x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ ക​രാ​ട്ടെ പ​രി​ശീ​ല​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 20, 2026 12:53 PM IST | Updated: September 20, 2026 12:53 PM IST

അ​ജ​യ​ൻ

കൊ​ച്ചി: ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ ക​രാ​ട്ടെ പ​രി​ശീ​ല​ക​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. കാ​ഞ്ഞൂ​ർ കാ​ഞ്ഞി​ലാ​ൻ വീ​ട്ടി​ൽ അ​ജ​യ​ൻ (48) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച അ​തി​രാ​വി​ലെ കാ​ഞ്ഞൂ​രി​ലെ ഷ​ട്ടി​ൽ കോ​ർ​ട്ടി​ൽ ക​ളി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ജ​യ​ന് നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് കു​ഴ​ഞ്ഞ് വീ​ണ അ​ജ​യ​ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ സി​പി​ആ​ർ ന​ൽ​കി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് ക​രാ​ട്ടെ പ​രി​ശീ​ല​നം ന​ൽ​കി​വ​ന്നി​രു​ന്ന അ​ജ​യ​ൻ നി​ര​വ​ധി സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. കാ​യി​ക രം​ഗ​ത്തും പ​രി​ശീ​ല​ന മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യി​രു​ന്ന അ​ജ​യ​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന്റെ ആ​ഘാ​ത​ത്തി​ലാ​ണ് നാ​ട്ടു​കാ​രും വി​ദ്യാ​ർ​ഥി​ക​ളും. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് കി​ട​ങ്ങൂ​ർ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. മി​നി​യാ​ണ് ഭാ​ര്യ.

Tags : Karate trainer collapses dies playing badminton

Recent News

Corehub Up