ചിത്രത്തിന്റെ ടീസറിൽ നിന്നും
അനശ്വര രാജൻ നായികയായെത്തുന്ന തെലുങ്ക് ചിത്രം ‘ഇട്ലു അർജുന’ ടീസർ എത്തി. നവാഗതനായ അനീഷ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.
സിനിമയിൽ ഊമയായ കഥാപാത്രമായി അനീഷ് എത്തുന്നു. മഹേഷ് ഉപ്പളയാണ് സംവിധാനം. നിർമാണം വെങ്കി കുടുമല. സംഗീതം തമൻ.
ആക്ഷനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര് 30ന് തിയറ്ററുകളിലെത്തും.
Tags : Itllu Arjuna Teaser Aniesh Thaman S Anaswara Rajan