മാത്തുക്കുട്ടി ഞായർകുളം
മലയാളത്തിലെ ആദ്യദിനപത്രമായ ദീപികയ്ക്ക് ജനമനസുകളിൽ എന്നും സവിശേഷമായ സ്ഥാനമാണുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, കല, കായികം തുടങ്ങി വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൊതുപ്രവർത്തകർക്കും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ദീപിക നൽകുന്ന പിന്തുണയും ഏറെ ശ്രദ്ധേയമാണ്. പത്രം കൈയിലെടുക്കുമ്പോൾ തന്നെ ആദ്യം ശ്രദ്ധിക്കുന്നത് പ്രാദേശിക വാർത്തകളാണ്.
സ്വന്തം നാടിന്റെ വിശേഷങ്ങളും നാട്ടുകാരുടെ വാർത്തകളും കൃത്യമായും സമയബന്ധിതമായും വായനക്കാരിലെത്തിക്കുന്നതിൽ ദീപിക കാണിക്കുന്ന കാര്യക്ഷമത പ്രത്യേകം എടുത്തുപറയേണ്ടതാണ്.
നാടിന്റെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിക്കുകയും സാധാരണക്കാരന്റെ ശബ്ദത്തിന് ഇടം നൽകുകയും ചെയ്യുന്ന ദീപികയുമായുള്ള ഈ ദീർഘകാല ബന്ധം അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർക്കുന്നു.
മാത്തുക്കുട്ടി ഞായർകുളം സാമൂഹ്യ പ്രവർത്തകൻ
Tags :