x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വാ​സു​ര ഭാ​വ​പൂ​ർ​ണ​ത

എ​സ്. മ​ഞ്ജു​ളാ ദേ​വി
Published: May 20, 2026 02:07 PM IST | Updated: May 20, 2026 02:07 PM IST

1993 ലാ​ണ് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഐ. ​വി. ശ​ശി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ദേ​വാ​സു​രം എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. അ​താ​യ​ത് 33 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ്... ക​ഥ​യും തി​ര​ക്ക​ഥ​യും ര​ഞ്ജി​ത്തി​ന്‍റേ​താ​യി​രു​ന്നു. ര​ഞ്ജി​ത്ത് എ​ന്ന അ​ന്ന​ത്തെ യു​വ തി​ര​ക്ക​ഥാ​കൃ​ത്തി​നെ മ​ല​യാ​ള സി​നി​മ ലോ​ക​ത്ത് പ്ര​തി​ഷ്ഠി​ക്കു​ന്ന​തും ഈ ​ചി​ത്രം ത​ന്നെ.

വി.​ബി.​കെ മേ​നോ​ൻ ആ​യി​രു​ന്നു നി​ർ​മാ​താ​വ്. തൃ​ശൂ​ർ സ്വ​ദേ​ശി മു​ല്ല​ശേ​രി രാ​ജ​ഗോ​പാ​ൽ എ​ന്ന യ​ഥാ​ർ​ഥ വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ര​ഞ്ജി​ത്ത് തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്.

ഐ.​വി. ശ​ശി​യു​ടെ മു​ൻ ശൈ​ലി​ക​ളി​ൽ നി​ന്നും വേ​റി​ട്ട സി​നി​മ മ​ല​യാ​ളി​ക​ൾ ഒ​ന്നാ​കെ ഏ​റ്റെ​ടു​ത്തു. ക​രു​ത്തും ക​നി​വും ഒ​രു​പോ​ലെ ക​ല​രു​ന്ന നാ​യ​ക​ൻ മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ പി​ന്നീ​ട് മ​ല​യാ​ള​ത്തി​ന്‍റെ സ്വ​പ്ന നാ​യ​ക​നാ​യി! മോ​ഹ​ൻ​ലാ​ൽ വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ച്ച നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും മു​ന്നി​ൽ നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ.

നെ​ഗ​റ്റീ​വ് ഷെ​യ്ഡ് ഉ​ള്ള നാ​യ​ക​ന്മാ​ർ ദേ​വാ​സു​ര​ത്തി​ന് മു​ൻ​പും മ​ല​യാ​ള സി​നി​മ​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ങ്കി​ലും മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ ഒ​രു "വെ​റൈ​റ്റി ' ത​ന്നെ​യാ​ണ്. മീ​ശ പി​രി​ച്ച്, ചു​ണ്ടി​ൽ ഒ​രു കു​സൃ​തി ചി​രി​യു​മാ​യി ചാ​രു​ക​സേ​ര​യി​ൽ കി​ട​ക്കു​ന്ന നീ​ല​നെ പെ​ട്ടെ​ന്നൊ​ന്നും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല.

ഇ​ക്കാ​ല​ത്ത് ന​മ്മ​ൾ കൂ​ടു​ത​ലും കാ​ണു​ന്ന​ത് "ചോ​ക്ലേ​റ്റ് ബോ​യ്' പ​രി​വേ​ഷ​മു​ള്ള ആ​ൺ​കു​ട്ടി​ക​ളെ​യാ​ണ്,അ​ല്ലെ​ങ്കി​ൽ മു​തി​ർ​ന്ന ആ​ണു​ങ്ങ​ളെ​യാ​ണ്. ജീ​വി​ത​ത്തി​ലും സി​നി​മ​യ്ക്കു​ള്ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രാ​ണ് കൂ​ടു​ത​ൽ എ​ന്ന് പ​റ​യേ​ണ്ടി​വ​രും. ഇ​വി​ടെ​യാ​ണ് നീ​ല​ക​ണ്ഠ​നെ​പ്പോ​ലു​ള്ള ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്ര​സ​ക്തി​യും.

ഇ​വി​ടെ ഒ​രു കാ​ര്യം കൂ​ടി ചേ​ർ​ക്കാം. പി​ൽ​ക്കാ​ല​ത്ത് മോ​ഹ​ൻ​ലാ​ൽ ജീ​വ​ൻ ന​ൽ​കി​യ അ​മാ​നു​ഷ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​നാ​ണ് നീ​ല​ക​ണ്ഠ​ൻ. അ​സു​രാം​ശ​വും ദേ​വാം​ശ​വും ഇ​ഴ​ച്ചേ​ർ​ന്ന ഒ​രു മ​നു​ഷ്യ​ൻ.

