മോഹൻലാലിനൊപ്പമുള്ള ചിത്രം പുറത്തുവിട്ട് പ്രശസ്ത അമേരിക്കൻ ഇലക്ട്രോണിക് ഡിജെ സംഗീതജ്ഞരായ ചെയിൻസ്മോക്കേഴ്സ്. ഒരു പുതിയ കൂട്ടുകാരനെ കിട്ടി എന്ന കുറിപ്പോടെയായിരുന്നു ചെയിൻസ്മോക്കേഴ്സിന്റെ പോസ്റ്റ്. നിമിഷങ്ങൾക്കകം ഈ പോസ്റ്റ് മലയാളികൾക്കിടയിൽ വൈറലായി.
മോഹൻലാലിന്റെ തോളിൽ കൈയിട്ടാണ് ഇരുവരും നിൽക്കുന്നത്. മോഹൻലാലും ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ഭാര്യ സുചിത്രയും ഈ ചിത്രത്തിലുണ്ട്.
ഇപ്പോൾ അമേരിക്കയിലുള്ള താരം ചെയിന്‍സ്മോക്കേഴ്സിന്റെ ലൈവ് ഷോ കാണാനെത്തിയിരുന്നു. പരിപാടിക്ക് മുന്‍പാണ് മോഹന്‍ലാലുമായി ചെയിന്‍സ്മോക്കേഴ്സ് സംഗീതജ്ഞരായ അലക്സ് പാലും, ഡ്രൂ ടാഗാർറ്റും കണ്ടുമുട്ടിയത്.
ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്, പോപ്പ് എന്നീ വിഭാഗങ്ങളില്‍ പേര് കേട്ട ദ് ചെയിന്‍സ്മോക്കേഴ്സ് 2014ല്‍ പുറത്തിറങ്ങിയ ‘#സെൽഫി’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ‘ക്ലോസര്‍’, ‘ഡോണ്ഡ് ലെറ്റ് മീ ഡൗണ്‍’, ‘സംതിങ് ലൈക്ക് ദിസ്’ തുടങ്ങി ഹിറ്റ് പാട്ടുകളും ചെയിന്‍സ്മോക്കേഴ്സിന്റെ സൃഷ്ടികളാണ്.
ആകാശ് അംബാനിയുടെ വിവാഹാഘോഷത്തിലും മെയിന്‍ ഡിജെമാരായി ചെയിന്‍സ്മോക്കേഴ്സ് എത്തിയിരുന്നു.
ദീപക് ദേവ്, തരുൺ മൂർത്തി, നീരജ് മാധവ്, ഹിഷാം അബ്ദുൾ വഹാബ്, സയനോര, ജ്യോത്സ്ന രാധാകൃഷ്ണൻ, മിഥുൻ രമേശ് തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.
Tags : mohanlal sujithra chainsmokers