Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DOHA

Middle East and Gulf

മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​രി​ന് ഖ​ത്ത​റി​ലെ സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ആ​ദ​രം

ദോ​ഹ: ഗ​സ​ലും ഖ​വ്വാ​ലി​യും ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ ആ​ലാ​പ​ന​ത്തി​ലൂ​ടെ ഖ​ത്ത​റി​ലെ സം​ഗീ​താ​സ്വാ​ദ​ക​രി​ലേ​ക്ക് എ​ത്തി​ച്ച ഗാ​യ​ക​നും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​രി​നെ ഖ​ത്ത​റി​ലെ സം​ഗീ​താ​സ്വാ​ദ​ക​ര്‍ ആ​ദ​രി​ച്ചു.

മ​ല​യാ​ള​ത്തി​ന്‍റെ ഗ​സ​ല്‍ വ​സ​ന്ത​മാ​യി​രു​ന്ന അ​ന​ശ്വ​ര ഗാ​യ​ക​ന്‍ ഉ​മ്പാ​യി​യു​ടെ ഓ​ര്‍​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സം​ഗീ​ത​സാ​യാ​ഹ്ന​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്.

ഉ​മ്പാ​യി​യു​ടെ ശി​ഷ്യ​ന്‍ കൂ​ടി​യാ​യ മു​ത്ത​ലി​ബ്, ഗു​രു​വി​ന്‍റെ സം​ഗീ​ത​പാ​ര​മ്പ​ര്യം പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന​തി​ലും ഗ​സ​ല്‍-​ഖ​വ്വാ​ലി സം​ഗീ​ത​ത്തെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ലും ന​ല്‍​കു​ന്ന നി​സ്വാ​ര്‍​ഥ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​യി​രു​ന്നു ആ​ദ​രം.

പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍, സം​ഗീ​ത​ത്തെ വെ​റും വി​നോ​ദ​മെ​ന്ന​തി​ലു​പ​രി ആ​ത്മീ​യ​ത​യും സാ​ഹി​ത്യ​വും മ​നു​ഷ്യ​വി​കാ​ര​ങ്ങ​ളും ചേ​ര്‍​ന്ന ഒ​രു സാം​സ്‌​കാ​രി​ക അ​നു​ഭ​വ​മാ​യി സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ല്‍ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍ വ​ഹി​ക്കു​ന്ന പ​ങ്ക് പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ വി​വി​ധ വേ​ദി​ക​ളി​ല്‍ ഗ​സ​ലു​ക​ളും ഖ​വ്വാ​ലി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും യു​വ​ഗാ​യ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഇ​ട​യി​ല്‍ ഈ ​സം​ഗീ​ത​ശാ​ഖ​യ്ക്ക് കൂ​ടു​ത​ല്‍ സ്വീ​കാ​ര്യ​ത നേ​ടി​ക്കൊ​ടു​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​മ്പാ​യി​യു​ടെ ജീ​വി​ത​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് സം​ഗീ​ത​പ​ര​മാ​യ പ്രോ​ത്സാ​ഹ​ന​വും അ​നു​ഗ്ര​ഹ​വും ഏ​റ്റു​വാ​ങ്ങി​യ മു​ത്ത​ലി​ബ്, ഗു​രു​വി​ന്റെ സം​ഗീ​ത​സ​മ്പ​ത്ത് അ​തേ ആ​ത്മാ​ര്‍​ഥ​ത​യോ​ടെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന ശി​ഷ്യ​നാ​ണെ​ന്നും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ പ​റ​ഞ്ഞു.

ലോ​ക കേ​ര​ള സ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, മീ​ഡി​യ പ്ല​സ് സി.​ഇ.​ഒ. ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, മേ​ഘ​മ​ല്‍​ഹാ​ര്‍ അ​ഡ്മി​ന്‍ മും​താ​സ്, ക്യു ​മെ​ലോ​ഡി​യ അ​ഡ്മി​ന്‍ റ​ഊ​ഫ് മ​ല​യാ​ളി, വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ജാ​ഫ​ര്‍ മു​റി​ച്ചാ​ണ്ടി, നി​ഷാ​ദ്, ജാ​സ്മി​ന്‍ റാ​ഫി, അ​സ്ലം പൊ​ന്മു​ണ്ടം, മാ​ര്‍​ട്ടി​ന്‍, മു​ഹ​മ്മ​ദ് സ​ഫ്വാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മു​ത്ത​ലി​ബി​ന് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്.

ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍, ഈ ​അം​ഗീ​കാ​രം വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​മ​ല്ലെ​ന്നും, ഗ​സ​ല്‍ സം​ഗീ​ത​ത്തോ​ടും ത​ന്റെ ഗു​രു​വാ​യ ഉ​മ്പാ​യി​യോ​ടു​മു​ള്ള സ്‌​നേ​ഹ​ത്തി​നും സ​മ​ര്‍​പ്പ​ണ​ത്തി​നും ല​ഭി​ച്ച ആ​ദ​ര​വാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും പ​റ​ഞ്ഞു.

ഉ​മ്പാ​യി സാ​ര്‍ എ​ന്നെ പ​ഠി​പ്പി​ച്ച​ത് പാ​ട്ട് മാ​ത്ര​മ​ല്ല, സം​ഗീ​ത​ത്തെ സ്‌​നേ​ഹി​ക്കാ​നും അ​തി​നെ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കാ​നു​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ അ​നു​ഗ്ര​ഹ​വും സം​ഗീ​ത​പാ​ര​മ്പ​ര്യ​വും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് എ​ന്റെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം. ഈ ​ആ​ദ​രം എ​ന്നെ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ സം​ഗീ​ത​യാ​ത്ര തു​ട​രാ​ന്‍ പ്ര​ചോ​ദി​പ്പി​ക്കും എന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗു​രു-​ശി​ഷ്യ ബ​ന്ധ​ത്തി​ന്‍റെ മ​ഹ​ത്വ​വും സം​ഗീ​ത​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യും ഒ​രേ​സ​മ​യം ആ​ഘോ​ഷി​ച്ച ഈ ​ച​ട​ങ്ങ്, ഖ​ത്ത​റി​ലെ സം​ഗീ​താ​സ്വാ​ദ​ക​ര്‍​ക്ക് ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ അ​നു​ഭ​വ​മാ​യി.

