x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിനിമയെ പ്രണയിച്ച മഹാനടൻ

എ​​​​​​സ്. മ​​​​​​ഞ്ജു​​​​​​ളാ​​​​​​ദേ​​​​​​വി
Published: September 7, 2026 02:21 AM IST | Updated: September 7, 2026 02:22 AM IST

മമ്മൂട്ടി

“കു​​​​​​ട്ടി​​​​​​ക്കാ​​​​​​ല​​​​​​ത്തു ന​​​​​​ട​​​​​​ന്ന​​​​​​തും മ​​​​​​ന​​​​​​സി​​​​​​ൽ തോ​​​​​​ന്നി​​​​​​യ​​​​​​തു​​​​​​മൊ​​​​​​ക്കെ വ​​​​​​ലു​​​​​​താ​​​​​​വു​​​​​​ന്പോ പ​​​​​​ല​​​​​​രും മ​​​​​​റ​​​​​​ക്കും.... മ​​​​​​റ​​​​​​ക്കാ​​​​​​റാ​​​​​​ണ് പ​​​​​​തി​​​​​​വ്. പ​​​​​​ക്ഷേ ചാ​​​​​​ത്തോ​​​​​​ത്ത് പ​​​​​​റ​​​​​​ന്പി​​​​​​ൽ ക​​​​​​ളി​​​​​​വീ​​​​​​ട് വ​​​​​​ച്ച് ക​​​​​​ളി​​​​​​ച്ച​​​​​​തും ഊ​​​​​​ഞ്ഞാ​​​​​​ല് കെ​​​​​​ട്ടിത്തന്ന​​​​​​തും ഒ​​​​​​ന്നും കു​​​​​​ട്ടി​​​​​​ശ​​​​​​ങ്ക​​​​​​ര​​​​​​ൻ മ​​​​​​റ​​​​​​ന്നി​​​​​​ല്ല. മ​​​​​​റ​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റി​​​​​​യി​​​​​​ല്ല.”

ക​​​​​​മ​​​​​​ലി​​​​​​ന്‍റെ അ​​​​​​ഴ​​​​​​കി​​​​​​യ രാ​​​​​​വ​​​​​​ണ​​​​​​ൻ എ​​​​​​ന്ന സി​​​​​​നി​​​​​​മ​​​​​​യി​​​​​​ൽ മ​​​​​​മ്മൂ​​​​​​ട്ടി​​​​​​യു​​​​​​ടെ ശ​​​​​​ങ്ക​​​​​​ർ​​​​​​ദാ​​​​​​സ് നാ​​​​​​യി​​​​​​ക അ​​​​​​നു​​​​​​രാ​​​​​​ധ​​​​​​യോ​​​​​​ട് (ഭാ​​​​​​നു​​​​​​പ്രി​​​​​​യ) പ​​​​​​റ​​​​​​യു​​​​​​ന്ന ഡ​​​​​​യ​​​​​​ലോ​​​​​​ഗ് ആ​​​​​​ണി​​​​​​ത്. കാ​​​​​​ലം പി​​​​​​ന്നി​​​​​​ടു​​​​​​ന്തോ​​​​​​റും കൗ​​​​​​മാ​​​​​​ര​​​​​​കാ​​​​​​ല​​​​​​ത്തോ യൗ​​​​​​വ​​​​​​ന​​​​​​ത്തി​​​​​​ലോ തോ​​​​​​ന്നു​​​​​​ന്ന പ്ര​​​​​​ണ​​​​​​യ​​​​​​മോ അ​​​​​​ഭി​​​​​​നി​​​​​​വേ​​​​​​ശ​​​​​​മോ മ​​​​​​നു​​​​​​ഷ്യ​​​​​​ർ പൊ​​​​​​തു​​​​​​വേ മ​​​​​​റ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് പ​​​​​​തി​​​​​​വ്. പ്ര​​​​​​കൃ​​​​​​തി​​​​​​യു​​​​​​ടെ​​​​​​ത​​​​​​ന്നെ ഒ​​​​​​രു നി​​​​​​യ​​​​​​മ​​​​​​മാ​​​​​​ണ​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ ചി​​​​​​ല​​​​​​പ്പോ​​​​​​ൾ ചി​​​​​​ല മ​​​​​​നു​​​​​​ഷ്യ​​​​​​രി​​​​​​ൽ സ്വ​​​​​​പ്നം അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പ്ര​​​​​​ണ​​​​​​യം വി​​​​​​ട്ടു​​​​​​പോ​​​​​​കാ​​​​​​തെ ഊ​​​​​​റി​​​​​​പ്പി​​​​​​ടി​​​​​​ച്ച​​​​​​ങ്ങ​​​​​​നെ നി​​​​​​ല്ക്കും. അ​​​​​​ഴ​​​​​​കി​​​​​​യ രാ​​​​​​വ​​​​​​ണ​​​​​​നി​​​​​​ലെ കു​​​​​​ട്ടി​​​​​​ശ​​​​​​ങ്ക​​​​​​ര​​​​​​ൻ എ​​​​​​ന്ന വാ​​​​​​ല്യ​​​​​​ക്കാ​​​​​​ര​​​​​​ന് അ​​​​​​നു​​​​​​ക്കു​​​​​​ട്ടി എ​​​​​​ന്ന ചാ​​​​​​ത്തോ​​​​​​ത്ത് കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ കു​​​​​​ട്ടി​​​​​​യോ​​​​​​ട് തോ​​​​​​ന്നി​​​​​​യ അ​​​​​​ഭി​​​​​​നി​​​​​​വേ​​​​​​ശം പോ​​​​​​ലെ...

