ലാളിത്യവും കുലീനതയും നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ. കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. ചിത്രം ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തും.

പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ചേർന്ന് ഈ ചിത്രത്തിന്റെ വേൾഡ് വൈഡ് തിയറ്റർ റിലീസും ഡിജിറ്റൽ റിലീസും സ്വന്തമാക്കിയിട്ടുണ്ട്. പിആർഒ-വാഴൂർ ജോസ്.