ഗ​സ​ല്‍ സം​ഗീ​ത​ത്തി​ന്‍റെ മാ​ധു​ര്യം പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​നി​യും കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്ത​ട്ടെ​യെ​ന്ന ആ​ശം​സ​ക​ളോ​ടെ​യാ​ണ് ച​ട​ങ്ങ് സ​മാ​പി​ച്ച​ത്.

NRI

മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണം: ആ​ര്‍.​എ​സ്. അ​ബ്‌ദുൾ ജ​ലീ​ല്‍

ദോ​ഹ: മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ഉ​പ​യോ​ഗം കു​ടും​ബ​ങ്ങ​ളെ​യും സ​മൂ​ഹ​ത്തെ​യും രാ​ഷ്ട്ര​ങ്ങ​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, മാ​ന​സി​ക, ധാ​ര്‍​മി​ക വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും അ​തി​നെ​തി​രേ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണ​മെ​ന്നും ഖ​ത്ത​റി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ര്‍. എ​സ്. അ​ബ്‌ദുൾ ജ​ലീ​ല്‍.

ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യാ​പ്ല​സും മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ഇ​ന്ന് ഏ​താ​നും വ്യ​ക്തി​ക​ളു​ടെ പ്ര​ശ്‌​ന​മാ​യി മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യാ​യി അ​ത് വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ ആ​ദ്യ പ്ര​തി​രോ​ധം കു​ടും​ബ​ത്തി​ല്‍ നി​ന്നാ​ണെ​ന്ന് അ​ബ്‌ദുൾ ജ​ലീ​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രി​പാ​ടി​യി​ല്‍ പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍, മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ് ഖ​ത്ത​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ത​ലി​ബ് മ​ട്ട​ന്നൂ​ര്‍, ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ്, ഉ​വൈ​സ് ഉ​സ്മാ​ന്‍, മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, പി.കെ. മു​സ്ത​ഫ, സു​ബൈ​ര്‍ പാ​ണ്ടാ​വ​ത്ത്, സ​വി​ത ദീ​പു, റാ​ഫി പ​ര​ക്കാ​ട്ടി​ല്‍, ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ല​ഹ​രി​മു​ക്ത സ​മൂ​ഹം സൃ​ഷ്ടി​ക്കു​ന്ന​തി​ന് തു​ട​ര്‍​ച്ച​യാ​യ ബോ​ധ​വ​ത്ക​ര​ണം, മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത, യു​വ​ജ​ന ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍, കു​ടും​ബ കൗ​ണ്‍​സി​ലിം​ഗ്, സ​ര്‍​dക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​രോ​ഗ്യ​രം​ഗം, മാ​ധ്യ​മ​ങ്ങ​ള്‍, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ ശ​ക്ത​മാ​യ ഏ​കോ​പ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം, യു​വ​ത​ല​മു​റ​യെ ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്കര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന സം​ഘാ​ട​ക​രു​ടെ പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

NRI

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് ഖ​ത്ത​റി​ലെ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ്

 

ദോ​ഹ: ഖ​ത്ത​റി​ലെ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​നും ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ഇ​രു​ന്നൂ​റോ​ളം പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.

ബ്ല​ഡ് പ്ര​ഷ​ര്‍, ബ്ല​ഡ് ഷു​ഗ​ര്‍, യൂ​റി​ക് ആ​സി​ഡ്, കൊ​ള​സ്‌​ട്രോ​ള്‍ തു​ട​ങ്ങി​യ ചെ​ക്ക​പ്പു​ക​ളും ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ശി​ശു​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, ഡെ​ന്‍റ​ല്‍ ചെ​ക്ക്, വി​ഷ​ന്‍ ടെ​സ്റ്റ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി പേ​രാ​ണ് ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഫീ​ക് അ​റ​ക്ക​ല്‍, മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​യി ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു.

മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഖ​ത്ത​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് ആ​ശം​സ​ക​ള്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​നി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന്‍റെ നി​സീ​മ​മാ​യ സ​ഹ​ക​ര​ണ​ത്തെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷ​മീ​ര്‍ മു​ഹ​മ്മ​ദി​ന് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് അ​റ​ക്ക​ല്‍ സ​മ്മാ​നി​ച്ചു.

ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജ്‌​ന സം​ബ​ന്ധി​ച്ചു. മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ ആ​ൻ​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് ദീ​പ​ക്, സെ​ക്ര​ട്ട​റി അ​ഖി​ല്‍, അ​ഡൈ്വ​സ​ര്‍ മി​നി ബെ​ന്നി, ട്ര​ഷ​റ​ര്‍ ശ്രീ​ജി​ത്ത്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഹി​ര​ണ്‍, നി​താ​ല്‍, ദൃ​ശ്യ എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

അ​വ​താ​ര​ക​ര്‍ അ​ക്ബ​ര്‍ അ​ലി, ശാ​ന്തി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ക്യാ​മ്പി​നെ സ​വി​ശേ​ഷ​മാ​ക്കി. ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​ന സ​ന്ന​ദ്ധ​ത​യും പ്ര​ഫ​ഷ​ണ​ലി​സ​വും സം​ഘാ​ട​ക​രു​ടേ​യും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടേ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

NRI

പ്ര​ചാ​ര​ണ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ച​ര്‍​ച്ച​യും സം​ഘ​ടി​പ്പി​ച്ച് ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി

ദോ​ഹ: ഖ​ത്ത​ര്‍ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ച​ര്‍​ച്ച​യും ശ്ര​ദ്ധേ​യ​മാ​യി.

മീ​ഡി​യാ​പ്ല​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ റാ​ലി​യും കൂ​ട്ടാ​യ ച​ര്‍​ച്ച​യും പു​ക​യി​ല ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ ശ​ക്ത​മാ​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലി​ന്‍റെ ആ​വ​ശ്യ​ക​ത ഓ​ര്‍​മി​പ്പി​ച്ചു. സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നും സം​രം​ഭ​ക​നു​മാ​യ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ക​വ​ലി ഒ​രു വ്യ​ക്തി​യു​ടെ ആ​രോ​ഗ്യ​ത്തെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും നി​ല​നി​ല്‍​പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വ​ലി​യ സാ​മൂ​ഹി​ക വി​പ​ത്താ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പു​ക​വ​ലി പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ സ​മൂ​ഹം കൂ​ട്ടാ​യും ഏ​കോ​പി​ത​മാ​യും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പു​തി​യ ത​ല​മു​റ​യ്ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി കൈ​മാ​റാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ പ്ര​മു​ഖ ന​ഴ്‌​സിം​ഗ് സം​ഘ​ട​ന​യാ​യ യു​ണീ​ഖ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​സാ​ര്‍ ചെ​റു​വ​ത്ത്യും ഫി​ന്‍​ഖ് മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​വും ന​ഴ്സിം​ഗ് എ​ജു​ക്കേ​ഷ​ന്‍ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഷൈ​നി സ​ന്തോ​ഷും മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി.

ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്ക​ണ​മെ​ന്നും പു​ക​യി​ല ഉ​പ​യോ​ഗം പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​യ​തി​നാ​ല്‍ പു​ക​യി​ല ര​ഹി​ത സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ന്‍ കൈ​കോ​ര്‍​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​ഹ്വാ​നം ചെ​യ്തു.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പ് പു​ക​വ​ലി​യു​ടെ സൗ​ന്ദ​ര്യ​പ​ര​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ ദോ​ഷ​ഫ​ല​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

പു​ക​വ​ലി ശ​രീ​ര​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര ആ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല, ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും ദ​ന്താ​രോ​ഗ്യ​വും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നും പ്രാ​യാ​ധി​ക്യം വേ​ഗ​ത്തി​ലാ​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ജെ​ബി കെ. ​ജോ​ണ്‍ പു​ക​വ​ലി​യു​ടെ സാ​മൂ​ഹി​ക ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍, വ്യ​ക്തി​ജീ​വി​തം, സാ​മൂ​ഹി​ക ഐ​ക്യം എ​ന്നി​വ​യെ പു​ക​വ​ലി എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ചി​ത്ര​ക​ലാ​ധ്യാ​പി​ക​യും ജിആ​ര്‍സിസി പ്ര​സി​ഡ​ന്‍റു​മാ​യ റോ​ഷ്‌​നി കൃ​ഷ്ണ​നും പു​ക​വ​ലി​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ഭാ​വി ത​ല​മു​റ​യെ പു​ക​യി​ല​യു​ടെ പി​ടി​യി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

നാ​ല് മി​നി​റ്റ് നേ​ര​ത്തെ ലൈ​വ് പെ​യി​ന്‍റിം​ഗി​ലൂ​ടെ ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി​യു​ടെ ലോ​ഗോ മ​നോ​ഹ​ര​മാ​യി വ​ര​ച്ച് അ​വ​ര്‍ സ​ദ​സി​നെ വി​സ്മ​യി​പ്പി​ച്ചു

ദി ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍ പു​ക​വ​ലി വ്യ​ക്തി​ജീ​വി​ത​ത്തെ​യും സ​മൂ​ഹ​ത്തെ​യും ത​ക​ര്‍​ക്കു​ന്ന വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും അ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വേ​ള്‍​ഡ് ഫ്രൂ​ട്ട് സെ​ന്‍റ​റി​ന്‍റെ കൊ​മേ​ഴ്സ്യ​ല്‍ മാ​നേ​ജ​ര്‍ നി​ഷാ​ദ് കു​ന്ന​ത്ത് കൊ​ട​ക്കാ​ട്ട് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ഉ​ദാ​ഹ​രി​ച്ച് പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​ത് ജീ​വി​ത​ത്തി​ന്‍റെ ആ​ക​ര്‍​ഷ​ണ​വും ഉ​ന്മേ​ഷ​വും നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

NRI

രോ​ഷ്‌​നി കൃ​ഷ്ണ​ന്‍റെ ചി​ത്ര പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി

ദോഹ: ഖ​ത്ത​റി​ലെ അ​റി​യ​പ്പെ​ടു​ന്ന ചി​ത്ര ക​ലാ അ​ധ്യാ​പി​ക​യും ജി​ആ​ര്‍​സി​സി അ​ധ്യ​ക്ഷ​യു​മാ​യ രോ​ഷ്‌​നി കൃ​ഷ്ണ​ന്‍റെ ചി​ത്ര പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി. 100 ദി​വ​സ​ത്തെ ഡ്രോ​യിം​ഗ് ചാ​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി വ​ര​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 25 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

ച​രി​ത്ര​വും സം​സ്‌​കാ​ര​വും പാ​ര​മ്പ​ര്യ​വും ഉ​ദ്‌​ഘോ​ഷി​ക്കു​ന്ന ഓ​രോ ചി​ത്ര​വും സ​ന്ദേ​ശ പ്ര​ധാ​ന​മാ​യി​രു​ന്നു. ബി ​റിം​ഗ് റോ​ഡി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് താ​ജ് ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ്ര​ദ​ര്‍​ശ​നം സ​ന്ദ​ര്‍​ശി​ച്ചു. മീ​ഡി​യ പ്ലസ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ് ഫി​ലി​പ്പ്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, യു​ണീ​ഖ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ലി​ന്‍​സ​ണ്‍, ഉ​പ​ദേ​ശ​ക ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി ബെ​ന്നി, ഫി​ന്‍​ഖ് പ്ര​സി​ഡന്‍റ് അ​മ്പു സെ​ല്‍​വി ധ​ന​പാ​ല​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മേ​രി ജോ​സ​ഫ്, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍, വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫി​റോ​സ് നാ​ദാ​പു​രം, ഗാ​യി​ക​യും ക​വ​യി​ത്രി​യു​മാ​യ ഷെ​റി​ന്‍ പൊ​യ്‌​ലി, സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബൂ​ല്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ദ​ര്‍​ശ​നം സ​ന്ദ​ര്‍​ശി​ക്കു​ക​യും ഉ​ദ്യ​മ​ത്തെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ര്‍​ഷ​മാ​ണ് രോ​ഷ്‌​നി കൃ​ഷ്ണ​ന്‍ 100 ദി​വ​സ​ത്തെ ഡ്രോ​യിം​ഗ് ചാ​ല​ഞ്ച് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

NRI

ഫി​റോ​സ് നാ​ദാ​പു​ര​ത്തി​ന് മീ​ഡി​യ പ്ല​സി​ന്‍റെ സം​ഗീ​ത പ്ര​തി​ഭ പു​ര​സ്‌​കാ​രം

ദോ​ഹ: പ്ര​ശ​സ്ത ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫി​റോ​സ് നാ​ദാ​പു​ര​ത്തി​ന് മീ​ഡി​യ പ്ല​സി​ന്‍റെ സം​ഗീ​ത പ്ര​തി​ഭ പു​ര​സ്‌​കാ​രം.

ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഗാ​യ​ക​നാ​യും ഗാ​ന​ര​ച​യി​താ​വാ​യും സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത രം​ഗ​ത്തെ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

മു​ന്നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​വ​ധി പാ​ട്ടു​ക​ള്‍ മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ രാ​ജ​കു​മാ​ര​നാ​യ ക​ണ്ണൂ​ര്‍ ഷ​രീ​ഫ​ട​ക്കം പ​ല പ്ര​മു​ഖ​രും പാ​ടി​യി​ട്ടു​ണ്ട്. പി​ഡി​സി അ​ത്ര ചെ​റി​യ ഡി​ഗ്രി​യ​ല്ല എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി നാ​ല് പാ​ട്ടു​ക​ളാ​ണ് അ​ദ്ദേ​ഹം സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച​ത്.

അ​തി​ല്‍ ഒ​രു ഗാ​നം കെ.​എ​സ്. ചി​ത്ര​യോ​ടൊ​പ്പം പാ​ടാ​നും അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​യി​ട്ടു​ണ്ട്. പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​​ഹി​പ്പി​ക്കു​ന്ന​തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​വും അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്.

ഖ​ത്ത​റി​ല്‍ റ​ഊ​ഫ് മ​ല​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഖ്യൂ ​മെ​ലോ​ഡി​യ​ക്ക് വേ​ണ്ടി അ​ദ്ദേ​ഹം സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച പ​ത്ത് ആ​ല്‍​ബ​ങ്ങ​ളാ​ണ് അ​ടു​ത്ത​യാ​ഴ്ച ദോ​ഹ​യി​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.

ബി ​റിം​ഗ് റോ​ഡി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് താ​ജ് ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കെ​ബി​എ​ഫ് പ്ര​സി​ഡന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

മീ​ഡി​യ പ്ലസ് സി​ഇ​ഒ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഖ്യൂ ​മെ​ലോ​ഡി​യ എ​ന്‍റ​ര്‍​ടെ​യി​ന്‍​മെന്‍റ് ചീ​ഫ് കോഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഊ​ഫ് മ​ല​യി​ല്‍, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ഈ​സ്‌​റ്റേ​ണ്‍ ഗേ​റ്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഹാ​ഷി​ഫ് ഒ​ള​ക​ര, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ് ഫി​ലി​പ്പ്, ഗ​ള്‍​ഫ് കൂ​ള്‍ ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ​ലി, ഫ​റൂ​ജ് അ​ല്‍ അ​ഫ് റാ​ശ് മാ​നേ​ജ​ര്‍ ഷൗ​ക്ക​ത്ത്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു,വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ഗാ​യി​ക​യും ക​വ​യി​ത്രി​യു​മാ​യ ഷെ​റി​ന്‍ പൊ​യ്‌​ലി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

NRI

വി​സ്ഡം മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ സ​മാ​പി​ച്ചു

ദോ​ഹ: വി​സ്ഡം എ​ഡ്യൂ​ക്കേ​ഷ​ൻ ബോ​ർ​ഡി​ന് കീ​ഴി​ൽ 2025 - 26 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ജിസിസി ത​ല പൊ​തു​പ​രീ​ക്ഷ ഖ​ത്ത​ർ കേ​ര​ള ഇ​സ്‌ലാ​ഹി സെ​ന്‍ററി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ മ​നാ​ർ മ​ദ്ര​സ​യി​ൽ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

അ​ഞ്ചാം ക്ലാ​സ്, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ഗ​ൾ​ഫ് സെ​ക്ട​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രീ​ക്ഷ​യി​ൽ അ​ൽ മ​നാ​ർ മ​ദ്ര​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. അ​ഞ്ചാം ക്ലാ​സി​ൽ 17 വി​ദ്യാ​ർ​ഥി​ക​ളും എ​ട്ടാം ക്ലാ​സി​ൽ 11 വി​ദ്യാ​ർ​ഥിക​ളും പ​രീ​ക്ഷ എ​ഴു​തി.

ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥിക​ളും പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​യി. മേ​യ് 15, 16, 22, 23 തീ​യ​തി​ക​ളി​ൽ ദോ​ഹ​യി​ലെ ഖ​ത്ത​ർ കേ​ര​ള ഇ​സ്‌ലാ​ഹി സെന്‍റ​റി​ൽ ന​ട​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് ചീ​ഫ് എ​ക്സാ​മി​ന​ർ സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി​യും ഇ​ൻ​വി​ജി​ലേ​റ്റ​ർ സി.പി. ഷം​സീ​റും നേ​തൃ​ത്വം ന​ൽ​കി.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും താ​ത്പര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ൾ അ​ൽ മ​നാ​ർ മ​ദ്ര​സ അ​ഡ്മി​ഷ​ൻ വി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ടേ​ണ്ട ന​മ്പ​ർ: 6000 4486/ 3346 5656/5555 9756.

NRI

പു​ഞ്ചി​രി​യോ​ടെ ജോ​ലി ചെ​യ്യാ​നാ​യാ​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളെ ആ​ന​ന്ദ​ക​ര​മാ​ക്കാം: പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍

ദോ​ഹ: ജീ​വി​ത​ത്തി​ല്‍ സ​ന്തോ​ഷ​മാ​ണ് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ​ന്തോ​ഷം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​വാ​ന്‍ ബോധപൂർവമായ ശ്ര​മ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നും ഖ​ത്ത​റി​ലെ മു​തി​ര്‍​ന്ന സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നും ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റര്‍ അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​യ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ പറഞ്ഞു.

