പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3യുടെ ആദ്യ പകുതി പൂർത്തിയായി. ചിത്രം ഇടവേളയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഞെട്ടിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണം.
എന്തു സസ്പെൻസായിരിക്കും ഇത്തവണ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്നറിയാനുള്ള ആകാംഷ ഈ സിനിമയുടെ മുൻഭാഗം കണ്ടെവർക്കെല്ലാമുണ്ട്.
‘ഇമോഷൻസ് ആയാലും കഥ പറഞ്ഞ രീതിയിൽ ആയാലും ദൃശ്യം 3 ആദ്യ പകുതി മികച്ചു നിൽപ്പുണ്ട്. ജോർജുകുട്ടിയുടെ കുടുംബത്തിൽ ഇനി എന്തു സംഭവിക്കും എന്ന എലമെന്റ് നൈസ് ആയി വർക്ക് ആയിട്ടുണ്ട് ഇതു വരെ.
ജീത്തു മേക്കിംഗ് കൊള്ളാം. ചെറിയ സർപ്രൈസ് ഉള്ളതൊക്കെ നൈസ് ആയിരുന്നു. മോഹൻലാലിന്റെ പ്രകടനം, സൂക്ഷ്മാഭിനയങ്ങളിലെ കൈയടക്കം, വൈകാരിക രംഗങ്ങളിലെ പൂർണത ഒക്കെ മികച്ച രീതിയിൽ വന്നിട്ടുണ്ട് സിനിമയിൽ. ആരാണ് തന്റെ പിറകിൽ എന്ന് അറിയാതെ ഉള്ള ജോർജ് കുട്ടിയുടെ മുന്നോട്ടുള്ള യാത്ര തുടരും, രണ്ടാം പകുതിയിൽ!. ചിത്രത്തെ കുറിച്ച് ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ.
2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2021-ൽ രണ്ടാം ഭാഗം വന്നു. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ‘ദൃശ്യം 3’ പറയുന്നത്.
Tags : Drishyam 3 mohanlal