മ​​​​​​മ്മൂ​​​​​​ട്ടി എ​​​​​​ന്ന മെ​​​​​​ഗാ സ്റ്റാ​​​​​​റി​​​​​​നു സി​​​​​​നി​​​​​​മ​​​​​​യോ​​​​​​ടു​​​​​​ള്ള​​​​​​തും ഇ​​​​​​മ്മാ​​​​​​തി​​​​​​രി ഒ​​​​​​രു ഇ​​​​​​ഷ്ട​​​​​​മാ​​​​​​ണ്, അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പ്ര​​​​​​ണ​​​​​​യ​​​​​​മാ​​​​​​ണ് ! കാ​​​​​​ല​​​​​​ത്തി​​​​​​ന് അ​​​​​​തി​​​​​​നു​​​​​​മേ​​​​​​ൽ ഒ​​​​​​രു പോ​​​​​​റ​​​​​​ൽ​​​​​​പോ​​​​​​ലും ഏ​​​​​​ൽ​​​​​​പി​​​​​​ക്കു​​​​​​വാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന​​​​​​തെ​​​​​​യി​​​​​​ല്ല. ഈ ​​​​​​അ​​​​​​ടു​​​​​​ത്ത​​​​​​കാ​​​​​​ല​​​​​​ത്ത് വൈ​​​​​​റ​​​​​​ലാ​​​​​​യ ഒ​​​​​​രു വീ​​​​​​ഡി​​​​​​യോ​​​​​​യി​​​​​​ൽ മ​​​​​​മ്മൂ​​​​​​ട്ടി ത​​​​​​ന്നെ സ്വ​​​​​​ന്തം ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ൽ ചു​​​​​​റ്റി​​​​​​വ​​​​​​രി​​​​​​ഞ്ഞു​​​​​​പോ​​​​​​യ ഈ ​​​​​​അ​​​​​​ഭി​​​​​​ന​​​​​​യ​​​​​​മോ​​​​​​ഹ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് പ​​​​​​റ​​​​​​യു​​​​​​ന്നു​​​​​​ണ്ട്. ഒ​​​​​​രി​​​​​​ക്ക​​​​​​ലും അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കാ​​​​​​ത്ത ത​​​​​​ന്‍റെ അ​​​​​​ഭി​​​​​​ന​​​​​​യദാ​​​​​​ഹ​​​​​​ത്തക്കുറി​​​​​​ച്ചു​​​​​​ത​​​​​​ന്നെ!