ന​മ്മു​ടെ സ​ന്തോ​ഷം മി​ക്ക​വാ​റും ന​മ്മു​ടെ തീ​രു​മാ​ന​മാ​ണ്. പോ​സി​റ്റീ​വാ​യി​രി​ക്കു​ക​യും പു​ഞ്ചി​രി​യോ​ടെ ജോ​ലി ചെ​യ്യാ​നാ​വു​ക​യും ചെ​യ്താ​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളെ ആ​ന​ന്ദ​ക​ര​മാ​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യാ​പ്ല​സ് സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ​ന്തോ​ഷ​വും മാ​ന​സി​ക സൗ​ഹൃ​ദ​വും വ​ള​ര്‍​ത്തേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ അ​തി​വേ​ഗ ജീ​വി​ത​ശൈ​ലി​യി​ല്‍ പ​ല​രും ജോ​ലി വെ​റും ഉ​പ​ജീ​വ​ന മാ​ര്‍​ഗ​മാ​യി മാ​ത്രം കാ​ണു​ന്നു​വെ​ങ്കി​ലും സ​ന്തോ​ഷ​ത്തോ​ടെ​യും ആ​ത്മാ​ര്‍​ഥ​ത​യോ​ടെ​യും ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ജീ​വി​ത​ത്തി​ന് യ​ഥാ​ര്‍ഥ അ​ര്‍​ഥം ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മീ​ഡി​യാ​പ്ല​സ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് തൊ​ഴി​ലാ​ളി ദി​ന​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന മി​ക​ച്ച ശ്ര​മ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധ​ങ്ങ​ളും പ​ര​സ്പ​ര ബ​ഹു​മാ​ന​വും മാ​ന​സി​ക സം​തൃ​പ്തി​യും വ​ള​ര്‍​ത്തേ​ണ്ട​ത് കാ​ല​ത്തിന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഫ്ര​ണ്ട്‌​സ് ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബു​റ​ഹ്‌​മാ​ന്‍ കി​ഴി​ശേ​രി, സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബൂ​ല്‍ എ​ന്നി​വ​ര്‍ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ച്ചു.

ലോ​ക കേ​ര​ള സ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, പികെ ​സ്റ്റാ​ര്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​പി.​കെ.​മു​സ്ത​ഫ, ന്യൂഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ്ഫി​ലി​പ്പ്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, ദോ​ഹ ബ്യൂ​ട്ടി സെന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പ്, ഡോം ​ഖ​ത്ത​ര്‍ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് മ​ശ്ഹൂ​ദ് തി​രു​ത്തി​യാ​ട്, കെ​ബിഎ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ പു​തു​ക്കു​ടി, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍, സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ലുവ​ന്‍​സ​ര്‍ സ​നി​ത സ​ന്തോ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മീ​ഡി​യാ​പ്ല​സ് സി.​ഇ.​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലാ​ളി ദി​നം സ​മൂ​ഹ​നി​ര്‍​മാ​ണ​ത്തി​ല്‍ അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ഓ​ര്‍​മപ്പെ​ടു​ത്തു​ന്ന ദി​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന് പോ​സി​റ്റീ​വ് സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന പ​രി​പാ​ടി​ക​ള്‍ തു​ട​ര്‍​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​ന​ത്തി​ന്‍റെ ആ​ത്മാ​വി​നെ പ്ര​തി​ഫ​ലി​പ്പി​ച്ച ച​ട​ങ്ങ്, സ​ന്തോ​ഷ​പൂ​ര്‍​ണ​മാ​യ തൊ​ഴി​ലി​ട​ങ്ങ​ളും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഓ​ര്‍മ​പ്പെ​ടു​ത്തി.

ഗാ​യ​ക​നും സം​ഘാ​ട​ക​നു​മാ​യ റ​ഊ​ഫ് മ​ല​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഖ്യൂ ​മെ​ലോ​ഡി​യ ടീ​മി​ന്‍റെ സം​ഗീ​ത വി​രു​ന്ന് പ​രി​പാ​ടി അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

Kerala

ദോഹ, ബഹ്‌റൈന്‍, ദമാം രാജ്യങ്ങളിലേക്ക് എന്‍ട്രിയില്ല; 56 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ 56 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്‍വീസുകളും കൊച്ചിയിലേക്കുള്ള 28 സര്‍വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നും 17 സര്‍വീസുകള്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടക്കും.

27 വിമാനങ്ങള്‍ കൊച്ചി വിമാനത്താവളത്തിലേക്ക് എത്തും. ദോഹയിലേക്കുള്ള ഏഴു സര്‍വീസുകളും ദോഹയില്‍ നിന്നുള്ള ഏഴു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ബഹ്‌റൈന്‍, ദമാം എന്നീ രാജ്യങ്ങളിലേക്കും സര്‍വീസ് നടക്കുന്നില്ല. കുവൈറ്റിലേക്കുള്ള ഫ്‌ലൈറ്റുകള്‍ റദ്ദു ചെയ്‌തെങ്കിലും കുവൈറ്റില്‍ നിന്നും ഒരു വിമാനം കൊച്ചിയില്‍ എത്തും.

ദുബായ്-കൊച്ചി റൂട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി എട്ട് സര്‍വീസുകള്‍ നടക്കും. എട്ടു സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്. ജിദ്ദ, അബുദാബി, മസ്‌കറ്റ്, റാസല്‍ഖൈമ, റിയാദ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്‍വീസ് നടക്കും. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലെത്തും. എന്നാല്‍ ചിലത് റദ്ദാക്കിയിട്ടുണ്ട്.

Kerala

ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സി​ല്ല; ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള 61 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വീ​ണ്ടും വെ​ട്ടി​ച്ചു​രു​ക്കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 20 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന് കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ന​ട​ക്കു​ന്ന​ത്. 61 സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന് റ​ദ്ദാ​ക്കി​യ​ത്.

ഷാ​ർ​ജ, ദു​ബാ​യ്, അ​ബു​ദാ​ബി, മ​സ്‌​ക​റ്റ്‌, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൊ​ച്ചി​യി​ൽ​നി​ന്നു സ​ർ​വീ​സ് ന​ട​ത്തും. ഈ ​രാ ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളും കൊ​ച്ചി​യി​ൽ എ​ത്തു​ന്നു​ണ്ട്. ദോ​ഹ​യി​ൽ നി​ന്നു​ള്ള എ​ട്ടു വി​മാ​ന​ങ്ങ​ളും ദോ​ഹ​യി​ലേ​ക്കു​ള്ള ഏ​ഴ് വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ക്കു​ന്നി​ല്ല. കു​വൈ​റ്റി​ൽ നി​ന്നു​ള്ള നാ​ലു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യെ​ങ്കി​ലും കൊ​ച്ചി​യി​ൽ​നി​ന്നു കു​വൈ​റ്റി​ലേ​ക്ക് ഒ​രു വി​മാ​നം യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ന​ടി നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ്, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ ഇ​റാ​ൻ ന​ട​ത്തു​ന്ന എ​ല്ലാ ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​യ്ക്കു​ക​യോ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​നു​ള്ള ഇ​റാ​ന്‍റെ നീ​ക്ക​ങ്ങ​ളെ​യും കൗ​ൺ​സി​ൽ അ​പ​ല​പി​ച്ചു.

