x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രെ​യെ​ങ്കി​ലും വി​മ​ർ​ശി​ക്കാ​നു​ണ്ടെ​ങ്കി​ൽ നേ​രി​ട്ടു​പ​റ​യ​ണം, വ​ള​ച്ചു​കെ​ട്ട​രു​ത്: അ​റ്റ്ലി​യു​ടേ​ത് മ​റു​പ​ടി വി​ജ​യ് സേ​തു​പ​തി​ക്കു​ള്ള​തോ?  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 20, 2026 11:56 AM IST | Updated: September 20, 2026 11:56 AM IST

അ​റ്റ്ലി, വി​ജ​യ് സേ​തു​പ​തി

വി​ജ​യ് സേ​തു​പ​തി മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചെ​ന്ന വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ അ​റ്റ്ലി. ആ​രെ​യെ​ങ്കി​ലും കു​റി​ച്ച് വി​മ​ർ​ശി​ക്കാ​നു​ണ്ടെ​ങ്കി​ലോ എ​ന്തെ​ങ്കി​ലും അ​ഭി​പ്രാ​യം പ​റ​യാ​നു​ണ്ടെ​ങ്കി​ലോ വ​ള​ച്ചു​കെ​ട്ടാ​തെ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് നേ​രി​ട്ട് സം​സാ​രി​ക്ക​ണ​മെ​ന്ന് അ​റ്റ്ലി പ​റ​ഞ്ഞു.

വി​ജ​യ് സേ​തു​പ​തി​യെ നാ​യ​ക​നാ​ക്കി ആ​റ്റ്ലി നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​യ ‘ബ​ത്ത’​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ​യാ​ണ് അ​റ്റ്ലി​യു​ടെ പ​രാ​മ​ർ​ശം. സേ​തു​പ​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​റ്റ്ലി​യു​ടെ പ്ര​സം​ഗം.

‘ഇ​ന്ന് ഞാ​ൻ ധ​രി​ച്ചി​രി​ക്കു​ന്ന വി​ല​കൂ​ടി​യ വ​സ്ത്ര​ങ്ങ​ളും വാ​ച്ചും ഷൂ​സും എ​ല്ലാം എ​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്. എ​ന്നാ​ൽ‍ അ​തി​നെ​ല്ലാം കാ​ര​ണ​മാ​യ​ത് എ​ന്‍റെ വി​ജ​യ് അ​ണ്ണ​നാ​ണ്, എ​ന്‍റെ ദ​ള​പ​തി​യാ​ണ്. അ​ദ്ദേ​ഹ​മി​ല്ലെ​ങ്കി​ൽ ഞാ​ൻ ഇ​ല്ല.

രാ​ജാ​റാ​ണി ചെ​യ്തു ഞാ​ൻ പ്ര​ശ​സ്ത​നാ​ണ്. എ​ന്നാ​ൽ വി​ജ​യ് അ​ണ്ണ​ന്‍റെ തു​ട​ർ​ച്ച​യാ​യ ഹി​റ്റു​ക​ളാ​ണ് എ​നി​ക്ക് തു​ട​ർ​വി​ജ​യ​ങ്ങ​ൾ ന​ൽ​കി​യ​ത്. ഷാ​റൂ​ഖ് സ​ർ‍ എ​ന്‍റെ ഓ​ഫി​സി​ലെ​ത്തി​യ​പ്പോ​ൾ വി​ജ​യ് അ​ണ്ണ​ൻ പ​റ‍​ഞ്ഞു, എ​ന്നെ ചു​റ്റി നി​ൽ​ക്കാ​തെ ആ ​സി​നി​മ ദ​യ​വു​ചെ​യ്തു ചെ​യ്യൂ, നി​ന്‍റെ ജീ​വി​തം മാ​റു​മെ​ന്ന്. എ​ന്‍റെ ജീ​വി​തം മാ​റി. എ​ല്ലാ വേ​ദി​ക​ളി​ലും വി​ജ​യ് അ​ണ്ണാ എ​ന്നു പ​റ​യു​ന്ന​ത് കൊ​ണ്ട് അ​ദ്ദേ​ഹം എ​നി​ക്ക് ഇ​നി അ​ടു​ത്ത സി​നി​മ ത​രു​മെ​ന്ന് ക​രു​തി​യ​ല്ല. അ​ദ്ദേ​ഹം ഇ​നി സി​നി​മ ത​രി​ല്ല, വി​ജ​യ് അ​ണ്ണ മു​ഖ്യ​മ​ന്ത്രി​യാ​യി. എ​ന്തു​ത​ന്നെ​യാ​യാ​ലും അ​ദ്ദേ​ഹം എ​ന്‍റെ സ​ഹോ​ദ​ര​നാ​ണ്. 

