ദീപിക പദുകോണും രൺവീറും മകൾ ദുവയ്ക്കൊപ്പം
താരദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ് ജനിച്ചു. സെപ്റ്റംബർ 19-നാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ഈ സന്തോഷം താരങ്ങൾ തന്നെയാണ് പങ്കുവച്ചത്.
വെൽക്കം ബേബി ഗേൾ എന്ന ലളിതമായ കുറിപ്പോടെയാണ് ഇരുവരും സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഈ വർഷം ഏപ്രിലിലായിരുന്നു ദീപിക വീണ്ടും ഗർഭിണിയാണെന്ന വിവരം ഇരുവരും പുറത്തുവിട്ടത്.
കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ദീപികയും രൺവീറും കുടുംബത്തോടൊപ്പം മുംബൈയിലെ പ്രശസ്തമായ സിദ്ധിവൈനായക് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
2024 സെപ്റ്റംബർ എട്ടിനായിരുന്നു ഇരുവരുടെയും ആദ്യത്തെ പെൺകുഞ്ഞായ ദുവയുടെ ജനനം. ആദ്യ കുഞ്ഞിന്റെ ജനന വാർത്ത അറിയിച്ച അതേ വാചകം തന്നെയാണ് ഇത്തവണയും ഇരുവരും പങ്കുവെച്ചത്.
വർഷങ്ങളോളം പ്രണയത്തിലായിരുന്ന ദീപികയും രൺവീറും 2018-ൽ ഇറ്റലിയിൽ വച്ചാണ് വിവാഹിതരായത്.
Tags :