x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 7, 2026 01:17 AM IST | Updated: September 7, 2026 01:17 AM IST

ബി​നു വെ​ളി​യ​നാ​ട​ൻ

അ​ക്ഷ​ര​വെ​ളി​ച്ചം തി​രി​ച്ച​റി​ഞ്ഞ കാ​ലം മു​ത​ൽ ഇ​ന്നോ​ളം മ​ല​യാ​ള മാ​ധ്യ​മ​ലോ​ക​ത്തി​ന്‍റെ വി​ശ്വ​സ്ത​ത​യു​ടെ അ​ട​യാ​ള​മാ​യ ദീ​പി​ക​യെ നെ​ഞ്ചി​ലേ​റ്റാ​ൻ സാ​ധി​ച്ച​ത് എ​ന്‍റെ ആ​ത്മീ​യ-​ബൗ​ദ്ധി​ക ജീ​വി​ത​ത്തി​ലെ ന​ന്മ​യാ​യി ക​രു​തു​ന്നു.

കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ, സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക ഉ​ന്ന​മ​ന​ത്തി​നു ദി​ശാ​ബോ​ധ​മേ​കു​ന്ന​തി​നൊ​പ്പം ഒ​രു മ​തേ​ത​ര സ​മൂ​ഹ​ത്തി​ന്‍റെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും ആ​വ​ശ്യ​ങ്ങ​ളെ​യും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ നി​ഷ്ക​ർ​ഷ​യോ​ടെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ ദീ​പി​ക വ​ഹി​ച്ച പ​ങ്ക് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്.

രാ​ഷ്‌​ട്രീ​യ അ​ന്ധ​ത​യ്ക്കും അ​നീ​തി​ക​ൾ​ക്കു​മെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ധാ​ർ​മി​ക ശ​ബ്ദ​മാ​യി നി​ല​കൊ​ള്ളാ​നും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ജീ​വ​സു​റ്റ മ​നഃ​സാ​ക്ഷി​യാ​യി മാ​റി സ​ത്യ​ത്തി​ന്‍റെ പ​ക്ഷം ചേ​രാ​നും ഈ ​പ​ത്ര​ത്തി​ന് എ​ക്കാ​ല​വും സാ​ധി​ച്ചി​ട്ടു​ണ്ട്.

വാ​ർ​ത്ത​ക​ളെ യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ളെ സു​താ​ര്യ​മാ​യി വേ​ർ​തി​രി​ച്ചു കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​ഭാ​വ​ത്തെ സ​ദൃ​ശ്യ​മാ​യി ശ​ക്തി​പ്പെ​ടു​ത്തു​ന്നു.

സ​ത്യ​ത്തെ​യും നീ​തി​യെ​യും മു​ൻ​നി​ർ​ത്തി​യു​ള്ള ദീ​പി​ക​യു​ടെ ഈ ​മ​ഹ​ത്താ​യ അ​ക്ഷ​ര​പ്ര​യാ​ണ​ത്തി​ന് ഹൃ​ദ​യം നി​റ​ഞ്ഞ മം​ഗ​ള​ങ്ങ​ൾ.

- ബി​നു വെ​ളി​യ​നാ​ട​ൻ
(കെ​സി​എ​സ്എ​ൽ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ്,
അ​ധ്യാ​പ​ക​ൻ,സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ് കു​റു​മ്പ​നാ​ടം)

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up