Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doha

യുഎസ് സംഘം ദോഹയിൽ; ഇറാനുമായി നേരിട്ടു ചർച്ചയില്ല

ദോ​ഹ: ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. യു‍​എ​സ് പ്ര​സി​ഡ​ന്‍റ ്ട്രം​പി​ന്‍റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്ന​ർ എ​ന്നി​വ​ർ ഇ​ന്ന​ലെ ദോ​ഹ​യി​ലെ​ത്തി.

എ​ന്നാ​ൽ, ഇ​വ​ർ ഇ​റേ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തി​ല്ലെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന ഖ​ത്ത​ർ, പാ​ക്കി​സ്ഥാ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി​ട്ടാ​യി​രി​ക്കും യു​എ​സ് സം​ഘ​ത്തി​ന്‍റെ ച​ർ​ച്ച​ക​ളെ​ന്നു സൂ​ച​ന​യു​ണ്ട്.

അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​യും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ഇ​സ്മ​യി​ൽ ബാ​ഗേ​യി​യും വ്യ​ക്ത​മാ​ക്കി.

ഈ ​മാ​സം 17ന് ​ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ണ്ടാ​ക്കി​യ 14 ഇ​ന ധാ​ര​ണാ​പ​ത്രം ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​രു​വി​ഭാ​ഗ​വും വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം ആ​രോ​പി​ക്കു​ന്ന​തി​നാ​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ഇ​തി​നി​ടെ, ഖ​ത്ത​റി​ൽ മ​ര​വി​പ്പി​ച്ചി​ട്ടു​ള്ള ഇ​റാ​ന്‍റെ 1200 കോ​ടി ഡോ​ള​ർ ആ​സ്തി​യി​ൽ 600 കോ​ടി ധാ​ര​ണാ​പ​ത്ര​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം വി​ട്ടു​കി​ട്ടു​മെ​ന്ന് ഇ​റേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പ​സെ​ഷ്കി​യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഇ​ന്ന​ലെ അ​റി​യി​ച്ചു.

തു​ക വി​ട്ടു​കി​ട്ടു​ന്ന​തു സം​ബ​ന്ധി​ച്ചാ​യി​രി​ക്കും ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ൾ ഇ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യെ​ന്ന് ഇ​റേ​യി​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് ബാ​ഗേ​യി ഇ​ന്ന​ലെ പ​റ​ഞ്ഞു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ മൈ​നു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഇ​റാ​ൻ വി​ദേ​ശ​സ​ഹാ​യം വേ​ണ്ടെ​ന്നും ബാ​ഗേ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

NRI

രോ​ഷ്‌​നി കൃ​ഷ്ണ​ന്‍റെ ചി​ത്ര പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി

ദോഹ: ഖ​ത്ത​റി​ലെ അ​റി​യ​പ്പെ​ടു​ന്ന ചി​ത്ര ക​ലാ അ​ധ്യാ​പി​ക​യും ജി​ആ​ര്‍​സി​സി അ​ധ്യ​ക്ഷ​യു​മാ​യ രോ​ഷ്‌​നി കൃ​ഷ്ണ​ന്‍റെ ചി​ത്ര പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി. 100 ദി​വ​സ​ത്തെ ഡ്രോ​യിം​ഗ് ചാ​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി വ​ര​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 25 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

ച​രി​ത്ര​വും സം​സ്‌​കാ​ര​വും പാ​ര​മ്പ​ര്യ​വും ഉ​ദ്‌​ഘോ​ഷി​ക്കു​ന്ന ഓ​രോ ചി​ത്ര​വും സ​ന്ദേ​ശ പ്ര​ധാ​ന​മാ​യി​രു​ന്നു. ബി ​റിം​ഗ് റോ​ഡി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് താ​ജ് ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ്ര​ദ​ര്‍​ശ​നം സ​ന്ദ​ര്‍​ശി​ച്ചു. മീ​ഡി​യ പ്ലസ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ് ഫി​ലി​പ്പ്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, യു​ണീ​ഖ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ലി​ന്‍​സ​ണ്‍, ഉ​പ​ദേ​ശ​ക ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി ബെ​ന്നി, ഫി​ന്‍​ഖ് പ്ര​സി​ഡന്‍റ് അ​മ്പു സെ​ല്‍​വി ധ​ന​പാ​ല​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മേ​രി ജോ​സ​ഫ്, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍, വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫി​റോ​സ് നാ​ദാ​പു​രം, ഗാ​യി​ക​യും ക​വ​യി​ത്രി​യു​മാ​യ ഷെ​റി​ന്‍ പൊ​യ്‌​ലി, സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബൂ​ല്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ദ​ര്‍​ശ​നം സ​ന്ദ​ര്‍​ശി​ക്കു​ക​യും ഉ​ദ്യ​മ​ത്തെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ര്‍​ഷ​മാ​ണ് രോ​ഷ്‌​നി കൃ​ഷ്ണ​ന്‍ 100 ദി​വ​സ​ത്തെ ഡ്രോ​യിം​ഗ് ചാ​ല​ഞ്ച് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

