x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് ഖ​ത്ത​റി​ലെ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ്

അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര
Published: June 23, 2026 02:39 PM IST | Updated: June 23, 2026 02:39 PM IST

 

ദോ​ഹ: ഖ​ത്ത​റി​ലെ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​നും ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ഇ​രു​ന്നൂ​റോ​ളം പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.

ബ്ല​ഡ് പ്ര​ഷ​ര്‍, ബ്ല​ഡ് ഷു​ഗ​ര്‍, യൂ​റി​ക് ആ​സി​ഡ്, കൊ​ള​സ്‌​ട്രോ​ള്‍ തു​ട​ങ്ങി​യ ചെ​ക്ക​പ്പു​ക​ളും ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ശി​ശു​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, ഡെ​ന്‍റ​ല്‍ ചെ​ക്ക്, വി​ഷ​ന്‍ ടെ​സ്റ്റ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി പേ​രാ​ണ് ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഫീ​ക് അ​റ​ക്ക​ല്‍, മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​യി ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു.

മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഖ​ത്ത​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് ആ​ശം​സ​ക​ള്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​നി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന്‍റെ നി​സീ​മ​മാ​യ സ​ഹ​ക​ര​ണ​ത്തെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷ​മീ​ര്‍ മു​ഹ​മ്മ​ദി​ന് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് അ​റ​ക്ക​ല്‍ സ​മ്മാ​നി​ച്ചു.

ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജ്‌​ന സം​ബ​ന്ധി​ച്ചു. മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ ആ​ൻ​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് ദീ​പ​ക്, സെ​ക്ര​ട്ട​റി അ​ഖി​ല്‍, അ​ഡൈ്വ​സ​ര്‍ മി​നി ബെ​ന്നി, ട്ര​ഷ​റ​ര്‍ ശ്രീ​ജി​ത്ത്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഹി​ര​ണ്‍, നി​താ​ല്‍, ദൃ​ശ്യ എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

അ​വ​താ​ര​ക​ര്‍ അ​ക്ബ​ര്‍ അ​ലി, ശാ​ന്തി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ക്യാ​മ്പി​നെ സ​വി​ശേ​ഷ​മാ​ക്കി. ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​ന സ​ന്ന​ദ്ധ​ത​യും പ്ര​ഫ​ഷ​ണ​ലി​സ​വും സം​ഘാ​ട​ക​രു​ടേ​യും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടേ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

Tags : MOHANLAL MEDICAL CAMP CULTURAL AND WELFARE ASSOCAITION DOHA

Recent News

Corehub Up