x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ക​ല​കൊ​ണ്ട് പ്ര​തി​രോ​ധം തീ​ര്‍​ത്ത് ദോ​ഹ​യി​ലെ മ​ല​യാ​ളി അ​ധ്യാ​പി​ക​മാ​ര്‍

അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര
Published: June 29, 2026 12:30 PM IST | Updated: June 29, 2026 12:47 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ദോ​ഹ: ല​ഹ​രി​ക്കെ​തി​രേ ക​ല​കൊ​ണ്ട് പ്ര​തി​രോ​ധം തീ​ര്‍​ത്ത് ദോ​ഹ​യി​ലെ മ​ല​യാ​ളി അ​ധ്യാ​പി​ക​മാ​ര്‍. പോ​ഡാ​ര്‍ പേ​ള്‍ സ്‌​കൂ​ള്‍ ചി​ത്ര ക​ലാ അ​ധ്യാ​പി​ക​യും ലൈ​വ് ആ​ര്‍​ട് പെ​ര്‍​ഫോ​ര്‍​മ​റു​മാ​യ രോ​ഷ്‌​നി കൃ​ഷ്ണ​നും ശാ​ന്തി നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പി​ക​യാ​യ ര​ച​ന ബി​നോ​യി​യു​മാ​ണ് സം​ഗീ​ത​മാ​ണ് ല​ഹ​രി പ​രി​പാ​ടി​യി​ല്‍ ല​ഹ​രി വി​രു​ദ്ധ പെ​യി​ന്‍റിം​ഗു​ക​ളി​ലൂ​ടെ സ​ഹൃ​ദ​യ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച​ത്.

തു​മാ​മ മാ​ളി​ലെ നി​റ​ഞ്ഞ സ​ദ​സി​ന് മു​ന്നി​ല്‍ ബ്ര​ഷും പെ​യി​ന്‍റും സ​മ​ര്‍​ഥ​മാ​യി ഉ​പ​യോ​ഗി​ച്ച് കേ​വ​ലം അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ല്‍ സ​ന്ദേ​ശ പ്ര​ധാ​ന​മാ​യൊ​രു ചി​ത്രം വ​ര​ച്ച് സം​ഗീ​ത​മാ​ണ് ല​ഹ​രി പ​രി​പാ​ടി​യു​ടെ മു​ഖ്യ സം​ഘാ​ട​ക​നാ​യ മു​ഹ്സി​ന്‍ ത​ളി​ക്കു​ള​ത്തി​ന് സ​മ്മാ​നി​ച്ചാ​ണ് ക​ല​യു​ടെ സാ​മൂ​ഹ്യ ദൗ​ത്യം അ​ട​യാ​ള​പ്പെ​ടു​ത്തി രോ​ഷ്‌​നി കൃ​ഷ്ണ​ന്‍ ശ്ര​ദ്ധേ​യ​യാ​യ​ത്.

ല​ഹ​രി​യു​ടെ നീ​രാ​ളി​പ്പി​ടു​ത്ത​ത്തി​ല്‍​പ്പെ​ടാ​തെ ക​ല​യു​ടേ​യും സം​ഗീ​ത​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്ക് ജ​ന​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന​താ​യി​രു​ന്നു അ​റ​നി​റ​ഞ്ഞ ക​ലാ​കാ​രി​യാ​യ രോ​ഷ്‌​നി​യു​ടെ ചി​ത്രം.

Stolen Dreams - The Silent Victims എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ ശാ​ന്തി നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പി​ക​യും ഗാ​യി​ക​യും ചി​ത്ര​കാ​രി​യു​മാ​യ ര​ച​ന ബി​നോ​യി​യു​ടെ പെ​യി​ന്‍റിം​ഗ് ഏ​റെ വൈ​കാ​രി​ക ത​ല​ങ്ങ​ളു​ള്ള​താ​യി​രു​ന്നു.

 

K-Rail Survey

ചി​ത്ര​ത്തെ​ക്കു​റി​ച്ച ര​ച​ന ബി​നോ​യി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ

ഈ ​ചി​ത്ര​ത്തി​ന് പി​ന്നി​ല്‍ ഒ​രു യ​ഥാ​ര്‍​ത്ഥ ക​ഥ​യു​ണ്ട്... എ​നി​ക്ക് പ​രി​ച​യ​മു​ള്ള ഒ​രു കു​ട്ടി​യു​ടെ ക​ഥ. സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും നി​റ​ഞ്ഞ ഒ​രു ജീ​വി​തം... പ​ക്ഷേ, മ​യ​ക്കു​മ​രു​ന്നിന്‍റെ പി​ടി​യി​ല്‍ അ​ക​പ്പെ​ട്ട​പ്പോ​ള്‍ ആ ​സ്വ​പ്ന​ങ്ങ​ള്‍ പ​തി​യെ ത​ക​ര്‍​ന്നു.

ന​ഷ്ട​മാ​യ​ത് അ​വ​ന്‍റെ ഭാ​വി മാ​ത്രം ആ​യി​രു​ന്നി​ല്ല... ഒ​രു അ​മ്മ​യു​ടെ പു​ഞ്ചി​രി​യും, ഒ​രു അ​ച്ഛ​ന്റെ പ്ര​തീ​ക്ഷ​ക​ളും, ഒ​രു കു​ടും​ബ​ത്തി​ന്റെ സ​ന്തോ​ഷ​വും കൂ​ടി​യാ​യി​രു​ന്നു.

തെ​റ്റാ​യ ഒ​രു വ​ഴി​യി​ലേ​ക്ക് തി​രി​യു​മ്പോ​ള്‍ ത​ക​രു​ന്ന​ത് ഒ​രു ജീ​വി​തം മാ​ത്ര​മ​ല്ല, അ​തി​നൊ​പ്പം ചേ​രു​ന്ന അ​നേ​കം ഹൃ​ദ​യ​ങ്ങ​ളു​മാ​ണ്.

ഈ ​ചി​ത്രം ഒ​രു ഓ​ര്‍​മപ്പെ​ടു​ത്ത​ലാ​ണ്. ല​ഹ​രി ജീ​വി​ത​ത്തെ ന​ശി​പ്പി​ക്കും... സ്വ​പ്ന​ങ്ങ​ളെ ക​വ​ര്‍​ന്നെ​ടു​ക്കും... കു​ടും​ബ​ങ്ങ​ളെ വേ​ദ​നി​പ്പി​ക്കും. "Choose life. Choose dreams. Say No to Drugs'.

ടീ​ച്ച​റു​ടെ വാ​ക്കു​ക​ള്‍ കേ​ള്‍​ക്കു​ക​യും ചി​ത്രം കാ​ണു​ക​യും ചെ​യ്യു​മ്പോ​ള്‍ എ​ല്ലാ​വ​രും എ​ഴു​ന്നേ​റ്റ് നി​ന്ന് കെെയ​ടി​ക്കും.

K-Rail Survey

Tags : Art Against Drugs Malayali Teachers Doha SayNoToDrugs

Recent News

Corehub Up