x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന​സി​ൽ ച​ങ്ങാ​തി​യു​ടെ സ്ഥാ​ന​മാ​ണ് സ​തീ​ശ​ന്: മോ​ഹ​ൻ​ലാ​ൽ  


Published: May 25, 2026 09:46 AM IST | Updated: May 25, 2026 09:46 AM IST

മ​ന​സി​ൽ ച​ങ്ങാ​തി​യു​ടെ സ്ഥാ​നം ആ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​ന്ന് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ഇ​ര​ട്ടി സ​ന്തോ​ഷ​മു​ള്ള നേ​ര​മാ​ണി​ത്. മ​ല​യാ​ളി​ക​ൾ​ക്ക്‌ മു​ഖ്യ​മ​ന്ത്രി​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ട്. നാ​ട് അ​ദ്ദേ​ഹ​ത്തെ സി​എം ആ​ക്കാ​ൻ മു​റ​വി​ളി കൂ​ട്ടി​യ​ത് അ​മ്പ​ര​പ്പി​ച്ചു​വെ​ന്നും വി.​ഡി. സ​തീ​ശ​ന് പ​റ​വൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

സ​ത്യ​സ​ന്ധ്യ​ത​യും സു​താ​ര്യ​ത​യും ഇ​ഴ ചേ​ർ​ന്ന ആ​ളാ​ണ്‌ അ​ദ്ദേ​ഹം. അ​താ​വും ജ​നം വി​ഡി​ക്കാ​യി തെ​രു​വി​ൽ ഇ​റ​ങ്ങി​യ​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വി​ഭ​വ​ങ്ങ​ൾ ന​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യ​ട്ടെ.

നെ​ഹ്‌​റു​വി​യ​ൻ സോ​ഷ്യ​ലി​സ്റ്റ് നെ​ഹ്‌​റു​വി​നെ പോ​ല​ത്തെ ഡ്രീ​മ​ർ ആ​വാ​തെ ത​ര​മി​ല്ല. ചി​ല ആ​കു​ല​ത​ക​ളും മോ​ഹ​ൻ​ലാ​ൽ പ​ങ്കു​വ​ച്ചു. റോ​ഡു​ക​ൾ ആ​ളു​ക​ളെ കൊ​ല്ലു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്നും മാ​റ​ണം. മാ​ലി​ന്യം രോ​ഗ​ത്തി​ന് വ​ഴി മാ​റ​രു​ത്.

ന​ർ​കോ​ട്ടി​ക്സ് ഈ​സ് ഡേ​ർ​ട്ടി ബി​സി​ന​സ് എ​ന്ന സി​നി​മ ഡ​യ​ലോ​ഗും പ​റ​ഞ്ഞ മോ​ഹ​ൻ​ലാ​ൽ ല​ഹ​രി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി.​ഡി സി​എം ആ​യ​പ്പോ​ൾ സി​ങ്ക​പൂ​ർ മാ​തൃ​ക സൃ​ഷ്ടി​ച്ച ലീ​യെ ഓ​ർ​ത്തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. അ​തു​പോ​ലെ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : mohanlal vd satheeshan

Recent News

Corehub Up