മമ്മൂട്ടിയും ദുൽഖറും, വിസ്മയ
മോഹൻലാലിന്റെ മകൾ വിസ്മയ്ക്ക് ആശംസയുമായി മമ്മൂട്ടിയും ദുൽഖറും. തുടക്കം എന്ന ചിത്രത്തിന് ആശംസകൾ നേർന്നാണ് ഇരുവരും എത്തിയത്.
തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട വിസ്മയ മോഹൻലാലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും എന്നാണ് തുടക്കം പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. മമ്മൂട്ടിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിസ്മയ നന്ദി പറയുകയും ചെയ്തു.
‘തുടക്ക’ത്തിലൂടെ സിനിമയുടെ അത്ഭുത ലോകത്തേക്ക് എത്തിയ വിസ്മയയ്ക്ക് ആശംസകൾ എന്നായിരുന്നു ദുൽഖറിന്റെ പോസ്റ്റ്. ‘ആശംസകൾക്ക് നന്ദി ചാലു ചേട്ടാ’ എന്നായിരുന്നു വിസ്മയ മറുപടി നൽകിയത്.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Tags : Mammootty Dulquer Thudakam vismaya mohanlal