NRI

ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഖ​ത്ത​റി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ 101-ാമ​ത് പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​വി​ല്‍ ന​ട​ന്നു. വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ 11-ാമ​ത് ഭാ​ഗ​മാ​ണ് പ്ര​കാ​ശ​നം ചെ​യ്ത്.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഷീ​ല ഫി​ലി​പ്പി​ന് ആ​ദ്യ പ്ര​തി ന​ല്‍​കി സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ് ഫി​ലി​പ്പാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ന്‍​വ​ര്‍ ഹു​സൈ​ന്‍, ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​മു​ഹ​മ്മ​ദു​ണ്ണി ഒ​ള​ക​ര, ഖ​ത്ത​ര്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​പി. ഹ​സ​ന്‍ കു​ഞ്ഞി, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, കെ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി, ഖ​ത്ത​ര്‍ ട്രി​ബ്യൂ​ണ്‍ ബി​സി​ന​സ് എ​ഡി​റ്റ​ര്‍ സ​ത്യേ​ന്ദ്ര പ​ഥ​ക്, വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പോ​ഡ്കാ​സ്റ്റി​ന്‍റെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, വ്ലോഗ​ര്‍ സ​നി​ത സ​ന്തോ​ഷ്, ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ആ​ര്‍​.ജെ.​ പാ​ര്‍​വ​തി​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക.

NRI

യെ​സ് ടു ​മ​ലേ​ഷ്യാ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍​ശ​നം വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ദോ​ഹ: മ​ലേ​ഷ്യ​യി​ലെ 23 മു​ന്‍​നി​ര യൂ​ണി​വേ​ര്‍​സി​റ്റി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഖ​ത്ത​റി​ലെ മ​ലേ​ഷ്യ​ന്‍ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റ​ക്‌​സ്‌​പോ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന യെ​സ് ടു ​മ​ലേ​ഷ്യാ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍​ശ​നം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സി​റ്റി സെ​ന്‍റ​ര്‍ റൊ​ട്ടാ​ന ഹോ​ട്ട​ലി​ല്‍ ന​ട​ക്കും.

എ​ൻ​ജി​നി​യ​റിം​ഗ്, ബി​സി​ന​സ്, ഐ​ടി, ഹോ​സ്പി​റ്റാ​ലി​റ്റി , ഹെ​ല്‍​ത്ത് കെ​യ​ര്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള യൂ​ണി​വേ​ര്‍​സി​റ്റി അ​ധി​കൃ​ത​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​നും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നും പ്ര​ദ​ര്‍​ശ​നം സൗ​ക​ര്യ​മൊ​രു​ക്കും.

വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ എ​ട്ട് വ​രെ​യാ​ണ് എ​ക്‌​സി​ബി​ഷ​ന്‍. വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍, മ​ലേ​ഷ്യ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​ക്കെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ സെ​ഷ​നു​ക​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

യു​കെ, യു​എ​സ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള മെ​ഡി​ക്ക​ല്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ത​യാ​റാ​കു​ന്ന​വ​ര്‍​ക്കു​ള്ള സൗ​ജ​ന്യ വ​ര്‍​ക് ഷോ​പ്പും പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും.

ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍, വി​സ, യൂ​ണി​വേ​ര്‍​സി​റ്റി അ​പേ​ക്ഷ ഫീ ​എ​ന്നി​വ​യി​ല്‍ ഇ​ള​വു​ക​ള്‍, ചി​ല യൂ​ണി​വേ​ര്‍​സി​റ്റി​ക​ളി​ല്‍ പ്ര​വേ​ശ​ന​മെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ  വി​മാ​ന​ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത, പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ വ​ച്ച് ഡി​ഗ്രി കോ​ഴ്‌​സു​ക​ള്‍​ക്ക് ചേ​രു​ന്ന​വ​ര്‍​ക്ക് വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ഐ ​ഫോ​ണ്‍ 17 പ്രോ ​നേ​ടാ​ന​വ​സ​രം തു​ട​ങ്ങി നി​ര​വ​ധി ബെ​ന​ഫി​റ്റു​ക​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​വ​ന്‍റ് മാ​നേ​ജ​ര്‍ സ​ര്‍​ഫാ​ന്‍ ബി​ന്‍ ദു​ല്‍​കി​ഫ​ല്‍, ഡ​യ​റ​ക്ട​ര്‍ ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ന്‍ മ​ലേ​ഷ്യാ ഗ്‌​ളോ​ബ​ല്‍ അ​സി​സ്റ്റ് സ്റ്റീ​വ് സ​ന്തോ​ഷ് സ​മീ​ര്‍ , റെ​ക്‌​സ്‌​പോ ഖ​ത്ത​ര്‍ ഓ​ഫ്‌​ഷോ​ര്‍ മാ​നേ​ജ​ര്‍ സീ​ഷാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

NRI

സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് ട്യൂ​ട്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: പ്ര​വാ​സ ലോ​ക​ത്തെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ സ്പോ​ക്ക​ണ്‍ അ​റ​ബി​ക് ട്യൂ​ട്ട​ര്‍ പ്ര​മു​ഖ ഖ​ത്ത​രി സം​രം​ഭ​ക​നും അ​ല്‍ റ​ഈ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ അ​ഹ് മ​ദ് അ​ല്‍ റ​ഈ​സ് പ്ര​കാ​ശ​നം ചെ​യ്തു.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പ് ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി. ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ്ഫി​ലി​പ്പ്, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ നൗ​ഷാ​ദ് , മീ​ഡി​യ പ്ള​സ് മാ​ര്‍​ക്ക​റ്റിം​ഗ് ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ഫൗ​സി​യ അ​ക് ബ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു.

NRI

സ്പോ​ക്ക​ണ്‍ അ​റ​ബി​ക് മെ​യി​ഡ് ഈ​സി ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: പ്ര​വാ​സ ലോ​ക​ത്തെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് മെ​യി​ഡ് ഈ​സി​യു​ടെ ഖ​ത്ത​റി​ലെ പ്ര​കാ​ശ​നം റേ​ഡി​യോ മ​ല​യാ​ള​ത്തി​ല്‍ ന​ട​ന്നു.

മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും റ​ബ് ഹാ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഹാ​റൂ​ണ്‍ റാ​ഷി​ദ് ഖു​റൈ​ശി​യാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്. വേ​ള്‍​ഡ് കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ.​എം. ബ​ഷീ​ര്‍ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ന്‍​വ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ര്‍ ട്രി​ബ്യൂ​ണ്‍ സീ​നി​യ​ര്‍ ജ​ര്‍​ണ​ലി​സ്റ്റ് സ​ത്യേ​ന്ദ്ര പ​ഥ​ക്, ആ​ര്‍.​എ​സ്.​എം സീ​നി​യ​ര്‍ പാ​ര്‍​ട്ണ​ര്‍ രാ​ജേ​ഷ് മേ​നോ​ന്‍, ഗ്രാ​ന്‍​ഡ് മാ​ള്‍ റീ​ജ്യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ല്‍, ക്യാ​പ്റ്റ​ന്‍ ദീ​പ​ക് മ​ഹാ​ജ​ന്‍, ക​ലാ​പ്രേ​മി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ക​ലാ​പ്രേ​മി മാ​ഹീ​ന്‍, സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍ഫ്ലു​വ​ന്‍​സ​ര്‍​മാ​രാ​യ ഏ​യ്ഞ്ച​ല്‍ റോ​ഷ​ന്‍, സു​ഭാ​ഷ്, ര​തീ​ഷ് ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
 
എ​ഡ്യൂ​മാ​ര്‍​ട്ട് പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് മെ​യി​ഡ് ഈ​സി തു​ട​ക്ക​ക്കാ​ര്‍​ക്ക് അ​റ​ബി സം​സാ​രി​ച്ച് പ​ഠി​ക്കു​ന്ന​തി​നു​ള്ള ഗൈ​ഡാ​ണ്. ഖ​ത്ത​റി​ല്‍ പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി​ക​ള്‍​ക്ക് 44324853 എ​ന്ന ന​മ്പ​റി​ല്‍ മീ​ഡി​യ പ്ല​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.

NRI

കേ​ര​ള കോ​ൺ​ഫ​റ​ൻ​സ് വെ​ള്ളി​യാ​ഴ്ച ബി​ൻ സൈ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ

ദോ​ഹ: ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ൽ ഷെ​യ്ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള കോ​ൺ​ഫ​റ​ൻ​സ് വെ​ള്ളി​യാ​ഴ്ച വൈകുന്നേരം 6.15 മു​ത​ൽ ദോ​ഹ ബി​ൻ സൈ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ്ര​വാ​സ ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നി​ന്നും അ​ൽ​പ സ​മ​യം മാ​റി​നി​ന്ന് സ്വ​ന്ത​ത്തെ​ക്കു​റി​ച്ചും ജീ​വി​ത ല​ക്ഷ്യ​ത്തെ കു​റി​ച്ചും ചി​ന്തി​ക്കാ​നു​ള്ള അ​വ​സ​രം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശ്യം.

വ്യ​ക്തി​ജീ​വി​ത​വും കു​ടും​ബ-​സാ​മൂ​ഹി​ക ജീ​വി​ത​വും സ​ന്തു​ലി​ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വാ​ൻ നാം ​പു​ല​ർ​ത്തേ​ണ്ട ജീ​വി​ത മൂ​ല്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പു​തി​യ​കാ​ല​ത്തിന്‍റെ വെ​ല്ലു​വി​ളി​ക​ളെ​യും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. പ്ര​ഭാ​ഷ​ക​ൻ താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി പ​രി​പാ​ടി​യി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ശ​നി​യാ​ഴ്ച ബി​ൻ ബി​ൻ സൈ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ത​ന്നെ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന എ​ല​വേ​റ്റ് ഫാ​മി​ലി മീ​റ്റി​ലും താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി സം​ബ​ന്ധി​ക്കും. പ്ര​വാ​സി​ക​ൾ​ക്ക് കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്കാ​വു​ന്ന പ്ര​സ്തു​ത പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 6000 4485 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

പ്ര​ഫ​ലൈ​റ്റ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് വ്യാ​ഴാ​ഴ്ച

ദോ​ഹ: ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ൽ ഷെ‌​യ്ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​ഫ​ലൈ​റ്റ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​ഫ​ഷ​ണ​ൽ ജീ​വി​ത​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന പി​രി​മു​റു​ക്ക​ങ്ങ​ളി​ക്കി​ട​യി​ൽ വ്യ​ക്തി ജീ​വി​ത​ത്തി​ലെ മൂ​ല്യ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശ്യം.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ വി​ഐ​പി റി​ക്രീ​യേ​ഷ​ൻ ഹാ​ളി​ൽ വ​ച്ചാ​ണ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി പ​രി​പാ​ടി​യി​ൽ "എ​ഐ കാ​ല​ഘ​ട്ട​ത്തി​ലെ നൈ​തി​ക നി​ല​പാ​ടു​ക​ൾ' എ​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്തെ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും സ്പ​ർ​ശി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കൃ​ത്രി​മ ബു​ദ്ധി​യു​ടെ വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി അ​ന​വ​ധി മേ​ഖ​ല​ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

എ​ന്നാ​ൽ, ഈ ​സാ​ങ്കേ​തി​ക പു​രോ​ഗ​തി മ​നു​ഷ്യ​ന്‍റെ മൂ​ല്യ​ങ്ങ​ളും മ​താ​ധി​ഷ്ഠി​ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന രീ​തി​യി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

സ്വ​കാ​ര്യ​ത, നീ​തി, ഉ​ത്ത​ര​വാ​ദി​ത്വം, മ​നു​ഷ്യ​കേ​ന്ദ്രി​ത സ​മീ​പ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന നൈ​തി​ക നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ഴാ​ണ് എ​ഐ കാ​ല​ഘ​ട്ടം മ​നു​ഷ്യ​ർ​ക്കു അ​നു​ഗ്ര​ഹ​ക​ര​മാ​കു​ന്ന​ത്.

പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ഇ​ത്ത​രം ചി​ന്ത​ക​ൾ ഏ​റെ പ്ര​സ​ക്ത​മാ​ണ്, കാ​ര​ണം സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​മ്പോ​ൾ മ​ത​മൂ​ല്യ​ങ്ങ​ളും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ചേ​ർ​ന്നു​ള്ള സ​മീ​പ​ന​മാ​ണ് ജീ​വി​ത​ത്തെ സ​മാ​ധാ​ന​ക​ര​വും സ​മൃ​ദ്ധ​വു​മാ​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 6000 4485 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ഖ​ത്ത​റി​ലെ അ​ഗാ​പേ ച​ർ​ച്ച് ഹി​ന്ദി ആ​രാ​ധ​ന ആ​രം​ഭി​ക്കു​ന്നു

ദോ​ഹ: അ​ഗാ​പേ ച​ർ​ച്ച് ദോ​ഹ ഖ​ത്ത​ർ പു​തി​യ ഹി​ന്ദി ആ​രാ​ധ​ന ആ​രം​ഭി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളാ​യ ഹി​ന്ദി സം​സാ​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ത്മീ​യ​മാ​യി ഒ​ത്തു​ചേ​രാ​ൻ അ​വ​സ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പു​തി​യ സം​രം​ഭം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2:45നാ​ണ് പ്ര​ഥ​മ ആ​രാ​ധ​ന ന​ട​ക്കു​ന്ന​ത്.

ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ സ്ഥ​ലം: Ain Khalid Villa 5 Street 827 Zone 56, ദോ​ഹ, ഖ​ത്ത​ർ. ഷാ​ജി കെ. ​ഡാ​നി​യേ​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ജോ​യ്കു​ട്ടി യോ​ഹ​ന്നാ​ൻ ഹി​ന്ദി ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

മി​ഡി​ൽ ഈ​സ്റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ലാ​ലു ജോ​ർ​ജ് ജേ​ക്ക​ബ് (ലീ​ഡ് പാ​സ്റ്റ​ർ - അ​ഗാ​പേ ച​ർ​ച്ച്, ഖ​ത്ത​ർ) ഈ ​ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കും. എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​ഗാ​പേ ച​ർ​ച്ച് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +974 5566 7378

Sports

ഫൈ​ന​ലി​സി​മ മാ​ർ​ച്ച് 27ന്; ​അ​ർ​ജ​ന്‍റീ​ന സ്പെ​യ്നി​നെ നേ​രി​ടും

ദോ​ഹ: അ​ർ​ജ​ന്‍റീ​ന​യും സ്പെ​യ്നും ത​മ്മി​ലു​ള്ള ഫൈ​ന​ലി​സി​മ പോ​രാ​ട്ടം 2026 മാ​ർ​ച്ച് 27 ന് ​ന​ട​ക്കും. ഖ​ത്ത​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. 2022 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ൽ ന​ട​ന്ന സ്റ്റേ​ഡി​യ​മാ​ണ് ലു​സൈ​ൽ.

കോ​പ്പ അ​മേ​രി​ക്ക​യി​ലെ ചാ​മ്പ്യ​ൻ​മാ​രും യു​വേ​ഫ യൂ​റോ ജേ​താ​ക്ക​ളും ത​മ്മി​ലാ​ണ് ഫൈ​ന​ലി​സി​മ പോ​രാ​ട്ടം. നി​ല​വി​ൽ അ​ർ​ജ​ന്‍റീ​ന​യാ​ണ് ഫൈ​ന​ലി​സി​മ ജേ​താ​ക്ക​ൾ. ക​ഴി​ഞ്ഞ ഫൈ​ന​ലി​സി​മ​യി​ൽ ഇ​റ്റ​ലി​യെ തോ​ൽ​പ്പി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

ഫി​ഫ​യാ​ണ് തീ​യ​തി​യും മ​ത്സ​ര​വേ​ദി​യും പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യം മാ​ർ​ച്ച് 28ന് ​മ​ത്സ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് 27ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

NRI

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ

ദോ​ഹ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഖ​ത്ത​റി​ലെ​ത്തി. ഖ​ത്ത​ർ സ​മ​യം രാ​വി​ലെ ആ​റി​ന് ദോ​ഹ ഹ​മ​ദ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ വി​പു​ൽ, എം​ബ​സി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, നോ​ർ​ക്ക ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ട്. വൈ​കു​ന്നേ​രം ആ​റി​ന് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ല​യാ​ളോ​ത്സ​വം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഖ​ത്ത​ർ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഷ​റാ​ട്ട​ന്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ വ്യാ​പാ​ര, വാ​ണി​ജ്യ പ്ര​മു​ഖ​രും വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യും സം​വ​ദി​ക്കും.

International

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ

ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തർ സമയം രാവിലെ ആറു മണിക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡ വിപുൽ, എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു.

മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വൈകുന്നേരം ആറുമണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന്‍ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും.

 

NRI

"വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍' ഒ​മ്പ​താം ഭാ​ഗം ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഖ​ത്ത​റി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ഒ​മ്പ​താം ഭാ​ഗം ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

സി​ഗ്‌​നേ​ച്ച​ര്‍ ബൈ ​മ​ര്‍​സ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വേ​ള്‍​ഡ് കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ.​എം. ബ​ഷീ​റി​ന് ആ​ദ്യ പ്ര​തി ന​ല്‍​കി മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ത്യേ​ന്ദ്ര പ​ഥ​ക് ആ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

പ്ര​ചോ​ദ​ന​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ആ​വ​ശ്യ​മാ​ണെ​ന്നും മ​നു​ഷ്യ​ന്‍റെ ക്രി​യാ​ത്മ​ക​ത​യും സ​ര്‍​ഗാ​ത്മ​ക​ത​യും ഉ​ണ​ര്‍​ത്തു​വാ​ന്‍ പ്ര​ചോ​ദ​നാ​ത്മ​ക ചി​ന്ത​ക​ള്‍​ക്കും ര​ച​ന​ക​ള്‍​ക്കും സാ​ധി​ക്കു​മെ​ന്നും പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്ക​വേ സ​ത്യേ​ന്ദ്ര പ​ഥ​ക് പ​റ​ഞ്ഞു.

ജീ​വി​ത വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍ ത​ള​രു​ന്ന മ​നു​ഷ്യ​ര്‍​ക്ക് ര​ക്ഷ​പ്പെ​ടാ​നും മു​ന്നോ​ട്ടു​പോ​കു​വാ​നു​മു​ള്ള ടൂ​ള്‍ കി​റ്റാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ എ​ന്ന് പു​സ്ത​കം സ്വീ​ക​രി​ച്ച് സം​സാ​രി​ച്ച എ​സ്.​എ.​എം. ബ​ഷീ​ര്‍ പ​റ​ഞ്ഞു.

ജി​ആ​ര്‍​സി​സി അ​ധ്യ​ക്ഷ​യും പേ​ള്‍ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യു​മാ​യ രോ​ഷ്‌​നി കൃ​ഷ്ണ​ന്‍റെ ലൈ​വ് പെ​യി​ന്‍റിം​ഗ് പ​രി​പാ​ടി​ക്ക് നി​റം പ​ക​ര്‍​ന്നു. ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up