x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​ങ്ങ​ൾ മ​നു​ഷ്യ​നു വേ​ണ്ടിയാ​ക​ണം

വെബ്ഡെസ്ക്
Published: September 6, 2026 03:51 AM IST | Updated: September 6, 2026 03:51 AM IST

പ്രതീകാത്മക ചിത്രം

പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ലം പ​​​​​ന്ത്ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​വും ഏ​​​​​ഴ് വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും പി​​​​​ന്നി​​​​​ട്ടി​​​​​ട്ടും ഒ​​​​​രു സ്ഥി​​​​​ര​​​​​പ​​​​​രി​​​​​ഹാ​​​​​രം ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​ത് ന​​​​​യ​​​​​രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​ണ്. ഈ ​​​​പ​​​​രി​​​​സ്ഥി​​​​തി നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ പു​​​​​തി​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ സ​​​​​മ​​​​​യം നീ​​​​​ട്ടു​​​​​ക​​​​​യ​​​​​ല്ല വേ​​​​​ണ്ട​​​​​ത്; ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​വും പ്ര​​​​​കൃ​​​​​തി​​​​​യു​​​​​ടെ നി​​​​​ല​​​​​നി​​​​​ൽ​​​​​പും ഒ​​​​​രു​​​​​പോ​​​​​ലെ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന നീ​​​​​തി​​​​​യു​​​​​ക്ത​​​​​വും ശാ​​​​​സ്ത്രീ​​​​​യ​​​​​വു​​​​​മാ​​​​​യ അ​​​​​ന്തി​​​​​മ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ണ് ജ​​​​​ന​​​​​ങ്ങ​​​​​ൾ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് യ​​​​ഥാ​​​​ർ​​​​ഥ പ​​​​രി​​​​സ്ഥി​​​​തി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക​​​​രോ ക​​​​ർ​​​​ഷ​​​​ക​​​​രോ ബ​​​​ഹു​​​​ജ​​​​ന​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളോ എ​​​​തി​​​​ര​​​​ല്ല. ഏ​​​​താ​​​​നും വി​​​​ദ​​​​ഗ്ധ​​​ർ സ്വ​​​​ന്തം വി​​​​ജ്ഞാ​​​​നം മാ​​​​ത്രം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി എ​​​​ടു​​​​ക്കു​​​​ന്ന തീ​​​​രു​​​​മാ​​​​നം എ​​​​ല്ലാ​​​​വ​​​​രും അം​​​​ഗീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്ന് ശ​​​​ഠി​​​​ക്കു​​​​ന്ന​​​​ത് ധി​​​​ക്കാ​​​​ര​​​​മാ​​​​ണ്. ഏ​​​​കാ​​​​ധി​​​​പ​​​​ത്യ​​​​പ്ര​​​​വ​​​​ണ​​​​ത​​​​യാ​​​​ണ്.

1989 ഓ​​​ഗ​​​സ്റ്റ് 31ന് ​​​പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഗ​​​​വ​​​​ൺമെ​​​​ന്‍റ് ഓ​​​​ർ​​​​ഡ​​​​ർ (G.O (MS).no. 655/89/RD) കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ൻ വ​​​​നാ​​​​തി​​​​ർ​​​​ത്തി സ​​​​ർ​​​​വേ​​​ചെയ്തു തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്താ​​​നു​​​ള്ള​​​താ​​​യി​​​രു​​​ന്നു. സം​​​​യു​​​​ക്ത സ​​​​ർ​​​​വേ ഒ​​​​രു വ​​​​ർ​​​ഷം​​​കൊ​​​​ണ്ട് തീ​​​​ർ​​​​ക്ക​​​​ണം എ​​​​ന്ന് ഓ​​​​ർ​​​​ഡ​​​​ർ പ​​​​റ​​​​യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ​​​​യാ​​​​യി​​​​ട്ടും കേ​​​​ര​​​​ള​​​​ത്തി​​​​ലെ വ​​​​നാ​​​​തി​​​​ർ​​​​ത്തി തി​​​​രി​​​​ക്കാ​​​​നു​​​​ള്ള പ്ര​​​​വർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വ​​​​നംവ​​​​കു​​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടി​​​ല്ല. കൃ​​​​ത്യ​​​​മാ​​​​യി വ​​​​നാ​​​​തി​​​​ർ​​​​ത്തി തി​​​​രി​​​​ച്ചാ​​​​ൽ പി​​​​ന്നീ​​​​ട് വ​​​​നം കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ളും ഇ​​​​ല്ലാ​​​​താ​​​​കും. വ​​​​നം കൈ​​​​യേ​​​​റ്റ​​​​ത്തി​​​​ന് ഒ​​​​ത്താ​​​​ശ ചെ​​​​യ്തു കൊ​​​​ടു​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് കു​​​​റെ വ​​​​ന​​​​പാ​​​​ല​​​​ക​​​​രു​​​​ടെ പ്ര​​​​ധാ​​​​ന അ​​​​ഴി​​​​മ​​​​തി വ​​​​രു​​​​മാ​​​​ന മാ​​​​ർ​​​​ഗ​​​​മി​​​​പ്പോ​​​​ൾ.