സ്നേ​ഹ​ത്തി​ന്‍റെ അ​ല​ക​ട​ൽ ഉ​ള്ളി​ൽ ഒ​ളി​പ്പി​ച്ച വ​ച്ച് മൂ​ക്കു​പൊ​ടി വ​ലി​ച്ചും ക​ള്ളു​കു​ടി​ച്ചും പെ​ണ്ണു​ങ്ങ​ളെ വ​ട്ടം ചു​റ്റി​ച്ചും ന​ട​ക്കു​ന്ന നീ​ല​ൻ എ​പ്പോ​ഴൊ​ക്കെ​യൊ മ​നു​ഷ്യ​നാ​യി മാ​റു​ന്നു​ണ്ട്. പി​ന്നീ​ടെ​പ്പോ​ഴാ ദൈ​വ​മാ​യും!

"എ​ന്താ വാ​ര്യ​രെ ഞാ​ൻ ഇ​ങ്ങ​നെ ആ​യി​പ്പോ​യ​ത്?" എ​ന്ന് ഒ​രു കു​ട്ടി​യു​ടെ നി​ഷ്ക​ള​ങ്ക​ത​യോ​ടെ ഇ​ന്ന​സെ​ന്‍റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തോ​ട്ചോ​ദി​ക്കും.​എ​ന്നാ​ൽ വ​ള​രെ പെ​ട്ടെ​ന്ന് ആ ​പ​ഴ​യ നീ​ല​ക​ണ്ഠ​നി​ലേ​ക്ക്, നീ​ല​ക​ണ്ഠ​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്ന​തും കാ​ണാം.

ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ലെ ന​ന്മ​യു​ടെ​യും തി​ന്മ​യു​ടെ​യും സം​ഘ​ർ​ഷ​മാ​ണ് ഇ​തി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. വി​ല്ല​നാ​യാ​ണ് രം​ഗ​പ്ര​വേ​ശം എ​ങ്കി​ലും ന​ന്മ​യി​ലേ​ക്ക് ന​ട​ക്കാ​ൻ കൊ​തി​ക്കു​ന്ന ഒ​രു മ​ന​സ് നീ​ല​ക​ണ്ഠ​നി​ൽ ഉ​ണ്ട്. സ്നേ​ഹ​ത്തി​ന്, പ്ര​ണ​യ​ത്തി​ന്, സൗ​ഹൃ​ദ​ത്തി​ന് ന​ൽ​കു​ന്ന ഒ​രു മാ​നം ഉ​ണ്ട്. നെ​പ്പോ​ളി​യ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന മു​ണ്ട​യ്ക്ക​ൽ ശേ​ഖ​ര​നി​ൽ നി​ന്നും നീ​ല​ക​ണ്ഠ​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന മൂ​ല്യ​ബോ​ധ​മാ​ണ് ഇ​ത്.

നീ​ല​ക​ണ്ഠ​ന്‍റെ കു​റു​മ്പും കു​സൃ​തി​യും അ​തീ​വ ര​സ​ക​ര​മാ​യി എ​ത്തു​ന്ന ഒ​ട്ട​ന​വ​ധി രം​ഗ​ങ്ങ​ൾ ഉ​ണ്ട് സി​നി​മ​യി​ൽ. മോ​ഹ​ൻ​ലാ​ൽ എ​ന്ന അ​തു​ല്യ ന​ട​ന്‍റെ അ​ഭി​ന​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ളും അ​ന​വ​ധി.

സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്ത് ന​ടി രേ​വ​തി മ​നോ​ഹ​ര​മാ​ക്കി​യ ഭാ​നു​മ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ കൊ​ണ്ട് നി​ർ​ബ​ന്ധ​പൂ​ർ​വം നൃ​ത്തം ചെ​യ്യി​ക്കു​ന്ന രം​ഗം ത​ന്നെ എ​ടു​ക്കാം. പൂ​മു​ഖ​ത്തെ ചാ​രു​ക​സേ​ര​യി​ൽ ചാ​രി കി​ട​ന്ന് കൈ​വി​ശ​റി കൊ​ണ്ട് സ്വ​യം വീ​ശി ഒ​ക്കെ​യാ​ണ് ആ ​നൃ​ത്തം ചെ​യ്യി​ക്ക​ൽ. ആ​സു​ര​ത​യു​ടെ നി​മി​ഷ​ങ്ങ​ൾ ആ​ണ​ത്. എ​ങ്കി​ലും അ​തി​നി​ട​യ്ക്ക് മു​റി​യു​ടെ ഒ​രു വ​ശ​ത്ത് നൃ​ത്ത​ത്തി​നു വേ​ണ്ടി പാ​ട്ടു​പാ​ടി കൊ​ണ്ടി​രി​ക്കു​ന്ന ഗാ​യി​ക​യെ നോ​ക്കി ക​ണ്ണി​റു​ക്കു​ന്ന നീ​ല​ക​ണ്ഠ​നെ​യും കാ​ണാം. ചു​ണ്ടി​ൽ ഒ​രു വ​ഷ​ള​ൻ ചി​രി​യു​മാ​യി... പി​രി​മു​റു​ക്ക​ത്തി​ന്‍റെ, ആ​ത്മ സം​ഘ​ർ​ഷ​ത്തി​ന്‍റെ ആ ​വേ​ള​യി​ലും നീ​ല​ക​ണ്ഠ​ൻ കാ​ണി​ക്കു​ന്ന കു​റു​മ്പ് കാ​ണു​മ്പോ​ൾ രം​ഗ​ത്തി​ന്‍റെ ഗൗ​ര​വം മ​റ​ന്ന് ഒ​രു നി​മി​ഷം പ്രേ​ക്ഷ​ക​ർ അ​റി​യാ​തെ ചി​രി​ച്ചു പോ​കു​ന്നു!

മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​നെ പോ​ലെ ഇ​ത്ര​യേ​റെ വൈ​വി​ധ്യം ഉ​ള്ളി​ൽ നി​റ​യു​ന്ന ഒ​രു ക​ഥാ​പാ​ത്രം മ​ല​യാ​ള സി​നി​മ​യി​ൽ അ​ധി​ക​മി​ല്ല. "കോ​ന്ത​ൻ വാ​ര്യ​രെ' എ​ന്ന് വി​ളി​ക്കു​മ്പോ​ൾ ഉ​ള്ള മു​ഖം ഒ​ന്നോ​ർ​ത്തു നോ​ക്കു​ക. ഇ​നി താ​ൻ മം​ഗ​ല​ശേ​രി മാ​ധ​വ​മേ​നോ​ന്‍റെ മ​ക​ൻ അ​ല്ലെ​ന്നും, ത​ന്‍റെ പാ​ര​മ്പ​ര്യം പി​ഴ​ച്ചു പെ​റ്റ ഒ​രു അ​മ്മ​യു​ടേ​താ​ണെ​ന്നു നീ​ല​ക​ണ്ഠ​ൻ തി​രി​ച്ച​റി​യു​ന്ന ആ ​രാ​ത്രി​യി​ലെ നീ​ല​നെ കാ​ണാം... കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്ത് അ​ച്ഛ​ന്‍റെ കാ​റി​നെ നോ​ക്കി പ​റ​യു​ന്ന​ത്... "ഇ​തെ​ന്‍റെ മ​ര​ണ​മാ​ണ്. മം​ഗ​ല​ശേ​രി നീ​ല​ക​ണ്ന്‍റെ മ​ര​ണം... ആ​വ​ശ്യ​ത്തി​നും അ​നാ​വ​ശ്യ​ത്തി​നും ഞാ​നെ​ടു​ത്തു പ​റ​ഞ്ഞ ഒ​രു പേ​ര്. എ​ന്‍റെ അ​ച്ഛ​ന്‍റെ പേ​ര്.​എ​ന്‍റെ നാ​വി​ൻ തു​മ്പി​ലി​രു​ന്ന് പൊ​ള്ളു​ക​യാ​ണ്..." ക​ഥാ​പാ​ത്ര​ത്തി​ന്റെ ഉ​ള്ളാ​ഴ​ങ്ങ​ളി​ലേ​ക്ക് ന​ട​ൻ അ​റി​യാ​തെ ന​ട​ന്നു​പോ​കു​ന്ന ഒ​രു മാ​ന്ത്രി​ക​ത ഇ​വി​ടെ ദൃ​ശ്യ​മാ​ണ്.

അ​തു പോ​ലെ"​അം​ഗോ​പാം​ഗം...'​എ​ന്ന തു​ട​ങ്ങു​ന്ന നൃ​ത്ത​ത്തി​നു ഒ​ടു​വി​ൽ കാ​ലി​ൽ​നി​ന്നു ചി​ല​ങ്ക​ക​ൾ ഊ​രി നീ​ല​ക​ണ്ഠ​ന് മു​ന്നി​ൽ എ​റി​യു​ന്നു ഭാ​നു​മ​തി. ആ ​സ​മ​യ​ത്ത് രേ​വ​തി​യു​ടെ ഭാ​നു​മ​തി പ​റ​യു​ന്നു... "ഉ​ള്ളി​ൽ ഒ​രാ​യി​രം മു​ള്ളു​ക​ൾ കു​ത്തി​യി​റ​ങ്ങു​ന്ന വേ​ദ​ന​യി​ലും എ​നി​ക്ക് സ​ന്തോ​ഷി​ക്കാ​ൻ ഞാ​നി​ത് ഇ​വി​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് എ​ന്ന​ന്നേ​ക്കു​മാ​യി...’ ചി​ല​ങ്ക​ക​ൾ മു​ന്നി​ലേ​ക്ക് തെ​റി​ച്ച് വ​ന്നു വീ​ഴു​ന്ന സ​മ​യ​ത്ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ മു​ഖ​ത്ത് നി​റ​യു​ന്ന ഒ​രു ഭാ​വം,ഇ​നി സി​നി​മ കാ​ണു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണം.

