x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ചാ​ര​ണ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ച​ര്‍​ച്ച​യും സം​ഘ​ടി​പ്പി​ച്ച് ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി


Published: June 3, 2026 01:11 PM IST | Updated: June 3, 2026 01:11 PM IST

ദോ​ഹ: ഖ​ത്ത​ര്‍ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ച​ര്‍​ച്ച​യും ശ്ര​ദ്ധേ​യ​മാ​യി.

മീ​ഡി​യാ​പ്ല​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ റാ​ലി​യും കൂ​ട്ടാ​യ ച​ര്‍​ച്ച​യും പു​ക​യി​ല ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ ശ​ക്ത​മാ​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലി​ന്‍റെ ആ​വ​ശ്യ​ക​ത ഓ​ര്‍​മി​പ്പി​ച്ചു. സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നും സം​രം​ഭ​ക​നു​മാ​യ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ക​വ​ലി ഒ​രു വ്യ​ക്തി​യു​ടെ ആ​രോ​ഗ്യ​ത്തെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും നി​ല​നി​ല്‍​പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വ​ലി​യ സാ​മൂ​ഹി​ക വി​പ​ത്താ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പു​ക​വ​ലി പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ സ​മൂ​ഹം കൂ​ട്ടാ​യും ഏ​കോ​പി​ത​മാ​യും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പു​തി​യ ത​ല​മു​റ​യ്ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി കൈ​മാ​റാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ പ്ര​മു​ഖ ന​ഴ്‌​സിം​ഗ് സം​ഘ​ട​ന​യാ​യ യു​ണീ​ഖ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​സാ​ര്‍ ചെ​റു​വ​ത്ത്യും ഫി​ന്‍​ഖ് മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​വും ന​ഴ്സിം​ഗ് എ​ജു​ക്കേ​ഷ​ന്‍ ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഷൈ​നി സ​ന്തോ​ഷും മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി.

ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്ക​ണ​മെ​ന്നും പു​ക​യി​ല ഉ​പ​യോ​ഗം പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​യ​തി​നാ​ല്‍ പു​ക​യി​ല ര​ഹി​ത സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ന്‍ കൈ​കോ​ര്‍​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​ഹ്വാ​നം ചെ​യ്തു.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പ് പു​ക​വ​ലി​യു​ടെ സൗ​ന്ദ​ര്യ​പ​ര​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ ദോ​ഷ​ഫ​ല​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

പു​ക​വ​ലി ശ​രീ​ര​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര ആ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല, ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും ദ​ന്താ​രോ​ഗ്യ​വും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നും പ്രാ​യാ​ധി​ക്യം വേ​ഗ​ത്തി​ലാ​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ജെ​ബി കെ. ​ജോ​ണ്‍ പു​ക​വ​ലി​യു​ടെ സാ​മൂ​ഹി​ക ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍, വ്യ​ക്തി​ജീ​വി​തം, സാ​മൂ​ഹി​ക ഐ​ക്യം എ​ന്നി​വ​യെ പു​ക​വ​ലി എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ചി​ത്ര​ക​ലാ​ധ്യാ​പി​ക​യും ജിആ​ര്‍സിസി പ്ര​സി​ഡ​ന്‍റു​മാ​യ റോ​ഷ്‌​നി കൃ​ഷ്ണ​നും പു​ക​വ​ലി​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ഭാ​വി ത​ല​മു​റ​യെ പു​ക​യി​ല​യു​ടെ പി​ടി​യി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

നാ​ല് മി​നി​റ്റ് നേ​ര​ത്തെ ലൈ​വ് പെ​യി​ന്‍റിം​ഗി​ലൂ​ടെ ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി​യു​ടെ ലോ​ഗോ മ​നോ​ഹ​ര​മാ​യി വ​ര​ച്ച് അ​വ​ര്‍ സ​ദ​സി​നെ വി​സ്മ​യി​പ്പി​ച്ചു

ദി ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍ പു​ക​വ​ലി വ്യ​ക്തി​ജീ​വി​ത​ത്തെ​യും സ​മൂ​ഹ​ത്തെ​യും ത​ക​ര്‍​ക്കു​ന്ന വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും അ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വേ​ള്‍​ഡ് ഫ്രൂ​ട്ട് സെ​ന്‍റ​റി​ന്‍റെ കൊ​മേ​ഴ്സ്യ​ല്‍ മാ​നേ​ജ​ര്‍ നി​ഷാ​ദ് കു​ന്ന​ത്ത് കൊ​ട​ക്കാ​ട്ട് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ഉ​ദാ​ഹ​രി​ച്ച് പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​ത് ജീ​വി​ത​ത്തി​ന്‍റെ ആ​ക​ര്‍​ഷ​ണ​വും ഉ​ന്മേ​ഷ​വും നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

K-Rail Survey

ആ​സ്ത സോ​ള്‍ സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബൂ​ല്‍ പു​ക​വ​ലി​യു​ടെ മാ​ന​സി​ക-​മ​ന​ശാ​സ്ത്ര​പ​ര​മാ​യ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കാ​ന്‍ കൗ​ണ്‍​സി​ലിം​ഗ്, മാ​ന​സി​ക പി​ന്തു​ണ, സ്ഥി​ര​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യ സി​ദ്ദി​ഖ് ചെ​റു​വ​ള്ളൂ​ര്‍ യു​വ​ത​ല​മു​റ​യെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തിന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി.

സി​പ്രോ​ടെ​ക്കി​ലെ അ​നൂ​ജ് ജോ​സ് പു​ക​വ​ലി​യു​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സാ​മൂ​ഹി​ക ദു​ഷ്പ്ര​വ​ണ​ത​ക​ള്‍​ക്കു​മെ​തി​രേ സ​മൂ​ഹം ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു. ഷാം ​ദോ​ഹ​യും പു​ക​വ​ലി​യു​ടെ ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച് ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത വി​ശ​ദീ​ക​രി​ച്ചു.

സ​മാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭാ​വി പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു.

ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹ നി​ര്‍​മാ​ണ​ത്തി​നും പു​ക​വ​ലി ര​ഹി​ത സ​മൂ​ഹ സൃ​ഷ്‌ടി​ക്കു​മാ​യി ന​ട​ത്തു​ന്ന ഈ ​മാ​ന​വി​ക ദൗ​ത്യ​ത്തി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ ആ​വ​ശ്യ​മാ​ണ് എ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ലും സൈ​നു​ല്‍ ആ​ബി​ദും പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു. പു​ക​യി​ല ര​ഹി​ത സ​മൂ​ഹം സൃ​ഷ്‌ടി​ക്കാ​നു​ള്ള പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്.

Tags : NO TOBACCO DAY DOHA

Recent News

Corehub Up