1971-ൽ ​​​​​​റി​​​​​​ലീ​​​​​​സാ​​​​​​യ സ​​​​​​ത്യ​​​​​​ൻ നാ​​​​​​യ​​​​​​ക​​​​​​നാ​​​​​​യ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ പാ​​​​​​ളി​​​​​​ച്ച​​​​​​ക​​​​​​ൾ എ​​​​​​ന്ന സി​​​​​​നി​​​​​​മ​​​​​​യി​​​​​​ൽ ’കൂ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഒ​​​​​​രാ​​​​​​ൾ’ ആ​​​​​​യി വെ​​​​​​ള്ളി​​​​​​ത്തി​​​​​​ര​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​​​യ ന​​​​​​ട​​​​​​നാ​​​​​​ണ് മ​​​​​​മ്മൂ​​​​​​ട്ടി. ഏ​​​​​​താ​​​​​​നും സെ​​​​​​ക്ക​​​​​​ൻഡുക​​​​​​ൾ മാ​​​​​​ത്രം ദൈ​​​​​​ർ​​​​​​ഘ്യ​​​​​​മു​​​​​​ള്ള ആ ​​​​​​റോ​​​​​​ൾ കി​​​​​​ട്ടാൻ ഏ​​​​​​റെ പ്ര​​​​​​യാ​​​​​​സ​​​​​​പ്പെ​​​​​​ടേ​​​​​​ണ്ടിവ​​​​​​ന്നു അ​​​​​​ന്ന​​​​​​ത്തെ മെ​​​​​​ലി​​​​​​ഞ്ഞുനീ​​​​​​ണ്ട എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം മ​​​​​​ഹാ​​​​​​രാ​​​​​​ജാ​​​​​​സ് കോ​​​​​​ള​​​​​​ജ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക്ക്.

പി​​​​​​ന്നീ​​​​​​ടു​​​​​​ള്ള സി​​​​​​നി​​​​​​മാ​​​​​​യാ​​​​​​ത്ര​​​​​​യും തീ​​​​​​രെ സു​​​​​​ഖ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. മ​​​​​​മ്മൂ​​​​​​ട്ടിത​​​​​​ന്നെ പ​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ള്ള​​​​​​തു പോ​​​​​​ലെ അ​​​​​​ഭി​​​​​​ന​​​​​​യി​​​​​​ക്കാ​​​​​​ൻ അ​​​​​​വ​​​​​​സ​​​​​​രം തേ​​​​​​ടി സി​​​​​​നി​​​​​​മാ ലൊ​​​​​​ക്കേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളി​​​​​​ൽ നി​​​​​​ന്നും ലൊ​​​​​​ക്കേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്ര​​​​​​യോ ത​​​​​​വ​​​​​​ണ അ​​​​​​ല​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട്.

വി​​​​​​ൽ​​​​​​ക്കാ​​​​​​നു​​​​​​ണ്ട് സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ൾ, മേ​​​​​​ള തു​​​​​​ട​​​​​​ങ്ങി​​​​​​യ ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ചെ​​​​​​റി​​​​​​യ വേ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ചു. എ​​​​​​ങ്കി​​​​​​ലും 1981 പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യ ഐ.വി. ശ​​​​​​ശി​​​​​​യു​​​​​​ടെ തൃ​​​​​​ഷ്ണ​​​​​​യി​​​​​​ലാ​​​​​​ണ് പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​മാ​​​​​​യി (കൃ​​​​​​ഷ്ണ​​​​​​ദാ​​​​​​സ്) മ​​​​​​മ്മൂ​​​​​​ട്ടി എ​​​​​​ത്തു​​​​​​ന്ന​​​​​​ത്. ഇ​​​​​​വി​​​​​​ടം മു​​​​​​ത​​​​​​ൽ മ​​​​​​ല​​​​​​യാ​​​​​​ള സി​​​​​​നി​​​​​​മ​​​​​​യി​​​​​​ലെ മ​​​​​​മ്മൂ​​​​​​ട്ടി യു​​​​​​ഗ​​​​​​ത്തി​​​​​​നു തു​​​​​​ട​​​​​​ക്കം കു​​​​​​റി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്നു പ​​​​​​റ​​​​​​യാം.

അ​​​​​​ഞ്ച് പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടിലേ​​​​​​റെ നീ​​​​​​ണ്ട അ​​​​​​ഭി​​​​​​ന​​​​​​യജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ൽ ഈ ​​​​​​ന​​​​​​ട​​​​​​ന്‍റെ എ​​​​​​ത്ര​​​​​​യ​​​​​​ധി​​​​​​കം വേ​​​​​​ഷ​​​​​​പ്പ​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളാ​​​​​​ണ് ന​​​​​​മ്മ​​​​​​ൾ ക​​​​​​ണ്ടത്...

