​​​​​ന്ന് പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​നും താ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി മോ​​​​​​ദി പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.

Tags : PMModi Uzbekistan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up