പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി നടനും സഹപ്രവർത്തകനുമായ ടിനി ടോം. പിഷാരടി വളരെ സെൻസിബിളായിട്ടുള്ള ആളാണെന്നും പല സ്ഥലത്തു നിന്നും കല്ലുകടിക്കുന്ന അനുഭവങ്ങളുണ്ടായാലും ശ്രദ്ധിക്കാതെ മുന്നോട്ട് പോകുകയെന്നതാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.
ലോകവിവരമുള്ള ആളായതുകൊണ്ടാണ് പിഷാരടിയുടെ തൊട്ടടുത്ത് മമ്മൂട്ടി ഇരിക്കുന്നതെന്നും ടിനി ടോം ഇടുക്കി പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖത്തിൽ പറഞ്ഞു. അഖിൽ മാരാർ പിഷാരടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ടിനിയുടെ മറുപടി.
എനിക്ക് അറിയാവുന്നിടത്തോളം പിഷാരടി വളരെ സെൻസിബിളായിട്ടുള്ള ആളാണ്. പല സ്ഥലത്തു നിന്നും നമുക്ക് കല്ലുകടിക്കുന്ന അനുഭവങ്ങളുണ്ടാകും. സ്ഥിരമായി സൈബർ അറ്റാക്ക് നേരിടുന്നയാളാണ് ഞാൻ. ഇതൊക്കെ ശ്രദ്ധിക്കാതെ മുന്നോട്ട് പോകുകയെന്നതാണ് വലുത്. വിമർശനങ്ങൾ നമ്മളെ ശക്തരാക്കുകയാണ് ചെയ്യുക. പിഷാരടിയെ വിമർശിക്കുന്തോറും അവന് മൈലേജ് കൂടുകയേ ചെയ്യുകയുള്ളൂ.
ലോകവിവരമുള്ള ആളാണ് രമേഷ്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഗ്രാഹ്യമുള്ളയാളാണ്. അതുകൊണ്ടല്ലേ മമ്മൂക്ക അവന്റെ തൊട്ടടുത്ത് ഇരിക്കുന്നത്. മമ്മൂക്ക വിവരവും ജ്ഞാനവും ഉള്ളവരെയാണ് കൂടെയിരുത്താറുള്ളത്. ഒരു ഇന്റർനാഷണൽ കാര്യത്തിൽ ക്രാഷ് കോഴ്സിൽ പങ്കെടുക്കന്നതുപോലെയാണ് അദ്ദേഹത്തിനൊപ്പം ഇരിക്കുമ്പോൾ.
ഏറ്റവും പുതിയ ബിസിനസ്, ടെക്നോളജി എല്ലാ കാര്യത്തിലും ഗ്രാഹ്യമുണ്ട്. അതുകൊണ്ട് തന്നെ രമേഷിനും എല്ലാ കാര്യത്തിലും ഉപദേശം നൽകാൻ എല്ലാ മേഖലയിലും ഉള്ളവരുണ്ട്. അവനെതിരെ വരുന്ന ആരോപണങ്ങളെയെല്ലാം തള്ളിക്കളയുക. എനിക്കറിയാവുന്ന പിഷാരടി ഏറ്റവും മിടുക്കനാണ്. ടിനി ടോം പറഞ്ഞു.
Tags : Tiny Tom ramesh pisharady Mammootty udf