അ​ല്ലെ​ങ്കി​ൽ വീ​ഡി​യോ ക്ലി​പ്പു​ക​ളി​ൽ ശ്ര​ദ്ധാ​പൂ​ർ​വം നോ​ക്ക​ണം. എ​ന്തെ​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ലു​ള്ള ഒ​രു എ​ക്സ്പ്ര​ഷ​ൻ ആ​ണ​ത്. ദേ​ഷ്യ​വും വൈ​രാ​ഗ്യ​വും സ​ങ്ക​ട​വും ത​ക​ർ​ച്ച​യും കു​റ്റ​ബോ​ധ​വും എ​ല്ലാം കൂ​ടി തി​ങ്ങി വി​ങ്ങി​യ ഒ​രു അ​വ​സ്ഥ.

പു​രു​ഷ​ന്‍റെ ഈ​ഗോ ത​ക​ർ​ച്ച മാ​ത്ര​മ​ല്ല അ​ത്, മാ​ട​മ്പി​യാ​യ ഒ​രു ഭൂ​വു​ട​മ​യു​ടെ പ്രാ​മാ​ണ്യം പെ​ട്ടെ​ന്ന് ത​ക​ർ​ന്ന​തി​ന്‍റെ ഒ​രു വി​ഹ്വ​ല​ത​യും അ​തി​ലു​ണ്ട്. മു​ണ്ട​യ്ക്ക​ൽ ശേ​ഖ​ര​നെ പോ​ലു​ള്ള വേ​ട്ട​ക്കാ​രി​ൽ നി​ന്നും സ്ത്രീ​യെ ര​ക്ഷി​ക്കു​ന്ന പു​രു​ഷ​നാ​യി ദേ​വാ​സു​ര​ത്തി​നൊ​ടു​വി​ൽ നീ​ല​ക​ണ്ഠ​ൻ എ​ത്തു​ന്നു​ണ്ട്.

പെ​ണ്ണി​നെ ര​ക്ഷി​ക്കേ​ണ്ട​ത് പു​രു​ഷ​നാ​ണോ? സ്ത്രീ ​ത​ന്നെ​യ​ല്ലേ സ്ത്രീ​യു​ടെ ര​ക്ഷ എ​ന്ന പു​തി​യ സ​മ​വാ​ക്യ​ങ്ങ​ൾ ഒ​ന്നും അ​റി​യാ​ത്ത ഒ​രു ത​ല​മു​റ നീ​ല​ക​ണ്ഠ​ൻ എ​ന്ന ഹീ​റോ മു​ണ്ട​യ്ക്ക​ൽ ശേ​ഖ​ര​നെ ത​ക​ർ​ക്കു​ന്ന​ത് ക​ണ്ടു കൈ​യ​ടി​ച്ചു. അ​ങ്ങ​നെ ക​രു​ത്തും കാ​രു​ണ്യ​വും പ്ര​ണ​യ​വും സൗ​ന്ദ​ര്യ​വും എ​ല്ലാം ചേ​ർ​ന്ന ഒ​ന്നി​നെ, ഒ​രു ത​ല​മു​റ മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ എ​ന്നു വി​ളി​ച്ചു.

പി​ന്നാ​ലെ വ​ന്ന ത​ല​മു​റ​ക​ളും നീ​ല​ക​ണ്ഠ​ന്‍റെ ആ​രാ​ധ​ക​രാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. പെ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല യു​വാ​ക്ക​ളും കൗ​മാ​ര​ക്കാ​രും ദേ​വാ​സു​ര​ത്തി​ന്‍റെ ആ​രാ​ധ​ക​രാ​യി മാ​റു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്.

യൂ​ട്യൂ​ബി​ൽ ദേ​വാ​സു​ര​ത്തി​ന​ന്‍റെ വീ​ഡി​യോ ക്ലി​പ്പു​ക​ൾ​ക്ക് താ​ഴെ വ​രു​ന്ന യു​വ​ത​ല​മു​റ​യു​ടെ ക​മ​ന്‍റു​ക​ൾ ഇ​ത് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു...

Tags : mohanlal devasuram

Recent News

Corehub Up