ച​​​​​​ന്ദ​​​​​​ന​​​​​​ക്കാ​​​​​​ത​​​​​​ൽ ക​​​​​​ട​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത മെ​​​​​​യ്യ​​​​​​ഴ​​​​​​കു​​​​​​ള്ള ച​​​​​​ന്തു​​​​​​വാ​​​​​​യി, "മ​​​​​​തി​​​​​​ലു​​​​​​ക​​​​​​ൾ'​​​​​​ക്കു​​​​​​ള്ളി​​​​​​ൽ പെ​​​​​​ട്ടു​​​​​​പോ​​​​​​യ പാ​​​​​​വം വൈ​​​​​​ക്കം മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ബ​​​​​​ഷീ​​​​​​റാ​​​​​​യി, ഭാ​​​​​​സ്ക​​​​​​ര പ​​​​​​ട്ടേ​​​​​​ല​​​​​​രാ​​​​​​യി, മ​​​​​​ന്ത്രി സു​​​​​​കു​​​​​​മാ​​​​​​ര​​​​​​നാ​​​​​​യി, ന​​​​​​ത്ത് നാ​​​​​​രാ​​​​​​യ​​​​​​ണ​​​​​​നാ​​​​​​യി, പ​​​​​​ഴ​​​​​​ശി​​​​​​രാ​​​​​​ജ​​​​​​യാ​​​​​​യി, പ്രാ​​​​​​ഞ്ചി​​​​​​യേ​​​​​​ട്ട​​​​​​നാ​​​​​​യി, മേ​​​​​​ലേ​​​​​​ട​​​​​​ത്ത് രാ​​​​​​ഘ​​​​​​വ​​​​​​ൻ നാ​​​​​​യ​​​​​​രാ​​​​​​യി, പ​​​​​​ത്ര​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൻ ര​​​​​​വി​​​​​​ശ​​​​​​ങ്ക​​​​​​റാ​​​​​​യി, വാ​​​​​​ല്യ​​​​​​ക്കാ​​​​​​ര​​​​​​ൻ കൃ​​​​​​ഷ്ണ​​​​​​നാ​​​​​​യി, കു​​​​​​റ്റാ​​​​​​ന്വേ​​​​​​ഷ​​​​​​ക​​​​​​ൻ സേ​​​​​​തു​​​​​​രാ​​​​​​മ​​​​​​യ്യ​​​​​​രാ​​​​​​യി, ഇ​​​​​​ൻ​​​​​​സ്പെ​​​​​​ക്ട​​​​​​ർ ബ​​​​​​ൽ​​​​​​റാ​​​​​​മാ​​​​​​യി അ​​​​​​ങ്ങ​​​​​​നെ ഓ​​​​​​രോ വേ​​​​​​ഷ​​​​​​വും ഈ ​​​​​​ന​​​​​​ട​​​​​​ൻ ആ​​​​​​വാ​​​​​​ഹി​​​​​​ച്ചെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ഭി​​​​​​ന​​​​​​യ പാ​​​​​​ര​​​​​​ന്പ​​​​​​ര്യ​​​​​​മി​​​​​​ല്ലാ​​​​​​തെ, ഫി​​​​​​ലിം ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ടി​​​​​​ലെ പ​​​​​​ഠ​​​​​​ന​​​​​​മൊ​​​​​​ന്നു​​​​​​മി​​​​​​ല്ലാ​​​​​​തെ മ​​​​​​മ്മൂ​​​​​​ട്ടിത​​​​​​ന്നെ പ​​​​​​റ​​​​​​ഞ്ഞ​​​​​​തു​​​​​​പോ​​​​​​ലെ സ്വ​​​​​​യം തേ​​​​​​ച്ചു​​​​​​തേ​​​​​​ച്ചു മി​​​​​​നു​​​​​​ക്കി​​​​​​യു​​​​​​ള്ള അ​​​​​​ഭി​​​​​​ന​​​​​​യ ചു​​​​​​വ​​​​​​ടു​​​​​​ക​​​​​​ൾ!