NRI

ഫി​റോ​സ് നാ​ദാ​പു​ര​ത്തി​ന് മീ​ഡി​യ പ്ല​സി​ന്‍റെ സം​ഗീ​ത പ്ര​തി​ഭ പു​ര​സ്‌​കാ​രം

ദോ​ഹ: പ്ര​ശ​സ്ത ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫി​റോ​സ് നാ​ദാ​പു​ര​ത്തി​ന് മീ​ഡി​യ പ്ല​സി​ന്‍റെ സം​ഗീ​ത പ്ര​തി​ഭ പു​ര​സ്‌​കാ​രം.

ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഗാ​യ​ക​നാ​യും ഗാ​ന​ര​ച​യി​താ​വാ​യും സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത രം​ഗ​ത്തെ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

മു​ന്നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​വ​ധി പാ​ട്ടു​ക​ള്‍ മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ രാ​ജ​കു​മാ​ര​നാ​യ ക​ണ്ണൂ​ര്‍ ഷ​രീ​ഫ​ട​ക്കം പ​ല പ്ര​മു​ഖ​രും പാ​ടി​യി​ട്ടു​ണ്ട്. പി​ഡി​സി അ​ത്ര ചെ​റി​യ ഡി​ഗ്രി​യ​ല്ല എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി നാ​ല് പാ​ട്ടു​ക​ളാ​ണ് അ​ദ്ദേ​ഹം സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച​ത്.

അ​തി​ല്‍ ഒ​രു ഗാ​നം കെ.​എ​സ്. ചി​ത്ര​യോ​ടൊ​പ്പം പാ​ടാ​നും അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​യി​ട്ടു​ണ്ട്. പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​​ഹി​പ്പി​ക്കു​ന്ന​തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​വും അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്.

ഖ​ത്ത​റി​ല്‍ റ​ഊ​ഫ് മ​ല​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഖ്യൂ ​മെ​ലോ​ഡി​യ​ക്ക് വേ​ണ്ടി അ​ദ്ദേ​ഹം സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച പ​ത്ത് ആ​ല്‍​ബ​ങ്ങ​ളാ​ണ് അ​ടു​ത്ത​യാ​ഴ്ച ദോ​ഹ​യി​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.

ബി ​റിം​ഗ് റോ​ഡി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് താ​ജ് ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കെ​ബി​എ​ഫ് പ്ര​സി​ഡന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

മീ​ഡി​യ പ്ലസ് സി​ഇ​ഒ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഖ്യൂ ​മെ​ലോ​ഡി​യ എ​ന്‍റ​ര്‍​ടെ​യി​ന്‍​മെന്‍റ് ചീ​ഫ് കോഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഊ​ഫ് മ​ല​യി​ല്‍, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ഈ​സ്‌​റ്റേ​ണ്‍ ഗേ​റ്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഹാ​ഷി​ഫ് ഒ​ള​ക​ര, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ് ഫി​ലി​പ്പ്, ഗ​ള്‍​ഫ് കൂ​ള്‍ ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ​ലി, ഫ​റൂ​ജ് അ​ല്‍ അ​ഫ് റാ​ശ് മാ​നേ​ജ​ര്‍ ഷൗ​ക്ക​ത്ത്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു,വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ഗാ​യി​ക​യും ക​വ​യി​ത്രി​യു​മാ​യ ഷെ​റി​ന്‍ പൊ​യ്‌​ലി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