സ​മീ​പ​കാ​ല​ങ്ങ​ളി​ൽ എ​ല്ലാ​വ​രും എ​ന്തെ​ങ്കി​ലും മ​ന​സി​ലാ​ക്കി വ​യ്ക്കും. എ​ന്നാ​ൽ അ​ത് സ​ത്യ​മാ​ക​ണ​മെ​ന്നി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രാ​ൾ മ​റ്റൊ​രാ​ളെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞ​തെ​ന്നും അ​ങ്ങ​നെ​യ​ല്ല മ​റി​ച്ചാ​ണ് എ​ന്നും പ​റ​യു​ന്ന​തു കാ​ണാം.

അ​ങ്ങ​നെ​യ​ല്ല. ഒ​രാ​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടെ​ങ്കി​ൽ നേ​രി​ട്ട് പ​റ​യാം. ജീ​വി​തം നി​ങ്ങ​ളെ എ​ത്തേ​ണ്ടി​ട​ത്ത് എ​ത്തി​ക്കും. ആ​രു​ടെ​യും വാ​ക്കു​ക​ൾ കേ​ട്ട് വ​ഴി​തെ​റ്റ​രു​ത്, ഇ​ത്ത​രം കെ​ണി​ക​ളി​ൽ വീ​ഴ​രു​ത്. 

അ​ടു​ത്ത ത​ല​മു​റ രാ​ഷ്ട്രീ​യം പ​റ​യും. അ​വ​ർ​ക്ക് രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ട്. ആ ​രാ​ഷ്ട്രീ​യ​ബോ​ധം ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​ത് വി​ജ​യ് അ​ണ്ണ​നാ​ണ്. കു​ഞ്ഞു​കു​ട്ടി​ക​ൾ മു​ത​ൽ എ​ല്ലാ​വ​രും നി​യ​മ​സ​ഭ ലൈ​വാ​യി കാ​ണു​ന്നു​വെ​ങ്കി​ൽ അ​തി​ന് കാ​ര​ണം വി​ജ​യ് അ​ണ്ണ​യാ​ണ്. കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ​മു​ള്ള ഒ​രു ത​ല​മു​റ ത​മി​ഴ്നാ​ട്ടി​ലു​ണ്ട്. അ​തി​നു കാ​ര​ണം വി​ജ​യ് അ​ണ്ണ​നാ​ണ്’, അ​റ്റ്ലി പ​റ​യു​ന്നു.

ബി​ഗ്ബോ​സ് റി​യാ​ലി​റ്റി ഷോ​യ്ക്കി​ടെ അ​വ​താ​ര​ക​നാ​യ വി​ജ​യ് സേ​തു​പ​തി ന​ട​ത്തി​യ പ​രാ​മ‍​ർ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി​ജ​യ്യെ​ക്കു​റി​ച്ചു​ള്ള​താ​ണ് എ​ന്നാ​യി​രു​ന്നു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്ന ആ​രോ​പ​ണം.

നേ​തൃ​ത്വം എ​ന്തെ​ന്ന് അ​റി​യാ​തെ വാ​ഗ്ദാ​നം ന​ൽ​കു​ന്ന​തും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ എ​തി​രാ​ളി​ക​ളെ വി​മ​ർ​ശി​ച്ചി​ട്ട് ഓ​ടി​പ്പോ​കു​ന്ന​തും അ​ല്ല നേ​തൃ​ത്വം എ​ന്നാ​ണ് വി​ജ​യ് സേ​തു​പ​തി പ​റ​ഞ്ഞ​ത്. വി​ജ​യ്ക്കെ​തി​രെ​യു​ള്ള ഒ​ളി​യ​മ്പാ​ണ് ഇ​തെ​ന്ന് പ​റ​ഞ്ഞാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ വി​ജ​യ് സേ​തു​പ​തി​യു​ടെ വാ​ക്കു​ക​ളെ വ​ള​ച്ചൊ​ടി​ച്ച​ത്.

Tags :

Recent News

Corehub Up