കാ​​​​​​മു​​​​​​കി​​​​​​യെ, ഭാ​​​​​​ര്യ​​​​​​യെ ചേ​​​​​​ർ​​​​​​ത്തു​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​ണ​​​​​​യാ​​​​​​ർ​​​​​​ദ്ര​​​​​​നാ​​​​​​യ കാ​​​​​​മു​​​​​​ക​​​​​​നാ​​​​​​യും ഭ​​​​​​ർ​​​​​​ത്താ​​​​​​വാ​​​​​​യും മ​​​​​​മ്മൂ​​​​​​ട്ടി​​​​​​യെ കാ​​​​​​ണാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ച്ച പ്രേ​​​​​​ക്ഷ​​​​​​ക​​​​​​രെ ഞെ​​​​​​ട്ടി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് പ​​​​​​ല നെ​​​​​​ഗ​​​​​​റ്റീ​​​​​​വ് വേ​​​​​​ഷ​​​​​​ങ്ങ​​​​​​ളും മ​​​​​​മ്മൂ​​​​​​ട്ടി കൈ​​​​​​യാ​​​​​​ളി. പ്ര​​​​​​ണ​​​​​​യ​​​​​​വും ദാ​​​​​​ഹ​​​​​​വും ഒ​​​​​​ന്നി​​​​​​ച്ച​​​​​​ലി​​​​​​യു​​​​​​ന്ന ക​​​​​​ണ്ണു​​​​​​ക​​​​​​ൾ​​​​​​ക്കു പ​​​​​​ക​​​​​​രം വ​​​​​​ര​​​​​​മീ​​​​​​ശ​​​​​​യും ക​​​​​​ഴു​​​​​​ക​​​​​​ൻ ക​​​​​​ണ്ണു​​​​​​ക​​​​​​ളു​​​​​​മു​​​​​​ള്ള അ​​​​​​ഹ​​​​​​മ്മ​​​​​​ദ് ഹാ​​​​​​ജി​​​​​​യെ ജ​​​​​​നം ക​​​​​​ണ്ടു.

കാ​​​​​​ലി​​​​​​ലെ പെ​​​​​​രു​​​​​​വി​​​​​​ര​​​​​​ൽകൊ​​​​​​ണ്ട് പെ​​​​​​ണ്ണി​​​​​​ന്‍റെ വ​​​​​​സ്ത്രം അ​​​​​​ഴി​​​​​​ക്കു​​​​​​ന്ന പ​​​​​​ലേ​​​​​​രി മാ​​​​​​ണി​​​​​​ക്യ​​​​​​ത്തി​​​​​​ലെ മു​​​​​​രി​​​​​​ക്കും​​​​​​കു​​​​​​ന്ന​​​​​​ത്ത് അ​​​​​​ഹ​​​​​​മ്മ​​​​​​ദ് ഹാ​​​​​​ജി​​​​​​യെ! ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽനി​​​​​​ന്നും ക​​​​​​ഥാ​​​​​​പാ​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് പ​​​​​​ര​​​​​​കാ​​​​​​യപ്ര​​​​​​വേ​​​​​​ശം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ് ഈ ​​​​​​ന​​​​​​ട​​​​​​ൻ. എ​​​​​​ത്ര പൊലിസ് വേ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ മ​​​​​​മ്മൂ​​​​​​ട്ടി അ​​​​​​ണി​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട് എ​​​​​​ന്ന് എ​​​​​​ണ്ണിത്തിട്ട​​​​​​പ്പെ​​​​​​ടു​​​​​​ത്താൻത​​​​​​ന്നെ പ്ര​​​​​​യാ​​​​​​സം! യ​​​​​​വ​​​​​​നി​​​​​​ക​​​​​​യി​​​​​​ലെ എ​​​​​​സ് ഐ ​​​​​​ജേ​​​​​​ക്ക​​​​​​ബ് ഈ​​​​​​രാ​​​​​​ളി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നും എ​​​​​​ത്ര​​​​​​യോ ​​അ​​​​​​ക​​​​​​ലെ​​​​​​യാ​​​​​​ണ് ക​​​​​​ണ്ണൂ​​​​​​ർ സ്ക്വാ​​​​​​ഡി​​​​​​ലെ ജോ​​​​​​ർ​​​​​​ജ് മാ​​​​​​ർ​​​​​​ട്ടി​​​​​​ൻ! ക​​​​​​ള​​​​​​ങ്കാ​​​​​​വ​​​​​​ലി​​​​​​ലെ എഎ​​​​​​സ്ഐ ​​​​​​സ്റ്റാ​​​​​​ൻ​​​​​​ലി​​​​​​ദാ​​​​​​സ് വേ​​​​​​റെ ഏ​​​​​​തോ ലെ​​​​​​വ​​​​​​ലി​​​​​​ലാ​​​​​​ണ്!