സോ​​​​ഷ്യ​​​​ൽ ഫോ​​​​റ​​​​സ്റ്റ​​​​റി, വ​​​​നാ​​​​തി​​​​ർ​​​​ത്തി സം​​​​ര​​​​ക്ഷ​​​​ണം, അ​​​​തി​​​​ർ​​​​ത്തി ജ​​​​ണ്ട​​​​ക​​​​ൾ കെ​​​​ട്ട​​​​ൽ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ആ​​​​യി​​​​ര​​​​ക്ക​​​​ണി​​​​ക്കി​​​​ന് കോ​​​​ടി വി​​​​ഹി​​​​ത​​​​മാ​​​​ണ് വ​​​​നം വ​​​​കു​​​​പ്പ് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​ല​​​​വാ​​​​ക്കി​​​​യ​​​​ത്. ഇ​​​​വ​​​​ർ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു എ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന വൃ​​​​ക്ഷ​​​ത്തൈ​​​​ക​​​​ൾ ചെ​​​​റി​​​​യ ഒ​​​​രു ശ​​​​ത​​​​മാ​​​​ന​​​​മെ​​​​ങ്കി​​​​ലും വ​​​​ള​​​​ർ​​​​ന്നി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ൻ ഇ​​​​ന്ന് വ​​​​ന​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു.

വ​​​​നം വ​​​​കു​​​​പ്പ് വി​​​​ഴു​​​​ങ്ങി​​​​യ ഈ ​​​​ഫ​​​​ണ്ടു​​​​ക​​​​ളു​​​​ടെ സ​​​​ത്യാ​​​​വ​​​​സ്ഥ അ​​​​റി​​​​യാ​​​​ൻ സോ​​​​ഷ്യ​​​​ൽ ഓ​​​​ഡി​​​​റ്റ് ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം പൊ​​​​തു ജ​​​​ന​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്. യ​​​​ഥാ​​​​ർ​​​​ഥ പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ക​​​​രെ ഒ​​​​തു​​​​ക്കി പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണം എ​​​​ന്ന​​​​ത് ഫ​​​​ണ്ടു​​​​ക​​​​ൾ ത​​​​ട്ടാ​​​​നു​​​​ള്ള ക​​​​ച്ച​​​​വ​​​​ട മാ​​​​ർ​​​​ഗ​​​​മാ​​​​യി മാ​​​​റ്റു​​​​ക​​​​യാ​​​​ണ് ഇ​​​​വി​​​​ടെ ഈ ​​​​ക​​​​പ​​​​ട പ​​​​രി​​​​സ്ഥി​​​​തി വാ​​​​ദി മാ​​​​ഫി​​​​യ​​​​ക​​​​ൾ. പ്ര​​​​കൃ​​​​തി​​​​യി​​​​ല്ലാ​​​​തെ ക​​​​ർ​​​​ഷ​​​​ക​​​​നി​​​​ല്ല, ക​​​​ർ​​​​ഷ​​​​ക​​​​നി​​​​ല്ലാ​​​​തെ പ്ര​​​​കൃ​​​​തി​​​​യെ​​​​ക്കൊ​​​​ണ്ട് കാ​​​​ര്യ​​​​വു​​​​മി​​​​ല്ല.

കാ​​​​ര​​​​ണം പ്ര​​​​കൃ​​​​തി പ്ര​​​​കൃ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി​​​​യ​​​​ല്ല മ​​​​നു​​​​ഷ​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ്. മ​​​​ണ്ണി​​​​ൽ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ന് വേ​​​​ണ്ടി​​​​യാ​​​​ണ്.​ അ​​​​താ​​​​യ​​​​ത് രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ത്തെ നാ​​​​ലു നേ​​​​രം തീ​​​​റ്റി​​​​പ്പോ​​​​റ്റു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് വേ​​​​ണ്ടി​​​​യാ​​​​ണ്. വി​​​​ക​​​​സ​​​​ന​​​​ത്തെ​​​​യും പ​​​​രി​​​​സ്ഥി​​​​തി​​​​യെ​​​​യും സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്ന് വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ പ​​​​ദ്ധ​​​​തി​​​​ക​​​​ളും അ​​​​വ​​​​രു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ള്‍ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​യി അ​​​​ടി​​​​ച്ചേ​​​​ല്‍പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.

താ​​​​ഷ്കെ​​​​ന്‍റ് പൈ​​​​ക​​​​ട

Tags : Rules Man Environment Notifications Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up