NRI

വി​സ്ഡം മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ സ​മാ​പി​ച്ചു

ദോ​ഹ: വി​സ്ഡം എ​ഡ്യൂ​ക്കേ​ഷ​ൻ ബോ​ർ​ഡി​ന് കീ​ഴി​ൽ 2025 - 26 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ജിസിസി ത​ല പൊ​തു​പ​രീ​ക്ഷ ഖ​ത്ത​ർ കേ​ര​ള ഇ​സ്‌ലാ​ഹി സെ​ന്‍ററി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ മ​നാ​ർ മ​ദ്ര​സ​യി​ൽ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

അ​ഞ്ചാം ക്ലാ​സ്, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ഗ​ൾ​ഫ് സെ​ക്ട​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രീ​ക്ഷ​യി​ൽ അ​ൽ മ​നാ​ർ മ​ദ്ര​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. അ​ഞ്ചാം ക്ലാ​സി​ൽ 17 വി​ദ്യാ​ർ​ഥി​ക​ളും എ​ട്ടാം ക്ലാ​സി​ൽ 11 വി​ദ്യാ​ർ​ഥിക​ളും പ​രീ​ക്ഷ എ​ഴു​തി.

ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥിക​ളും പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​യി. മേ​യ് 15, 16, 22, 23 തീ​യ​തി​ക​ളി​ൽ ദോ​ഹ​യി​ലെ ഖ​ത്ത​ർ കേ​ര​ള ഇ​സ്‌ലാ​ഹി സെന്‍റ​റി​ൽ ന​ട​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് ചീ​ഫ് എ​ക്സാ​മി​ന​ർ സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി​യും ഇ​ൻ​വി​ജി​ലേ​റ്റ​ർ സി.പി. ഷം​സീ​റും നേ​തൃ​ത്വം ന​ൽ​കി.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും താ​ത്പര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ൾ അ​ൽ മ​നാ​ർ മ​ദ്ര​സ അ​ഡ്മി​ഷ​ൻ വി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ടേ​ണ്ട ന​മ്പ​ർ: 6000 4486/ 3346 5656/5555 9756.

NRI

പു​ഞ്ചി​രി​യോ​ടെ ജോ​ലി ചെ​യ്യാ​നാ​യാ​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളെ ആ​ന​ന്ദ​ക​ര​മാ​ക്കാം: പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍

ദോ​ഹ: ജീ​വി​ത​ത്തി​ല്‍ സ​ന്തോ​ഷ​മാ​ണ് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ​ന്തോ​ഷം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​വാ​ന്‍ ബോധപൂർവമായ ശ്ര​മ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നും ഖ​ത്ത​റി​ലെ മു​തി​ര്‍​ന്ന സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നും ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റര്‍ അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​യ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ പറഞ്ഞു.

ന​മ്മു​ടെ സ​ന്തോ​ഷം മി​ക്ക​വാ​റും ന​മ്മു​ടെ തീ​രു​മാ​ന​മാ​ണ്. പോ​സി​റ്റീ​വാ​യി​രി​ക്കു​ക​യും പു​ഞ്ചി​രി​യോ​ടെ ജോ​ലി ചെ​യ്യാ​നാ​വു​ക​യും ചെ​യ്താ​ല്‍ തൊ​ഴി​ലി​ട​ങ്ങ​ളെ ആ​ന​ന്ദ​ക​ര​മാ​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യാ​പ്ല​സ് സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ​ന്തോ​ഷ​വും മാ​ന​സി​ക സൗ​ഹൃ​ദ​വും വ​ള​ര്‍​ത്തേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ അ​തി​വേ​ഗ ജീ​വി​ത​ശൈ​ലി​യി​ല്‍ പ​ല​രും ജോ​ലി വെ​റും ഉ​പ​ജീ​വ​ന മാ​ര്‍​ഗ​മാ​യി മാ​ത്രം കാ​ണു​ന്നു​വെ​ങ്കി​ലും സ​ന്തോ​ഷ​ത്തോ​ടെ​യും ആ​ത്മാ​ര്‍​ഥ​ത​യോ​ടെ​യും ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ജീ​വി​ത​ത്തി​ന് യ​ഥാ​ര്‍ഥ അ​ര്‍​ഥം ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മീ​ഡി​യാ​പ്ല​സ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് തൊ​ഴി​ലാ​ളി ദി​ന​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന മി​ക​ച്ച ശ്ര​മ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധ​ങ്ങ​ളും പ​ര​സ്പ​ര ബ​ഹു​മാ​ന​വും മാ​ന​സി​ക സം​തൃ​പ്തി​യും വ​ള​ര്‍​ത്തേ​ണ്ട​ത് കാ​ല​ത്തിന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഫ്ര​ണ്ട്‌​സ് ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബു​റ​ഹ്‌​മാ​ന്‍ കി​ഴി​ശേ​രി, സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബൂ​ല്‍ എ​ന്നി​വ​ര്‍ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ച്ചു.