ഏ​​​​​​റ്റ​​​​​​വും സു​​​​​​ന്ദ​​​​​​ര​​​​​​നാ​​​​​​യ ന​​​​​​ട​​​​​​ൻ എ​​​​​​ന്നു മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ഏ​​​​​​റ്റ​​​​​​വും സു​​​​​​ന്ദ​​​​​​ര​​​​​​നാ​​​​​​യ പു​​​​​​രു​​​​​​ഷ​​​​​​ൻ എ​​​​​​ന്ന് മ​​​​​​ല​​​​​​യാ​​​​​​ളം ആ​​​​​​രാ​​​​​​ധ​​​​​​ന​​​​​​യോ​​​​​​ടെ വി​​​​​​ളി​​​​​​ച്ച കാ​​​​​​ല​​​​​​ത്തും പു​​​​​​ട്ടു​​​​​​റു​​​​​​മീ​​​​​​സാ​​​​​​യും പൊ​​​​​​ന്ത​​​​​​ൻ​​​​​​മാ​​​​​​ട​​​​​​യാ​​​​​​യും വേ​​​​​​ട്ട​​​​​​ക്കാ​​​​​​ര​​​​​​ൻ വാ​​​​​​റു​​​​​​ണ്ണി​​​​​​യാ​​​​​​യും എ​​​​​​ത്തി മ​​​​​​മ്മൂ​​​​​​ട്ടി പ്രേ​​​​​​ക്ഷ​​​​​​ക​​​​​​രെ ഞെ​​​​​​ട്ടി​​​​​​ച്ചു.

2024-ൽ ​​​​​​രാ​​​​​​ഹു​​​​​​ൽ സ​​​​​​ദാ​​​​​​ശി​​​​​​വ​​​​​​ന്‍റെ ഭ്ര​​​​​​മ​​​​​​യു​​​​​​ഗ​​​​​​ത്തി​​​​​​ലെ കൊ​​​​​​ടു​​​​​​മ​​​​​​ണ്‍ പോ​​​​​​റ്റി ക​​​​​​റു​​​​​​ത്ത പ​​​​​​ല്ല് കാ​​​​​​ട്ടി പൈ​​​​​​ശാ​​​​​​ചി​​​​​​ക​​​​​​മാ​​​​​​യി ചി​​​​​​രി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​ർ വ​​​​​​ല്ലാ​​​​​​തെ ന​​​​​​ടു​​​​​​ങ്ങിപ്പോ​​​​​​യി​​​​​​രു​​​​​​ന്നു.

ന​​​​​​വാ​​​​​​ഗ​​​​​​ത സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​രാ​​​​​​യ ചെ​​​​​​റു​​​​​​പ്പ​​​​​​ക്കാ​​​​​​രു​​​​​​ടെ സി​​​​​​നി​​​​​​മ​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​ധാ​​​​​​ന ന​​​​​​ട​​​​​​നാ​​​​​​വു​​​​​​ക എ​​​​​​ന്ന "റി​​​​​​സ്ക്’ ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു ഒ​​​​​​രു പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര​​​​​​ണ​​​​​​വും ത​​​​​​ന്നി​​​​​​ലെ ന​​​​​​ട​​​​​​നു വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യ റോ​​​​​​ൾ കൊ​​​​​​ടു​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​തുത​​​​​​ന്നെ​​​​​​യാ​​​​​​ണ്. ന​​​​​​വാ​​​​​​ഗ​​​​​​ത സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​നാ​​​​​​യി ആ​​​​​​ഷി​​​​​​ഖ് അ​​​​​​ബു എ​​​​​​ത്തി​​​​​​യ "ഡാ​​​​​​ഡി കൂ​​​​​​ളി​​​​​​ലെ' (2009) പൊലിസ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ൻ സൈ​​​​​​മ​​​​​​ണ്‍ ആ​​​​​​യി എ​​​​​​ത്ര കൂ​​​​​​ളാ​​​​​​യാ​​​​​​ണ് മ​​​​​​മ്മൂ​​​​​​ട്ടി അ​​​​​​ഭി​​​​​​ന​​​​​​യി​​​​​​ച്ച​​​​​​ത്. അ​​​​​​ൻ​​​​​​വ​​​​​​ർ റ​​​​​​ഷീ​​​​​​ദി​​​​​​ന്‍റെ ആ​​​​​​ദ്യ​​​​​​ചി​​​​​​ത്രം രാ​​​​​​ജ​​​​​​മാ​​​​​​ണി​​​​​​ക്യ​​​​​​ത്തി​​​​​​ലെ ബെ​​​​​​ല്ലാ​​​​​​രി രാ​​​​​​ജ ഇ​​​​​​ന്നും പ്രേ​​​​​​ക്ഷ​​​​​​കഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ൽനി​​​​​​ന്ന് ഇ​​​​​​റ​​​​​​ങ്ങി​​​​​​പ്പോ​​​​​​യി​​​​​​ട്ടി​​​​​​ല്ല. 

