x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റി​ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ കൈ​യ​ടി; ആ​യി​ര​ക്ക​ണ​ക്കി​ന്‌ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തെ​ന്ന് താ​രം


Published: June 19, 2026 01:27 PM IST | Updated: June 19, 2026 01:27 PM IST

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ കൈ​യ​ടി. ആ​യി​ര​ക്ക​ണ​ക്കി​ന്‌ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പു​തി​യ പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍​കു​ന്ന​താ​ണ് ഈ ​ബ​ജ​റ്റെ​ന്ന് മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

''പു​തി​യ ബ​ജ​റ്റി​ല്‍, സി​നി​മ​യെ ഒ​രു വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ സ​ന്തോ​ഷ​പൂ​ര്‍​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു. ഈ ​തീ​രു​മാ​നം, സി​നി​മാ​മേ​ഖ​ല​യ്ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വും വ​ള​ര്‍​ച്ച​യും പ്ര​ദാ​നം ചെ​യ്യു​മെ​ന്ന കാ​ര്യം തീ​ര്‍​ച്ച​യാ​ണ്‌.

ആ​യി​ര​ക്ക​ണ​ക്കി​ന്‌ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പു​തി​യ പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍​കു​ന്ന ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്‍​കൈ​യെ​ടു​ത്ത‌, മു​ഖ്യ​മ​ന്ത്രി ശ്രീ ​വി.​ഡി സ​തീ​ശ​നും, സാം​സ്കാ​രി​ക വ​കു​പ്പു​മ​ന്ത്രി ശ്രീ ​പി.​സി. വി​ഷ്ണു​നാ​ഥി​നും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി''. മോഹൻലാൽ കുറിച്ചു.

സി​നി​മാ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി സ​മ​ഗ്ര​പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ ജെ.​സി.​ഡാ​നി​യേ​ൽ ഇ​ൻ​ർ​നാ​ഷ​ണ​ൽ ഫി​ലിം സി​റ്റി ചി​ത്ര​ന​ഗ​രം സ്ഥാ​പി​ക്കും. സി​നി​മ​യ്ക്ക് വ്യ​വ​സാ​യ പ​ദ​വി ന​ൽ​ക​ൽ, അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നാ​യി സ്ഥി​രം വേ​ദി, വ്യാ​ജ സി​നി​മ​ക​ൾ നി​രോ​ധി​ക്കാ​ൻ ആ​ന്റി പൈ​റ​സി സ​ല്ലു​ക​ള്‍ രൂ​പീ​ക​രി​ക്ക​ൽ, ദേ​ശീ​യ അ​ന്താ​രാ​ഷ്ട്ര സി​നി​മ നി​ർ​മാ​ണ​ത്തെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി നൂ​റ് കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ന്ത​രി​ച്ച ന​ട​ൻ സ​ലിം​കു​മാ​റി​നാ​യി എ​റ​ണാ​കു​ള​ത്ത് സ്മാ​ര​കം നി​ർ​മി​ക്കും. ഒ​രു കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യ​ത്.

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ഓ​ർ​മ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ കോ​ഴി​ക്കോ​ട് ക​ൾ​ച്ച​റ​ൽ പാ​ർ​ക്കും സ്ഥാ​പി​ക്കും. ക​ഥ​ക​ളി, കൂ​ത്ത്, തെ​യ്യം, ഒ​പ്പ​ന, മാ​പ്പി​ള​പ്പാ​ട്ട്, മാ​ർ​ഗം ക​ളി, അ​യ്നി​പ്പാ​ട്ട്, ഗോ​ത്ര​ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും. ജെ​ൻ-​സി കു​ട്ടി​ക​ൾ​ക്കാ​യി അ​വ​രു​ടെ ഷോ​ർ​ട്ഫി​ലി​മു​ക​ൾ, ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും നൃ​ത്ത സം​ഗീ​ത​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കും.

ഇ​തി​ലൂ​ടെ വി​നോ​ദ-​വി​ഞ്ജാ​ന കേ​ന്ദ്ര​മാ​ക്കി ഇ​തി​നെ മാ​റ്റാ​നാ​ണ് ഉ​ദ്ദേ​ശ്യം. 50 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി കേ​ര​ള ക​ൾ​ച്ച​റ​ൽ ടൂ​റി​സം ട്രെ​സ്റ്റ് രൂ​പി​ക​രി​ക്കും.

കൂ​ടാ​തെ മ​ൺ​മ​റ​ഞ്ഞ വി​ഖ്യാ​ത സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജോ​ൺ​സ​ൺ മാ​ഷി​ന്‍റെ പേ​രി​ൽ തൃ​ശൂ​രി​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി ആ​രം​ഭി​ക്കും. ഇ​തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നൊ​പ്പം ത​ന്നെ പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​ൻ ഉ​മ്പാ​യി​യു​ടെ പേ​രി​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ന്ന​തി​നും ഒ​രു കോ​ടി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

Tags : buget vd satheeshan udf cinema mohanlal

Recent News

Corehub Up