ലോ​ക കേ​ര​ള സ​ഭാം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, പികെ ​സ്റ്റാ​ര്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​പി.​കെ.​മു​സ്ത​ഫ, ന്യൂഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ്ഫി​ലി​പ്പ്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, ദോ​ഹ ബ്യൂ​ട്ടി സെന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പ്, ഡോം ​ഖ​ത്ത​ര്‍ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് മ​ശ്ഹൂ​ദ് തി​രു​ത്തി​യാ​ട്, കെ​ബിഎ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ പു​തു​ക്കു​ടി, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍, സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ലുവ​ന്‍​സ​ര്‍ സ​നി​ത സ​ന്തോ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മീ​ഡി​യാ​പ്ല​സ് സി.​ഇ.​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലാ​ളി ദി​നം സ​മൂ​ഹ​നി​ര്‍​മാ​ണ​ത്തി​ല്‍ അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ഓ​ര്‍​മപ്പെ​ടു​ത്തു​ന്ന ദി​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന് പോ​സി​റ്റീ​വ് സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന പ​രി​പാ​ടി​ക​ള്‍ തു​ട​ര്‍​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​ന​ത്തി​ന്‍റെ ആ​ത്മാ​വി​നെ പ്ര​തി​ഫ​ലി​പ്പി​ച്ച ച​ട​ങ്ങ്, സ​ന്തോ​ഷ​പൂ​ര്‍​ണ​മാ​യ തൊ​ഴി​ലി​ട​ങ്ങ​ളും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഓ​ര്‍മ​പ്പെ​ടു​ത്തി.

ഗാ​യ​ക​നും സം​ഘാ​ട​ക​നു​മാ​യ റ​ഊ​ഫ് മ​ല​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഖ്യൂ ​മെ​ലോ​ഡി​യ ടീ​മി​ന്‍റെ സം​ഗീ​ത വി​രു​ന്ന് പ​രി​പാ​ടി അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

Kerala

ദോഹ, ബഹ്‌റൈന്‍, ദമാം രാജ്യങ്ങളിലേക്ക് എന്‍ട്രിയില്ല; 56 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ 56 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്‍വീസുകളും കൊച്ചിയിലേക്കുള്ള 28 സര്‍വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നും 17 സര്‍വീസുകള്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടക്കും.

27 വിമാനങ്ങള്‍ കൊച്ചി വിമാനത്താവളത്തിലേക്ക് എത്തും. ദോഹയിലേക്കുള്ള ഏഴു സര്‍വീസുകളും ദോഹയില്‍ നിന്നുള്ള ഏഴു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ബഹ്‌റൈന്‍, ദമാം എന്നീ രാജ്യങ്ങളിലേക്കും സര്‍വീസ് നടക്കുന്നില്ല. കുവൈറ്റിലേക്കുള്ള ഫ്‌ലൈറ്റുകള്‍ റദ്ദു ചെയ്‌തെങ്കിലും കുവൈറ്റില്‍ നിന്നും ഒരു വിമാനം കൊച്ചിയില്‍ എത്തും.

ദുബായ്-കൊച്ചി റൂട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി എട്ട് സര്‍വീസുകള്‍ നടക്കും. എട്ടു സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്. ജിദ്ദ, അബുദാബി, മസ്‌കറ്റ്, റാസല്‍ഖൈമ, റിയാദ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്‍വീസ് നടക്കും. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലെത്തും. എന്നാല്‍ ചിലത് റദ്ദാക്കിയിട്ടുണ്ട്.

Kerala

ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സി​ല്ല; ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള 61 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വീ​ണ്ടും വെ​ട്ടി​ച്ചു​രു​ക്കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 20 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന് കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ന​ട​ക്കു​ന്ന​ത്. 61 സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന് റ​ദ്ദാ​ക്കി​യ​ത്.