"എ​​​​​​വ​​​​​​ൻ പു​​​​​​ലി​​​​​​യാ​​​​​​ണ് കേ​​​​​​ട്ടാ' തു​​​​​​ട​​​​​​ങ്ങി തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​തി​​​​​​ർ​​​​​​ത്തി പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു പ്ര​​​​​​ത്യേ​​​​​​ക ശൈ​​​​​​ലി എ​​​​​​ടു​​​​​​ത്ത് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ക എ​​​​​​ന്ന വ​​​​​​ലി​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യും മ​​​​​​മ്മൂ​​​​​​ട്ടി ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്തു. (പു​​​​​​ത്ത​​​​​​ൻ പ​​​​​​ണം എ​​​​​​ന്ന ര​​​​​​ഞ്ജി​​​​​​ത്ത് സി​​​​​​നി​​​​​​മ​​​​​​യി​​​​​​ൽ നി​​​​​​ത്യാ​​​​​​ന​​​​​​ന്ദ ഷേ​​​​​​ണാ​​​​​​യി​​​​​​യാ​​​​​​യി എ​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ൾ ബെ​​​​​​ല്ലാ​​​​​​രി രാ​​​​​​ജ​​​​​​യ്ക്ക് നേരേ വി​​​​​​പ​​​​​​രീ​​​​​​ത അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലു​​​​​​ള്ള മ​​​​​​മ്മൂ​​​​​​ട്ടി​​​​​​യു​​​​​​ടെ കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ് ശൈ​​​​​​ലി​​​​​​യും പ്രേ​​​​​​ക്ഷ​​​​​​ക​​​​​​ർ കേ​​​​​​ട്ടി​​​​​​രു​​​​​​ന്നു)

2007-ൽ ​​​​​​അ​​​​​​മ​​​​​​ൽ നീ​​​​​​ര​​​​​​ദി​​​​​​ന്‍റെ ആ​​​​​​ദ്യ​​​​​​ചി​​​​​​ത്ര​​​​​​മാ​​​​​​യ ബി​​​​​​ഗ്ബി​​​​​​യി​​​​​​ലെ ബി​​​​​​ലാ​​​​​​ൽ ആ​​​​​​യി വ​​​​​​ന്ന് അ​​​​​​ണ്ട​​​​ർ ​​ആ​​​​​​ക്ടിം​​​​​​ഗി​​​​​​ന്‍റെ സാ​​​​​​ധ്യ​​​​​​ത​​​​​​യും മ​​​​​​മ്മൂ​​​​​​ട്ടി തെ​​​​​​ളി​​​​​​യി​​​​​​ച്ചു. “കൊ​​​​​​ച്ചി പ​​​​​​ഴ​​​​​​യ കൊ​​​​​​ച്ചി അ​​​​​​ല്ലെ​​​​​​ന്ന​​​​​​റി​​​​​​യാം. പ​​​​​​ക്ഷേ ബി​​​​​​ലാ​​​​​​ല് പ​​​​​​ഴ​​​​​​യ ബി​​​​​​ലാ​​​​​​ല് ത​​​​​​ന്നെ​​​​​​യാ” എ​​​​​​ന്ന് ഒ​​​​​​രു പ്ര​​​​​​ത്യേ​​​​​​ക ടോ​​​​​​ണി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്ന ബി​​​​​​ലാ​​​​​​ലി​​​​​​ൽനി​​​​​​ന്നും എ​​​​​​ത്ര അ​​​​​​ക​​​​​​ലെ​​​​​​യാ​​​​​​ണ് 2022-ൽ ​​​​​​അ​​​​​​മ​​​​​​ൽ നീ​​​​​​ര​​​​​​ദി​​​​​​ന്‍റെ ത​​​​​​ന്നെ ഭീ​​​​​​ഷ്മ​​​​​​പ​​​​​​ർ​​​​​​വ​​​​​​ത്തി​​​​​​ലെ മൈ​​​​​​ക്കി​​​​​​ൾ അ​​​​​​പ്പ​​​​​​ൻ. ഇ​​​​​​തേവ​​​​​​ർ​​​​​​ഷംത​​​​​​ന്നെ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​ന്ന ന​​​​​​ൻ പ​​​​​​ക​​​​​​ൽ നേ​​​​​​ര​​​​​​ത്ത് മ​​​​​​യ​​​​​​ക്കം എ​​​​​​ന്ന ചി​​​​​​ത്ര​​​​​​ത്തി​​​​​​ലെ ജയിം​​​​​​സ് ആ​​​​​​യും സു​​​​​​ന്ദ​​​​​​ര​​​​​​മാ​​​​​​യും ഉ​​​​​​ള്ള മ​​​​​​മ്മൂ​​​​​​ട്ടി​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​ന​​​​​​യം ഏ​​​​​​റെ ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​ണ്.

