x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ള്‍ പ്ര​ള​യം; മ​ര​ണ​സം​ഖ്യ 1000 ക​ട​ന്നു

വെബ് ഡെസ്‌ക്
Published: September 1, 2026 01:35 PM IST | Updated: September 1, 2026 01:35 PM IST

നേപ്പാളിലെ പ്രളയം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ പ്ര​ള​യ​ത്തി​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. 1003 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്.

മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം 4,000 ത്തോ​ളം പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്. ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ നേ​പ്പാ​ളി​ല്‍ വീ​ണ്ടും പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

നേ​പ്പാ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 3916 പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്. വി​ദേ​ശി​ക​ള്‍ അ​ട​ക്കം പ​തി​നൊ​ന്നാ​യി​രി​ത്തി​ല​ധി​കം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

വി​വി​ധ ജ​ല വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 650ല​ധി​കം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ന്‍ ഉ​ണ്ടെ​ന്നും നേ​പ്പാ​ള്‍ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള തു​ര​ങ്ക ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ മേ​ഖ​ല​യി​ല്‍ തു​ട​രു​ക​യാ​ണ്.

എ​ന്നാ​ല്‍, ന​ദി​ക​ളി​ലും അ​രു​വി​ക​ളി​ലും വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ നേ​പ്പാ​ളി​ല്‍ വീ​ണ്ടും പ്ര​ള​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശം.

Tags : Nepal Floods Death toll Rising Missing Rescue

Recent News

Corehub Up