x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം; മോ​ഹ​ൻ​ലാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ


Published: March 24, 2026 01:16 AM IST | Updated: March 24, 2026 01:16 AM IST

ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ പേ​ര്, ശ​ബ്‌​ദം, ചി​ത്രം, ത​ന​താ​യ ശൈ​ലി​ക​ൾ എ​ന്നി​വ അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

എ​ഐ വീ​ഡി​യോ​ക​ളി​ലും പ​ര​സ്യ​ങ്ങ​ളി​ലും ഉ​ൾ​പ്പ​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ പേ​ര്, ശ​ബ്‌​ദം, സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ‍​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ അ​ഭി​നേ​താ​ക്ക​ളും കാ​യി​ക താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തേ ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ൻ, ര​ജ​നീ​കാ​ന്ത് എ​ന്നി​വ​ർ​ക്ക് അ​നു​കൂ​ല ഉ​ത്ത​ര​വും കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

Tags : mohanlal delhi high court delhi malayalam cinema

Recent News

Corehub Up