ഈ ​​​​​​വ​​​​​​ർ​​​​​​ഷം വി​​​​​​ഖ്യാ​​​​​​ത ച​​​​​​ല​​​​​​ച്ചി​​​​​​ത്ര സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​ൻ അ​​​​​​ടൂ​​​​​​ർ ഗോ​​​​​​പാ​​​​​​ല​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍റെ പ​​​​​​ദ​​​​​​യാ​​​​​​ത്ര​​​​​​യി​​​​​​ൽ അ​​​​​​ഭി​​​​​​ന​​​​​​യി​​​​​​ച്ചു ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. നീ​​​​​​ണ്ട 32 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു ശേ​​​​​​ഷ​​​​​​മാ​​​​​​ണ് ഇ​​​​​​വ​​​​​​ർ ഒ​​​​​​ന്നി​​​​​​ക്കു​​​​​​ന്ന​​​​​​ത്. യു​​​​​​വ സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​ൻ നി​​​​​​തീ​​​​​​ഷ് സ​​​​​​ഹ​​​​​​ദേ​​​​​​വ​​​​​​ന്‍റെ പേ​​​​​​രി​​​​​​ടാ​​​​​​ത്ത ചി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ ഷൂ​​​​​​ട്ടിം​​​​​​ഗി​​​​​​ലാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ൾ മ​​​​​​മ്മൂ​​​​​​ട്ടി.

ഈ ​​​​​​മാ​​​​​​സ് ആ​​​​​​ക‌്ഷ​​​​​​ൻ കോ​​​​​​മ​​​​​​ഡി ചി​​​​​​ത്ര​​​​​​ത്തി​​​​​​ൽ അ​​​​​​ഭി​​​​​​ന​​​​​​യി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ വ​​​​​​ലി​​​​​​യ ആ​​​​​​വേ​​​​​​ശ​​​​​​ത്തി​​​​​​ലാ​​​​​​ണ​​​​​​ത്രേ മ​​​​​​മ്മൂ​​​​​​ട്ടി. അ​​​​​​ങ്ങ​​​​​​നെ പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ, മാ​​​​​​യാജാ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ, സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​ത​​​​​​യു​​​​​​ടെ, സ്വ​​​​​​പ്നാ​​​​​​ത്മ​​​​​​ക​​​​​​ത​​​​​​യു​​​​​​ടെ ഏ​​​​​​റ്റ​​​​​​വും പു​​​​​​തി​​​​​​യ വ​​​​​​ഴി​​​​​​യി​​​​​​ലൂ​​​​​​ടെ മ​​​​​​മ്മൂ​​​​​​ട്ടി സ​​​​​​ഞ്ച​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്....

Tags : LegendaryActor LovedCinema Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Mammootty

Recent News

Corehub Up