വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ. തന്റെ പേര്, ശബ്ദം, ചിത്രം, തനതായ ശൈലികൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ആവശ്യം.
എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഇത്തരത്തിൽ പേര്, ശബ്ദം, സംഭാഷണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
നേരത്തെ അഭിനേതാക്കളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി പേർ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർക്ക് അനുകൂല ഉത്തരവും കോടതിയിൽ നിന്ന് ലഭിച്ചിരുന്നു.
Tags : Mohanlal Delhi High Court