ഷാ​ർ​ജ, ദു​ബാ​യ്, അ​ബു​ദാ​ബി, മ​സ്‌​ക​റ്റ്‌, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൊ​ച്ചി​യി​ൽ​നി​ന്നു സ​ർ​വീ​സ് ന​ട​ത്തും. ഈ ​രാ ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളും കൊ​ച്ചി​യി​ൽ എ​ത്തു​ന്നു​ണ്ട്. ദോ​ഹ​യി​ൽ നി​ന്നു​ള്ള എ​ട്ടു വി​മാ​ന​ങ്ങ​ളും ദോ​ഹ​യി​ലേ​ക്കു​ള്ള ഏ​ഴ് വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ക്കു​ന്നി​ല്ല. കു​വൈ​റ്റി​ൽ നി​ന്നു​ള്ള നാ​ലു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യെ​ങ്കി​ലും കൊ​ച്ചി​യി​ൽ​നി​ന്നു കു​വൈ​റ്റി​ലേ​ക്ക് ഒ​രു വി​മാ​നം യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ന​ടി നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ്, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ ഇ​റാ​ൻ ന​ട​ത്തു​ന്ന എ​ല്ലാ ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​യ്ക്കു​ക​യോ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​നു​ള്ള ഇ​റാ​ന്‍റെ നീ​ക്ക​ങ്ങ​ളെ​യും കൗ​ൺ​സി​ൽ അ​പ​ല​പി​ച്ചു.

NRI

ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഖ​ത്ത​റി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ 101-ാമ​ത് പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​വി​ല്‍ ന​ട​ന്നു. വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ 11-ാമ​ത് ഭാ​ഗ​മാ​ണ് പ്ര​കാ​ശ​നം ചെ​യ്ത്.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഷീ​ല ഫി​ലി​പ്പി​ന് ആ​ദ്യ പ്ര​തി ന​ല്‍​കി സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ് ഫി​ലി​പ്പാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ന്‍​വ​ര്‍ ഹു​സൈ​ന്‍, ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​മു​ഹ​മ്മ​ദു​ണ്ണി ഒ​ള​ക​ര, ഖ​ത്ത​ര്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​പി. ഹ​സ​ന്‍ കു​ഞ്ഞി, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, കെ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി, ഖ​ത്ത​ര്‍ ട്രി​ബ്യൂ​ണ്‍ ബി​സി​ന​സ് എ​ഡി​റ്റ​ര്‍ സ​ത്യേ​ന്ദ്ര പ​ഥ​ക്, വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പോ​ഡ്കാ​സ്റ്റി​ന്‍റെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, വ്ലോഗ​ര്‍ സ​നി​ത സ​ന്തോ​ഷ്, ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ആ​ര്‍​.ജെ.​ പാ​ര്‍​വ​തി​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക.

NRI

സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് ട്യൂ​ട്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: പ്ര​വാ​സ ലോ​ക​ത്തെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ സ്പോ​ക്ക​ണ്‍ അ​റ​ബി​ക് ട്യൂ​ട്ട​ര്‍ പ്ര​മു​ഖ ഖ​ത്ത​രി സം​രം​ഭ​ക​നും അ​ല്‍ റ​ഈ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ അ​ഹ് മ​ദ് അ​ല്‍ റ​ഈ​സ് പ്ര​കാ​ശ​നം ചെ​യ്തു.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പ് ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി. ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ്ഫി​ലി​പ്പ്, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ നൗ​ഷാ​ദ് , മീ​ഡി​യ പ്ള​സ് മാ​ര്‍​ക്ക​റ്റിം​ഗ് ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ഫൗ​സി​യ അ​ക് ബ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു.

NRI

സ്പോ​ക്ക​ണ്‍ അ​റ​ബി​ക് മെ​യി​ഡ് ഈ​സി ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: പ്ര​വാ​സ ലോ​ക​ത്തെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് മെ​യി​ഡ് ഈ​സി​യു​ടെ ഖ​ത്ത​റി​ലെ പ്ര​കാ​ശ​നം റേ​ഡി​യോ മ​ല​യാ​ള​ത്തി​ല്‍ ന​ട​ന്നു.

മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും റ​ബ് ഹാ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഹാ​റൂ​ണ്‍ റാ​ഷി​ദ് ഖു​റൈ​ശി​യാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്. വേ​ള്‍​ഡ് കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ.​എം. ബ​ഷീ​ര്‍ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ന്‍​വ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ര്‍ ട്രി​ബ്യൂ​ണ്‍ സീ​നി​യ​ര്‍ ജ​ര്‍​ണ​ലി​സ്റ്റ് സ​ത്യേ​ന്ദ്ര പ​ഥ​ക്, ആ​ര്‍.​എ​സ്.​എം സീ​നി​യ​ര്‍ പാ​ര്‍​ട്ണ​ര്‍ രാ​ജേ​ഷ് മേ​നോ​ന്‍, ഗ്രാ​ന്‍​ഡ് മാ​ള്‍ റീ​ജ്യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ല്‍, ക്യാ​പ്റ്റ​ന്‍ ദീ​പ​ക് മ​ഹാ​ജ​ന്‍, ക​ലാ​പ്രേ​മി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ക​ലാ​പ്രേ​മി മാ​ഹീ​ന്‍, സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍ഫ്ലു​വ​ന്‍​സ​ര്‍​മാ​രാ​യ ഏ​യ്ഞ്ച​ല്‍ റോ​ഷ​ന്‍, സു​ഭാ​ഷ്, ര​തീ​ഷ് ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
 
എ​ഡ്യൂ​മാ​ര്‍​ട്ട് പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് മെ​യി​ഡ് ഈ​സി തു​ട​ക്ക​ക്കാ​ര്‍​ക്ക് അ​റ​ബി സം​സാ​രി​ച്ച് പ​ഠി​ക്കു​ന്ന​തി​നു​ള്ള ഗൈ​ഡാ​ണ്. ഖ​ത്ത​റി​ല്‍ പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി​ക​ള്‍​ക്ക് 44324853 എ​ന്ന ന​മ്പ​റി​ല്‍ മീ​ഡി​യ പ്ല​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.

NRI

പ്ര​ഫ​ലൈ​റ്റ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് വ്യാ​ഴാ​ഴ്ച

ദോ​ഹ: ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ൽ ഷെ‌​യ്ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​ഫ​ലൈ​റ്റ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​ഫ​ഷ​ണ​ൽ ജീ​വി​ത​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന പി​രി​മു​റു​ക്ക​ങ്ങ​ളി​ക്കി​ട​യി​ൽ വ്യ​ക്തി ജീ​വി​ത​ത്തി​ലെ മൂ​ല്യ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശ്യം.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ വി​ഐ​പി റി​ക്രീ​യേ​ഷ​ൻ ഹാ​ളി​ൽ വ​ച്ചാ​ണ് പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി പ​രി​പാ​ടി​യി​ൽ "എ​ഐ കാ​ല​ഘ​ട്ട​ത്തി​ലെ നൈ​തി​ക നി​ല​പാ​ടു​ക​ൾ' എ​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്തെ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും സ്പ​ർ​ശി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കൃ​ത്രി​മ ബു​ദ്ധി​യു​ടെ വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി അ​ന​വ​ധി മേ​ഖ​ല​ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

എ​ന്നാ​ൽ, ഈ ​സാ​ങ്കേ​തി​ക പു​രോ​ഗ​തി മ​നു​ഷ്യ​ന്‍റെ മൂ​ല്യ​ങ്ങ​ളും മ​താ​ധി​ഷ്ഠി​ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന രീ​തി​യി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

സ്വ​കാ​ര്യ​ത, നീ​തി, ഉ​ത്ത​ര​വാ​ദി​ത്വം, മ​നു​ഷ്യ​കേ​ന്ദ്രി​ത സ​മീ​പ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന നൈ​തി​ക നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ഴാ​ണ് എ​ഐ കാ​ല​ഘ​ട്ടം മ​നു​ഷ്യ​ർ​ക്കു അ​നു​ഗ്ര​ഹ​ക​ര​മാ​കു​ന്ന​ത്.

പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ഇ​ത്ത​രം ചി​ന്ത​ക​ൾ ഏ​റെ പ്ര​സ​ക്ത​മാ​ണ്, കാ​ര​ണം സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​മ്പോ​ൾ മ​ത​മൂ​ല്യ​ങ്ങ​ളും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ചേ​ർ​ന്നു​ള്ള സ​മീ​പ​ന​മാ​ണ് ജീ​വി​ത​ത്തെ സ​മാ​ധാ​ന​ക​ര​വും സ​മൃ​ദ്ധ​വു​മാ​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 6000 4485 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Sports

ഫൈ​ന​ലി​സി​മ മാ​ർ​ച്ച് 27ന്; ​അ​ർ​ജ​ന്‍റീ​ന സ്പെ​യ്നി​നെ നേ​രി​ടും

ദോ​ഹ: അ​ർ​ജ​ന്‍റീ​ന​യും സ്പെ​യ്നും ത​മ്മി​ലു​ള്ള ഫൈ​ന​ലി​സി​മ പോ​രാ​ട്ടം 2026 മാ​ർ​ച്ച് 27 ന് ​ന​ട​ക്കും. ഖ​ത്ത​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലെ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. 2022 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ൽ ന​ട​ന്ന സ്റ്റേ​ഡി​യ​മാ​ണ് ലു​സൈ​ൽ.

കോ​പ്പ അ​മേ​രി​ക്ക​യി​ലെ ചാ​മ്പ്യ​ൻ​മാ​രും യു​വേ​ഫ യൂ​റോ ജേ​താ​ക്ക​ളും ത​മ്മി​ലാ​ണ് ഫൈ​ന​ലി​സി​മ പോ​രാ​ട്ടം. നി​ല​വി​ൽ അ​ർ​ജ​ന്‍റീ​ന​യാ​ണ് ഫൈ​ന​ലി​സി​മ ജേ​താ​ക്ക​ൾ. ക​ഴി​ഞ്ഞ ഫൈ​ന​ലി​സി​മ​യി​ൽ ഇ​റ്റ​ലി​യെ തോ​ൽ​പ്പി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

ഫി​ഫ​യാ​ണ് തീ​യ​തി​യും മ​ത്സ​ര​വേ​ദി​യും പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യം മാ​ർ​ച്ച് 28ന് ​മ​ത്സ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് 27ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

NRI

"വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍' ഒ​മ്പ​താം ഭാ​ഗം ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഖ​ത്ത​റി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ഒ​മ്പ​താം ഭാ​ഗം ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

സി​ഗ്‌​നേ​ച്ച​ര്‍ ബൈ ​മ​ര്‍​സ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വേ​ള്‍​ഡ് കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ.​എം. ബ​ഷീ​റി​ന് ആ​ദ്യ പ്ര​തി ന​ല്‍​കി മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ത്യേ​ന്ദ്ര പ​ഥ​ക് ആ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

പ്ര​ചോ​ദ​ന​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ആ​വ​ശ്യ​മാ​ണെ​ന്നും മ​നു​ഷ്യ​ന്‍റെ ക്രി​യാ​ത്മ​ക​ത​യും സ​ര്‍​ഗാ​ത്മ​ക​ത​യും ഉ​ണ​ര്‍​ത്തു​വാ​ന്‍ പ്ര​ചോ​ദ​നാ​ത്മ​ക ചി​ന്ത​ക​ള്‍​ക്കും ര​ച​ന​ക​ള്‍​ക്കും സാ​ധി​ക്കു​മെ​ന്നും പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്ക​വേ സ​ത്യേ​ന്ദ്ര പ​ഥ​ക് പ​റ​ഞ്ഞു.

ജീ​വി​ത വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍ ത​ള​രു​ന്ന മ​നു​ഷ്യ​ര്‍​ക്ക് ര​ക്ഷ​പ്പെ​ടാ​നും മു​ന്നോ​ട്ടു​പോ​കു​വാ​നു​മു​ള്ള ടൂ​ള്‍ കി​റ്റാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ എ​ന്ന് പു​സ്ത​കം സ്വീ​ക​രി​ച്ച് സം​സാ​രി​ച്ച എ​സ്.​എ.​എം. ബ​ഷീ​ര്‍ പ​റ​ഞ്ഞു.

ജി​ആ​ര്‍​സി​സി അ​ധ്യ​ക്ഷ​യും പേ​ള്‍ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യു​മാ​യ രോ​ഷ്‌​നി കൃ​ഷ്ണ​ന്‍റെ ലൈ​വ് പെ​യി​ന്‍റിം​ഗ് പ​രി​പാ​ടി​ക്ക് നി​റം പ​ക​ര്‍​ന്നു. ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up